പോരാട്ടച്ചൂട് കനക്കുന്നു
text_fieldsമലപ്പുറം: ഉന്നത നേതാക്കളുടെ പടയോട്ടത്തോടെ വേങ്ങരയിെല തെരഞ്ഞെടുപ്പ് പോരാട്ടം ചൂടുപിടിക്കുന്നു. വികസനവും രാഷ്ട്രീയവും ഇഴപിരിച്ചുള്ള ആരോപണ, പ്രത്യാരോപണങ്ങളുമായി എൽ.ഡി.എഫും യു.ഡി.എഫും മുന്നേറുകയാണ്. വൈകിയെത്തിയ ബി.ജെ.പിയും ഒപ്പമെത്താൻ കഠിന പരിശ്രമത്തിലാണ്. മുന്നണികൾ പഞ്ചായത്ത് കൺവെൻഷനുകളും പൂർത്തിയാക്കി ബൂത്ത് കൺവെൻഷനുകളിലേക്ക് കടന്നു. അടിത്തട്ടിൽ പ്രവർത്തകരെ സജ്ജമാക്കി സ്ഥാനാർഥി പര്യടനം ആവേശമുറ്റതാക്കാനുള്ള തയാറെടുപ്പിലാണ് . യു.ഡി.എഫിെൻറ കെ.എൻ.എ. ഖാദറും എൽ.ഡി.എഫിെൻറ പി.പി. ബഷീറും ബി.ജെ.പിയുടെ കെ. ജനചന്ദ്രൻ മാസ്റ്ററും വിവിധ പഞ്ചായത്തുകളിൽ ഒാട്ടപ്രദക്ഷിണത്തിലാണ്.
സ്ഥാനാർഥിയെ നേരേത്ത പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ എൽ.ഡി.എഫ് പ്രചാരണത്തിൽ ഒരു പടി മുന്നിലായിരുന്നു. വൈകിയെത്തിയ യു.ഡി.എഫ് കളത്തിൽ അതിവേഗം ഒപ്പമെത്തി. ഉമ്മൻ ചാണ്ടിയുടെ പര്യടനം യു.ഡി.എഫ് പ്രവർത്തകർക്ക് ആേവശം പകർന്നു. രമേശ് ചെന്നിത്തല, എം.എം. ഹസൻ, കെ. മുരളീധരൻ എന്നിവരും മണ്ഡലത്തിലെത്തി. കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, മന്ത്രിമാരായ മാത്യൂ ടി. തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവരാണ് ഇടത് പടയോട്ടത്തിന് തുടക്കമിട്ടത്. പഞ്ചായത്ത് കൺവെൻഷനുകളിലും ഇരു മുന്നണികളുെടയും ഉന്നത നേതാക്കളുടെ നീണ്ട നിരയുണ്ട്.
മണ്ഡലത്തിൽ യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമുണ്ടെങ്കിലും എൽ.ഡി.എഫ് പ്രചാരണ സന്നാഹങ്ങൾക്ക് കുറവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
