ജോസ് കെ. മാണിക്ക് സ്വാഗതം; പാലാ നൽകില്ല –മാണി സി. കാപ്പന്
text_fieldsകോട്ടയം: ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് തീരുമാനം അംഗീകരിക്കുമെന്ന് മാണി സി. കാപ്പൻ എം.എൽ.എ. ജോസ് വിഭാഗം എൽ.ഡി.എഫിലേക്ക് വരുന്നത് സ്വാഗതാർഹമാണ്. എന്നാൽ, പാലാ സീറ്റ് വിട്ടുകൊടുക്കില്ല. അങ്ങനെ എൽ.ഡി.എഫ് പറയുമെന്ന് കരുതുന്നില്ല. വര്ഷങ്ങളായി മത്സരിക്കുന്ന സീറ്റാണ് പാലാ.
52 വര്ഷത്തിനുശേഷം കടുത്ത പോരാട്ടത്തിനൊടുവിലാണ് പാലാ പിടിച്ചത്. ജോസ് കെ. മാണിയുടെ വരവുമായി ബന്ധെപ്പട്ട് തന്നോടോ പാര്ട്ടിയോടോ എൽ.ഡി.എഫ് നേതൃത്വം ചര്ച്ച നടത്തുകയോ അഭിപ്രായം ചോദിക്കുകയോ ചെയ്തിട്ടില്ല. ജോസ് പക്ഷം എൽ.ഡി.എഫിലേക്ക് വരുന്നുവെന്ന കാര്യം മാധ്യമങ്ങളില് മാത്രമാണ് ചർച്ചയായിട്ടുള്ളത്. ഇവർ വരുന്നത് എൽ.ഡി.എഫിന് ശക്തിപകരുമോയെന്ന് കണ്ടറിയേണ്ടതാണ്.
അദ്ദേഹത്തോടൊപ്പം എത്രപേര് എത്തുമെന്നത് ആശ്രയിച്ചേ അതിൽ അഭിപ്രായം പറയാൻ കഴിയൂവെന്നും കാപ്പൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
