പ്രചാരണത്തിന് എൽ.ഡി.എഫ് നേതാക്കൾ എത്തുന്നു; വി.എസിനെ വെട്ടി
text_fieldsമലപ്പുറം: പ്രചാരണത്തിെൻറ വേഗത കൂട്ടാൻ ഏപ്രിൽ രണ്ട് മുതൽ എൽ.ഡി.എഫ് നേതാക്കൾ മലപ്പുറത്ത്. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളുടെ ഷെഡ്യൂൾ തയാറാക്കിയതിൽ പാർട്ടിയുടെ ക്രൗഡ് പുള്ളറായ വി.എസ്. അച്യുതാനന്ദനെ ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞദിവസം മൂന്നാർ വിഷയത്തിൽ പാർട്ടിക്കും സർക്കാറിനുമെതിരെ വി.എസ് നിലപാട് കടുപ്പിച്ചിരുന്നു.
മന്ത്രി എം.എം. മണിയെയും എസ്. രജേന്ദ്രൻ എം.എൽ.എയെയും ഭൂമാഫിയയുടെ വക്താക്കളായി ചിത്രീകരിച്ചുള്ള വി.എസിെൻറ നിലപാടാണ് പ്രചാരണത്തിൽനിന്ന് അദ്ദേഹത്തെ മാറ്റിനിർത്താൻ കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. വി.എസ്. പ്രചാരണത്തിന് എത്തിയാൽ അത് പാർട്ടിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. അതേസമയം, വി.എസ് കടുത്ത ഭാഷയിൽ വിമർശിച്ച മന്ത്രി എം.എം. മണി പ്രചാരണത്തിന് എത്തുന്നുമുണ്ട്.
രണ്ടാംഘട്ട പ്രചാരണത്തിൽ യു.ഡി.എഫ് ഏറെ മുന്നിലാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.ഡി. സതീശൻ, ബെന്നി ബഹനാൻ തുടങ്ങി കോൺഗ്രസിെൻറ മുൻനിര നേതാക്കളെല്ലാം പ്രചാരണത്തിന് എത്തിക്കഴിഞ്ഞു. എ.കെ. ആൻറണി ഉൾപ്പെടെയുള്ളവർ മൂന്നാംഘട്ട പ്രചാരണത്തിന് എത്തുന്നുണ്ട്.
അതേസമയം, എൽ.ഡി.എഫിെൻറ പ്രഥമ തെരഞ്ഞെടുപ്പ് കൺവെൻഷന് നേതാക്കൾ എത്തിയതൊഴിച്ചാൽ പ്രചാരണ പരിപാടികളിൽ നേതാക്കളുടെ അസാന്നിധ്യം മുന്നണിക്ക് ക്ഷീണമുണ്ടാക്കുന്നുണ്ട്. എൽ.ഡി.എഫിെൻറ പ്രചാരണ മാന്ദ്യത്തിൽ സി.പി.െഎക്ക് അതൃപ്തിയുണ്ടെങ്കിലും സി.പി.എമ്മിെൻറ സ്ഥാനാർഥിയായതിനാൽ ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടതില്ലെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം. ഏപ്രിൽ രണ്ട് മുതലുള്ള നേതാക്കളുടെ ഒഴുക്കിലൂടെ പ്രചാരണത്തിൽ മുന്നേറ്റം സാധ്യമാകുമെന്നാണ് സി.പി.എമ്മിെൻറ കണക്കുകൂട്ടൽ.
കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, ഉഴവൂർ വിജയൻ, ജി. സുധാകരൻ, പി.കെ. ശ്രീമതി, എ.കെ. ബാലൻ, കെ.ഇ. ഇസ്മായിൽ, എം.വി. ഗോവിന്ദൻ, ഡോ. തോമസ് െഎസക്, പന്ന്യൻ രവീന്ദ്രൻ, ബേബി ജോൺ, പ്രഫ. മുഹമ്മദ് സുലൈമാൻ, എം.എ. ബേബി, എം.എം. മണി, എം.സി. ജോസഫൈൻ, ഇ.പി. ജയരാജൻ, ഡോ. കെ.ടി. ജലീൽ, മാത്യൂ ടി. തോമസ്, പി. ജയരാജൻ, വൈക്കം വിശ്വൻ, ബിനോയ് വിശ്വം, കെ.ജെ. തോമസ്, കടന്നപ്പള്ളി രാമചന്ദ്രൻ, പി. കരുണാകരൻ, ആനത്തലവട്ടം ആനന്ദൻ, ശൈലജ ടീച്ചർ എന്നിവരാണ് ഏഴ് നിയമസഭ മണ്ഡലങ്ങളിലായി പ്രചാരണത്തിന് എത്തുന്ന എൽ.ഡി.എഫ് നേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
