Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മല്ലികാർജുന ഖാർഗെക്ക് മഹാരാഷ്ട്രയുടെ ചുമതല; ഉമ്മൻചാണ്ടിക്ക് രണ്ട് സഹായികൾ കൂടി

text_fields
bookmark_border
  • വി.ഡി. സതീശനെ ഒഡിഷയിൽ സ്​ഥാനാർഥി നിർണയത്തി​െൻറ സ്​ക്രീനിങ്​ കമ്മിറ്റി അധ്യക്ഷനാക്കി.
kharge--oommen
cancel

ന്യൂഡൽഹി: കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവായ മല്ലികാർജുന ഖാർഗെയെ മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി ഹൈക്കമാൻഡ് നിയമിച്ചു. 2019ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സാഹചര്യത്തിലാണ് ഖാർഗെക്ക് ചുമതല നൽകിയത്. മഹാരാഷ്ട്രയുടെ ചുമതല വഹിച്ചിരുന്ന ജനറൽ സെക്രട്ടറി മോഹൻ പ്രകാശിന്‍റെ പിൻഗാമിയായാണ് ഖാർഗെയുടെ നിയമനം. 

കൂടാതെ, മഹാരാഷ്ട്രയുടെ ചുമതല നൽകി മൂന്നു പേരെ എ.ഐ.സി.സി സെക്രട്ടറിമാരായും നിയമിച്ചു. സോണൽ പട്ടേൽ (ഗുജറാത്ത്), ആശിശ് ദുഅ(ഹരിയാന), സമ്പത്ത് കുമാർ (തെലങ്കാന) എന്നിവരാണ് പുതിയ സെക്രട്ടറിമാർ. 

വി.ഡി. സതീശനെ ഒഡിഷയിൽ സ്​ഥാനാർഥി നിർണയത്തി​​​െൻറ സ്​ക്രീനിങ്​ കമ്മിറ്റി അധ്യക്ഷനാക്കി. ആന്ധ്രയുടെ ചുമതല നൽകി രണ്ടു സെക്രട്ടറിമാരെയും എ.ഐ.സി.സി നിയമിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള ക്രിസ്റ്റഫർ തിലക്, സി.ഡി. മെയ്യപ്പൻ എന്നിവരാണിവർ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ആന്ധ്രയുടെ പൂർണ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി. 2019ൽ തന്നെയാണ് ആന്ധ്രയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. 

സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി അശോക്​ ഗെഹ്​ലോട്ടിനെ സഹായിക്കാൻ ജെ.ഡി. സീലം, മഹേന്ദ്ര ജോഷി എന്നിവരെ സെക്രട്ടറിമാരായും ശശികാന്ത്​ ശർമയെ ജോയൻറ്​ സെക്രട്ടറിയായും നിയോഗിച്ചു. ആന്ധ്ര ചുമതലയുള്ള ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയെ തമിഴ്​നാട്ടിൽനിന്നുള്ള ക്രിസ്​റ്റഫർ തിലക്​, സി.ഡി. മെയ്യപ്പൻ എന്നീ സെക്രട്ടറിമാർ സഹായിക്കും.

രാജസ്​ഥാനിൽ സ്​ഥാനാർഥി നിർണയ സ്​ക്രീനിങ്​ കമ്മിറ്റിയുടെ അധ്യക്ഷ കുമാരി ഷെൽജയാണ്​. മധ്യപ്രദേശിൽ മധുസൂദനൻ മിസ്​ത്രി, ഛത്തിസ്​ഗഢിൽ ഭുവനേശ്വർ കലിത, മിസോറമിൽ ലൂസിഞ്ഞോ ഫലേറിയോ എന്നിവരെയും സ്​ക്രീനിങ്​ കമ്മിറ്റി അധ്യക്ഷരാക്കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mallikarjun Kharge appointed new Maharashtra Congress in-charge -India News
Next Story