Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightതീവ്രവാദ പരാമർശം:...

തീവ്രവാദ പരാമർശം: കൊമ്പുകോർത്ത്​ മമതയും ഉവൈസിയും

text_fields
bookmark_border
mamata-and-owaisi
cancel

​െകാൽക്കത്ത: ഓൾ ഇന്ത്യ മജ്​ലിസെ ഇത്തിഹാദ​ുൽ മുസ്​ലീമിൻ (എ.ഐ.എം.ഐ.എം) അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിക്കെതിരെ പശ്ചിമ ബം ഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഒളിയമ്പ്​. ഉവൈസിയുടെ പേര്​ പരാമർശിക്കാതെയുള്ള മമതയുടെ പ്രസ്​താവനയോട്​​ ഉവൈ സി തിരിച്ചടിച്ചു.

ഹിന്ദുക്കൾക്കിടയിലെ തീവ്രവാദിക​ളെ പോലെ തന്നെ ന്യൂനപക്ഷ തീവ്രവാദവും ഇപ്പോൾ ഉയർന്നു വ രുന്നുണ്ടെന്നും ഹൈദരാബാദിൽ നിന്നുള്ള ഒരു രാഷ്​ട്രീയ പാർട്ടി ബി.ജെ.പിയിൽ നിന്ന്​ പണം കൈപ്പറ്റുകയാണെന്നുമായിരുന്നു മമതയുടെ ആരോപണം. അനധികൃത കുടിയേറ്റ പ്രശ്​നം രൂക്ഷമായ പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് അതിർത്തി പ്രദേശമായ കൂച്ച്​ ബിഹാറിൽ റാലിയിൽ സംസാരിക്കുകയായിരുന്നു​ മമത.

മമതയുടെ പ്രസ്​താവന ഉവൈസിയെ ചൊടിപ്പിച്ചു. ‘‘ഞങ്ങളു​ടെ പ്രവർത്തനം തീവ്രവാദമാണെന്നാണ്​ മുഖ്യമന്ത്രി മമത ബാനർജിയുടെ അഭിപ്രായമെങ്കിൽ എനിക്കൊന്നും പറയാനില്ല. അവർ ബി.ജെ.പിയെ പശ്ചിമബംഗാളിൽ പ്രവേശിക്കാൻ അനുവദിച്ചതാണ്​ തീവ്രവാദം. ജീവിത നിലവാരം വളരെ താഴ്​ന്ന മുസ്​ലിംകളെ അവർ അവഗണിക്കുകയാണ്​​. വോട്ടിന്​ വേണ്ടി മുസ്​ലിംകളെ പ്രീണിപ്പിക്കുന്നത്​ ദയവായി നിർത്തൂ’’ അസദുദ്ദീൻ ഉവൈസി അഭിപ്രായപ്പെട്ടു.

ഭയവും നിരാശയും കാരണമാണ് മമതയിൽ നിന്ന്​​ ഇത്തരം പ്രസ്​താവനകൾ ഉണ്ടാകുന്നത്​. തനിക്കെതിരെ ആരോപണമുന്നയിക്കുന്നതിലൂടെ ഉവൈസിയുടെ പാർട്ടി സംസ്ഥാനത്ത്​ ​ഒരു പ്രബല ശക്തിയായി മാറിയിരിക്കുന്നുവെന്ന സന്ദേശമാണ്​ മമത സംസ്ഥാനത്തെ മുസ്​ലിംകൾക്ക്​ നൽകുന്നതെന്നും ഉവൈസി പറഞ്ഞു.

ന്യുനപക്ഷങ്ങൾക്കിടയിൽ വളരെ മോശം മാനവ വികാസ സൂചികയാണ്​ ബംഗാളിലെ മുസ്​ലിംകൾക്കുള്ളതെന്ന്​ പറഞ്ഞത്​ മതപരമായ തീവ്രവാദമല്ലെന്ന്​ അസദുദ്ദീൻ ഉവൈസി ട്വീറ്റ്​ ചെയ്​തു. ഹൈദരാബദിൽ നിന്നുള്ള ഞങ്ങൾ ഒരു കൂട്ടം ആളുകളിൽ ദീദി ആശങ്ക​പ്പെടുന്നുണ്ടെങ്കിൽ എങ്ങനെയാണ്​ 42 ലോക്​സഭ സീറ്റുകളിൽ 18ലും ബി.ജെ.പി വിജയിച്ചതെന്ന്​ അവർ ഞങ്ങളോട്​ പറയണം.’’ ഉവൈസി ട്വിറ്ററിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asaduddin owaisiMamata Banerjeemalayalam newsindia newsMinority Extremism
News Summary - Minority Extremism" Remark; Mamata Banerjee vs Asaduddin Owaisi -india news
Next Story