Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപരീകറി​െൻറ മക്കൾ...

പരീകറി​െൻറ മക്കൾ രാഷ്​ട്രീയത്തിലേക്കെന്ന്​ സൂചന​

text_fields
bookmark_border
പരീകറി​െൻറ മക്കൾ രാഷ്​ട്രീയത്തിലേക്കെന്ന്​ സൂചന​
cancel

പനാജി: അന്തരിച്ച ഗോവ മുഖ്യമ​ന്ത്രി മനോഹർ പരീകറിൻെറ മക്കൾ രാഷ്​ട്രീയത്തിലേക്കിറങ്ങുന്നുവെന്ന്​ സൂചന. രാജ് യത്തിനും സംസ്​ഥാനത്തിനും വേണ്ടി പിതാവ്​ നടത്തിയ ആത്​മസമർപ്പണത്തിൻെറ പാരമ്പര്യം തുടരുമെന്നാണ്​ മക്കൾ പ്രസ്​ താവനയിൽ അറിയിച്ചിരിക്കുന്നത്​.

പാൻക്രിയാസ്​ അർബുദം ബാധിച്ച്​ ചികിത്​സയിലായിരുന്ന പരീകർ മാർച്ച്​ 17നാണ്​ മരിച്ചത്​. മക്കളായ ഉത്​പലും അഭിജാതും ലോക്​സഭാ തെരഞ്ഞെടുപ്പിലോ പരീകറിൻെറ മരണശേഷം ഒഴിവു വന്ന പനാജി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലോ മത്​സരിക്കുമെന്നാണ്​ വാർത്തകൾ പ്രചരിക്കുന്നത്​.

മഹാൻമാരെ കുറിച്ചുള്ള ​ഓർമകളും നല്ല ഉദാഹരണങ്ങളുടെ തുടർച്ചകളുമാണ്​ ഹീറോകളുടെ പാരമ്പര്യമെന്ന്​ മു​ൻ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബെഞ്ചമിൻ ദിസ്രേലിയെ ഉദ്ധരിച്ചുകൊണ്ട് പരീകറിൻെറ മകൻ പറഞ്ഞു. രാജ്യത്തെയും സംസ്​ഥാനത്തേയും സേവിക്കുന്ന പാരമ്പര്യം തുടർന്നുകൊണ്ട്​ ഞങ്ങൾ അ​ദ്ദേഹത്തിൻെറ ജീവിതത്തെ ആദരിക്കും - മക്കൾ നൽകിയ പ്രസ്​താവനയിൽ പറയുന്നു.

Show Full Article
TAGS:Manohar Parrikar india news malayalam news 
News Summary - Manohar Parrikar's Sons Hint At Joining Politics - India News
Next Story