ഒറ്റ ഗോൾപോസ്റ്റ് മാത്രമുള്ള മൈതാനം
text_fieldsമലപ്പുറം: എതിരാളിക്ക് ഗോളടിക്കാൻ പോസ്റ്റ് ഇല്ലാത്ത മലപ്പുറം മൈതാനത്ത് വീണ്ടുമൊരു ഏകപക്ഷീയ മത്സരം കാ ഴ്ചവെക്കലാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് ലക്ഷ്യം. അതിനിടയിൽ ആ പഴയ മഞ്ചേരി ഷോക്ക് എന്തിന് വീ ണ്ടുമോർക്കണം? പ്രത്യേകിച്ച് മണ്ഡല പുനർനിർണയത്തിലൂടെ മഞ്ചേരി മലപ്പുറമായി മാറിയതോടെ. ആ മാറ്റത്തിനൊപ്പം കൂ ടുതൽ പച്ചമണ്ണ് വന്നുചേരുക കൂടി ചെയ്തതിനാൽ ഇനിയെന്തിന് ടെൻഷൻ !
ആദ്യം പോക്കർ, പിന്നെയൊരു പോക്കാ!
ഒരുതവണ ടി.കെ. ഹംസയിലൂടെ സി.പി.എം ചെെങ്കാടി പാറിച്ചത് ഒഴിച്ചാൽ തുടക്കം മുതലുള്ള എല്ലാ തെരഞ്ഞെടുപ്പിലും ഇവ ിടെ മുസ്ലിം ലീഗ് മാത്രമേ ജയിച്ചിട്ടുള്ളൂ. മണ്ഡലം കാണാതെ ലീഗ് നേതാക്കളെ ജയിപ്പിച്ച ചരിത്രം മഞ്ചേരിക്കുണ്ട് . 2009െല തെരഞ്ഞെടുപ്പോടെയാണ് പുനർനിർണയത്തിലൂടെ മഞ്ചേരി പേരുമാറി മലപ്പുറമായത്. പഴയ മദ്രാസ് സ്റ്റേറ്റി െൻറ ഭാഗമായിരുന്നപ്പോൾ 1952ൽ നടന്ന തെരഞ്ഞെടുപ്പിൽ മലപ്പുറത്തെ പ്രതിനിധാനം ചെയ്ത് ആദ്യമായി പാർലമെൻറി ൽ എത്തിയത് ലീഗ് നേതാവ് ബി. പോക്കർ. െഎക്യകേരളമാവുകയും മഞ്ചേരി മണ്ഡലം നിലവിൽവരുകയും ചെയ്തശേഷം 1957ലെ തെരെഞ് ഞടുപ്പിൽ പോക്കറിലൂടെ ലീഗ് വിജയം ആവർത്തിച്ചു.

1962ലും 67ലും 71ലും മഞ്ചേരിയെ പ്രതിനിധാനം ചെയ്തത് ലീഗ് സ്ഥാപക പ്രസിഡൻറ് ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ. തുടർന്ന് 1977ലും 80, 84, 89 വര്‍ഷങ്ങളിലും ഇബ്രാഹീം സുലൈമാന്‍ സേട്ട് വൻ ഭൂരിപക്ഷത്തിൽ ജയിച്ചുകയറി. 1991, 1996, 1998, 1999 തെരഞ്ഞെടുപ്പുകളിൽ തുടര്‍ച്ചയായി വിജയം കൊയ്ത മുൻ കേന്ദ്ര മന്ത്രി ഇ. അഹമ്മദ് 2004ല്‍ പൊന്നാനിയിലേക്ക് മാറി. പകരക്കാരനായ കെ.പി.എ. മജീദിന് ശക്തമായ രാഷ്ട്രീയ തിരയിളക്കത്തിൽ ടി.കെ. ഹംസക്കു മുന്നില്‍ അടിയറവു പറയേണ്ടിവന്നു. ചരിത്രത്തിലാദ്യമായി ലീഗ് കോട്ട ഇടത്തോട്ടു ചെരിഞ്ഞപ്പോള്‍ ഹംസക്ക് ലഭിച്ച ഭൂരിപക്ഷം 47, 743. തോൽവിക്ക് കാരണങ്ങൾ പലതും നിരത്തിയെങ്കിലും പച്ചക്കോട്ടയിൽ നാട്ടപ്പെട്ട ചുവപ്പുകൊടി ലീഗ് കേന്ദ്രങ്ങളെ നിരന്തരം വേട്ടയാടി. സി.പി.എം വിജയക്കണക്ക് നിരത്തി ഉൗറ്റംകൊണ്ടു.
