ആളെപിടിത്തക്കാര്ക്ക് വേണ്ട ഈ കമ്യൂണിസ്റ്റിനെ
text_fieldsമുംബൈ: തപ്പാനിറങ്ങിയവര് തന്നെ റാഞ്ചില്ലെന്ന ഉറപ്പില്‍ ഒരാള്‍ മണ്ഡലത്തില്‍ ജനങ്ങള ്ക്കിടയില് സജീവമാണ്, മഹാരാഷ്ട്രയിലെ ഏക സി.പി.എം എം.എല്‍.എ വിനോദ് നികോളെ.
ആദി വാസി മേഖലയായ ദഹാനു മണ്ഡലത്തില്‍നിന്നുള്ള ജനപ്രതിനിധി. 52,082 രൂപ മാത്രം സ്വത്ത് മൂല്യം ഉള്ള, എം.എല്‍.എമാരിലെ ഏറ്റവും പാവപ്പെട്ടവനാണ് ഇദ്ദേഹം. വടാപാവ് കച്ചവടക്കാരന്. ആരെകിട്ടിയാലും പൊക്കാന്‍ നില്ക്കുന്ന ബി.ജെ.പിക്ക് അറിയാം വിനോദ് നിക്കോളെ വീഴില്ലെന്ന്. അതിനാല്‍, അവര്‍ക്ക് അദ്ദേഹത്തെ വേണ്ട.
ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എ പാസ്കല്‍ ധനാരയെ 4,742 വോട്ടിന് പരാജയപ്പെടുത്തിയാണ് വിനോദിെൻറ വരവ്. കോണ്‍ഗ്രസ്, എന്‍.സി.പി സഖ്യത്തിെൻറ പിന്തുണ വിനോദിനായിരുന്നു. സര്‍ക്കാര്‍ ആരുണ്ടാക്കണമെന്നതില് കോണ്‍ഗ്രസ്, എന്‍.സി.പി സഖ്യത്തിന് ഒപ്പമാണ് ഇദ്ദേഹം.
