മിേസാറമിൽ പ്രചാരണച്ചൂടേറുന്നു
text_fieldsെഎസോൾ: 40 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിെൻറ വിജ്ഞാപനം പുറത്തിറങ്ങുന്നതിനുമുേമ്പ പ്രചാരണത്തിെൻറ ചൂടിലമർന്ന് മിസോറം. ത്രിപുരയിൽ നിന്ന് സി.പി.എം പടിയിറങ്ങിയതോടെ ബി.ജെ.പിയിതര സർക്കാർ അവശേഷിക്കുന്ന ഏക വടക്കുകിഴക്കൻ സംസ്ഥാനമാണ് മിസോറം. അധികാരത്തുടർച്ച ആഗ്രഹിക്കുന്ന കോൺഗ്രസിനും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സമ്പൂർണമായി കൈപിടിയിലാക്കാൻ വെമ്പുന്ന ബി.ജെ.പിക്കും അതിനാൽതന്നെ നിർണായകമാണ് മിസോറമിലെ പോരാട്ടം. കോൺഗ്രസ് 40 സീറ്റിലും എം.എൻ.എഫ് 39 സീറ്റിലും സ്ഥാനാർഥികെള പ്രഖ്യാപിച്ചു. ബി.ജെ.പി 13 പേരെ മാത്രമാണ് പ്രഖ്യാപിച്ചത്.
ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് തെരഞ്ഞെടുപ്പിെൻറ സുഗമമായ നടത്തിപ്പിന് പള്ളികളുടെ പ്രതിനിധികളും സ്ത്രീകളും യുവാക്കളുമെല്ലാമടങ്ങുന്ന മിസോറം പീപ്ൾസ് ഫോറം (എം.പി.എഫ്) തെരഞ്ഞെടുപ്പ് നിരീക്ഷകരായി രംഗത്തുണ്ട്. നേരത്തേയുള്ള തെരഞ്ഞെടുപ്പുകളിൽ വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിന് എം.പി.എഫ് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, ഇത്തവണ വിലക്ക് നീക്കിയിട്ടുണ്ട്. അതേസമയം, ഇങ്ങനെയുള്ള പ്രചാരണത്തിനിടക്ക് വോട്ടർമാർക്ക് പണം കൈമാറുന്നില്ലെന്ന് ഉറപ്പുവരുത്താൻ എം.പി.എഫിെൻറ പ്രാദേശിക നേതാക്കളെ കൂടെ അയക്കുമെന്ന് ഇവർ അറിയിച്ചു.
നവംബർ 28ന് വോെട്ടടുപ്പ് നടക്കുന്ന സംസ്ഥാനത്ത് നാളെയാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കുക. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ ഒമ്പതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