മഞ്ചേരി പേരും അതിരുകളും മാറി മലപ്പുറമായതോടെ ലീഗ് ശൗര്യം വീണ്ടെടുക്കുന്നതാണ് കണ്ടത്. 2009െല തെരഞ്ഞെടുപ്പിൽ തിരിച്ചെത്തിയ ഇ. അഹമ്മദ്, ടി.കെ. ഹംസയെ ലക്ഷത്തിൽപരം വോട്ടിന് പരാജയപ്പെടുത്തി മഞ്ചേരിയിലെ തോൽവിക്ക് പകരംവീട്ടി. 2014ൽ അഹമ്മദിലൂടെ ലീഗ് ഭൂരിപക്ഷം ഉയർത്തി. പ്രതികൂല ഘടകങ്ങൾക്കിടയിലും അഹമ്മദിനെ തുണച്ചത് ഇടതു സ്ഥാനാർഥി നിർണയത്തിലെ പാളിച്ച. അഹമ്മദിെൻറ നിര്യാണത്തെ തുടർന്ന് 2017ലെ ഉപതെരെഞ്ഞടുപ്പിൽ സ്ഥാനാർഥിയായ പി.കെ. കുഞ്ഞാലിക്കുട്ടി, യു.ഡി.എഫ് വോട്ടുകൾ അഞ്ചു ലക്ഷം കടത്തി. അതേസമയം, ഡി.വൈ.എഫ്.െഎ നേതാവ് എം.ബി. ഫൈസൽ കുഞ്ഞാലിക്കുട്ടിക്ക് ശക്തനായ പ്രതിേയാഗി അല്ലാതിരുന്നിട്ടും ഇടതുവോട്ടുകൾ ഭദ്രമായിത്തന്നെ നിന്നു.
ചതിക്കുഴികളടച്ച് യു.ഡി.എഫ്
വോട്ടുകണക്ക് വെച്ച് യു.ഡി.എഫിന് പാട്ടുംപാടി ജയിക്കാവുന്ന മണ്ഡലമാണ് മലപ്പുറം. ഇടത് തട്ടകങ്ങളായ ബേപ്പൂരും കുന്ദമംഗലവും പോയി. ലീഗിതര പാർട്ടി സ്വാധീനമേഖലകൾ വയനാടിനോട് ചേർന്നു. മലപ്പുറം പാർലമെൻറ് മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളേയും പ്രതിനിധാനം ചെയ്യുന്നത് ലീഗ് അംഗങ്ങൾ.പെരിന്തൽമണ്ണയിലും മങ്കടയിലും ഇടതിന് വ്യക്തമായ സ്വാധീനമുണ്ടെങ്കിലും മലപ്പുറം, കൊണ്ടോട്ടി, വേങ്ങര, മഞ്ചേരി മണ്ഡലങ്ങൾ ലീഗ് ശക്തിദുർഗങ്ങൾ.
വള്ളിക്കുന്നിൽ ബി.ജെ.പിയുടെ സ്വാധീനം കൂടിയിട്ടും യു.ഡി.എഫിനുതന്നെയാണ് മേൽക്കൈ. ഇതൊക്കെയാണെങ്കിലും വേങ്ങര ഉപതെരഞ്ഞെടുപ്പിലടക്കം ദൃശ്യമായ യു.ഡി.എഫിലെ വോട്ട്ചോർച്ച ആവർത്തിച്ചാൽ എതിരാളികൾ കരുത്തുകാട്ടും. താഴെത്തട്ടിലെ തർക്കങ്ങൾ തീർത്ത് മുന്നണി ഭദ്രത വീണ്ടെടുക്കാൻ ലീഗ്, കോൺഗ്രസ് ഉന്നതർ നിരന്തരമായി നടത്തുന്ന ശ്രമങ്ങൾ ഇൗ ചതിക്കുഴികൾ തിരിച്ചറിഞ്ഞുള്ളതാണ്. ലീഗിതര വോട്ടുകൾ ലീഗ് സ്ഥാനാർഥിക്ക് നഷ്ടമാവുന്ന പ്രവണതയുണ്ട്്. ശബരിമലയും സാമ്പത്തിക സംവരണവുമടക്കം വിവാദവിഷയങ്ങൾ ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളിൽ ഉണ്ടാക്കിയ പ്രതിഫലനം എൽ.ഡി.എഫിനും ആശങ്ക സൃഷ്ടിക്കാൻ പോന്നതാണ്.
