മിസോറം: ഉൾപാർട്ടി പോരിൽ വലഞ്ഞ് കോൺഗ്രസ്
text_fieldsെഎേസാൾ: മിസോറമിൽ തുടർച്ചയായ മൂന്നാം തവണ എന്ന കോൺഗ്രസ് സ്വപ്നത്തിന് വിലങ്ങുതടിയായി ഉൾപാർട്ടി പോര്. നവംബർ 28ന് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരത്തിനും മിസോ നാഷനൽ ഫ്രണ്ട് (എം.എൻ.എഫ്) ഉയർത്തുന്ന ഭീഷണിക്കും പുറമെയാണ്, പാർട്ടിക്കുള്ളിലെ കലാപം ഭീഷണിയാകുന്നത്.
പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് പുറത്താക്കിയ, മന്ത്രിമാരായിരുന്ന ആർ. ലാൽസിർലിയാനയും ലാൽറിൻലിയാന സൈലോയും അഴിമതിക്കാരാണെന്ന് മുഖ്യമന്ത്രി ലാൽ തൻഹാവ്ല കഴിഞ്ഞദിവസം ആരോപിച്ചതോടെ വീണ്ടും അന്തരീക്ഷം ചൂടുപിടിച്ചിരിക്കുകയാണ്. തെൻറ മന്ത്രിസഭയിലെ ആഭ്യന്തരചുമതലയുണ്ടായിരുന്ന ലാൽസിർലിയാനയെ അഴിമതിക്കാരനെന്ന് വിളിച്ചതോടെ മുഖ്യമന്ത്രിക്ക് സ്വന്തം മന്ത്രിസഭയെതന്നെ തള്ളിപ്പറയേണ്ട അവസ്ഥ വന്നിരിക്കുകയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ, പുറത്താക്കപ്പെട്ട നേതാക്കൾക്കു പിന്നാലെ ഒേട്ടറെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പാർട്ടി വിടാൻ ഒരുങ്ങുകയാണെന്ന് എം.എൻ.എഫ് ഉപാധ്യക്ഷൻ ആർ. ലാൽതംഗ്ലിയാന അഭിപ്രായപ്പെട്ടു. ഇതിൽ മിക്കവരും എം.എൻ.എഫിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 2013ൽ 40 സീറ്റിൽ 34ഉം നേടിയാണ് കോൺഗ്രസ് മിസോറമിൽ അധികാരത്തിൽ വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
