മിസോറമിൽ ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് എം.എൻ.എഫ്
text_fieldsെഎസ്വാൾ: തെരഞ്ഞെടുപ്പിൽ ബി.ജെ.പി നയിക്കുന്ന നോർത്ത് ഇൗസ്റ്റ് ഡെമോക്രാറ്റിക് അലയൻസിെൻറ ഭാഗമാവാനില്ലെന്ന് പ്രതിപക്ഷമായ മിസോ നാഷനൽ ഫ്രണ്ട്(എം.എൻ.എഫ്). ബി.ജെ.പിയും എം.എൻ.എഫും കൈകോർക്കാൻ ധാരണയായെന്നതരത്തിൽ വന്ന പ്രാേദശിക മാധ്യമവാർത്ത ഉദ്ധരിച്ചുകൊണ്ടാണ് എം.എൽ.എഫ് പ്രചാരണ വിഭാഗം സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.
നവംബർ 28ന് നടക്കുന്ന 40 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ പാർട്ടി ഒറ്റക്കു മത്സരിക്കും. ബി.ജെ.പി ജനറൽ സെക്രട്ടറി പ്രതിമ ഭൗമികും സമാനമായാണ് പ്രതികരിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പിനുശേഷം സർക്കാർ രൂപവത്കരണ വേളയിൽ മിസോ നാഷനൽ ഫ്രണ്ടുമായുള്ള സഖ്യസാധ്യത നിലനിൽക്കുന്നുണ്ടെന്നും ഭൗമിക് സൂചിപ്പിച്ചു. ബി.ജെ.പി നേതാക്കളായ അമിത് ഷായും രാം മാധവും എം.എൻ.എഫുമായുള്ള സഖ്യം തള്ളിയിരുന്നതായും ഭൗമിക് ചൂണ്ടിക്കാട്ടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