കുഞ്ഞാലിക്കുട്ടി കച്ചമുറുക്കുേമ്പാൾ
സംസ്ഥാന രാഷ്ട്രീയത്തിലെ കിങ് മേക്കറിൽനിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് കണ്ണയച്ച കുഞ്ഞാലിക്കുട്ടിക്ക് ഉപതെരഞ്ഞെടുപ്പിൽ അനുകൂല ഘടകങ്ങൾ ഏറെയുണ്ടായിരുന്നു. ലീഗിതര ശക്തികളിൽനിന്നുവരെ കിട്ടിയ പിന്തുണ ഇൗയൊരു അർഥത്തിലുള്ളതായിരുന്നു. രണ്ടു വർഷത്തിനിപ്പുറം ഇൗയൊരു പ്രതീക്ഷക്ക് കുറച്ചെങ്കിലും മങ്ങലേറ്റുവെന്നതാണ് വസ്തുത. കുഞ്ഞാലിക്കുട്ടി പാർട്ടിക്കുള്ളിലും പുറത്തും നേരിടുന്ന വിമർശനങ്ങൾ ഇതാണ് തെളിയിക്കുന്നത്.

ഇതൊക്കെയാണെങ്കിലും ഡൽഹി രാഷ്ട്രീയത്തിലെ മാറ്റങ്ങൾക്കൊത്തുയരാൻ അദ്ദേഹം രണ്ടാമങ്കത്തിനുള്ള തയാറെടുപ്പിലാണ്. എതിർപ്പുകളെ വോട്ടാക്കാൻ ഇടതിന് കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം. മലപ്പുറത്തിെൻറ രാഷ്ട്രീയ അടവുകളിലേക്ക് സൂത്രവിദ്യകൾ പ്രയോഗിക്കാൻ പ്രാപ്തനായ സ്ഥാനാർഥിയില്ലെന്നതാണ് സി.പി.എമ്മിെൻറ പരിമിതി. ടി.കെ. ഹംസക്കുശേഷം സി.പി.എം പരീക്ഷിച്ച പി.കെ. സൈനബ, ലീഗിന് കാര്യങ്ങൾ എളുപ്പമാക്കുകയാണ് ചെയ്തത്. ഉപതെരഞ്ഞെടുപ്പിൽ ചെയ്തതുപോലെ സി.പി.എം ജില്ലതലത്തിൽ മാത്രം അറിയപ്പെടുന്ന യുവജന നേതാവിനെതന്നെ നിർത്തുമോ, മറ്റേതെങ്കിലും സാധ്യതകൾ കണ്ടറിഞ്ഞ് സ്വതന്ത്ര പരീക്ഷണത്തിന് ഇറങ്ങുമോയെന്ന് കണ്ടറിയണം.
മത സംഘടനകൾ നിർണായകം
ന്യൂനപക്ഷ പ്രശ്നങ്ങൾ ആഴത്തിൽ ചർച്ച ചെയ്യപ്പെടുന്ന മണ്ഡലമാണ് മലപ്പുറം. വികസന വിഷയങ്ങൾക്കപ്പുറം മുത്തലാഖ് ബില്ലും സംവരണവുമടക്കം പ്രചാരണ വിഷയമാകുന്ന തെരഞ്ഞെടുപ്പിൽ മുസ്ലിം മത സംഘടനകളുടെ നിലപാടുകൾ നിർണായകമാവും.
സുന്നി വിഭാഗങ്ങളെ പ്രീണിപ്പിക്കാൻ മുന്നണികൾ കരുനീക്കുന്നുണ്ട്. മുന്നണിയിൽ കയറിയ െഎ.എൻ.എൽ ഇടതിന് കരുത്താവും. ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്താതിരുന്ന എസ്.ഡി.പി.െഎയും വെൽഫെയർ പാർട്ടിയും ഗോദയിലിറങ്ങിയാൽ പോരാട്ടം കനക്കും. 2014ൽ ഇരു പാർട്ടികൾക്കുമായി ലഭിച്ചത് മുക്കാൽ ലക്ഷത്തിലധികം വോട്ടുകൾ. ഏഴ് ശതമാനത്തിലധികം വോട്ട് ബി.ജെ.പിക്കുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
