Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightമധ്യപ്രദേശ്​...

മധ്യപ്രദേശ്​ തെരഞ്ഞെടുപ്പ്​: സഖ്യങ്ങൾക്കായി കോൺഗ്രസ്​ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന്​ ജ്യോതിരാദിത്യ സിന്ധ്യ

text_fields
bookmark_border
മധ്യപ്രദേശ്​ തെരഞ്ഞെടുപ്പ്​: സഖ്യങ്ങൾക്കായി കോൺഗ്രസ്​ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന്​ ജ്യോതിരാദിത്യ സിന്ധ്യ
cancel

ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്​-​ബി.​എ​സ്.​പി സ​ഖ്യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ, കോ​ൺ​ഗ്ര​സ്​ സ​ഖ്യ​ങ്ങ​ൾ​ക്കാ​യി വാ​തി​ൽ തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന്​ മു​തി​ർ​ന്ന നേ​താ​വ്​ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ. സ​മാ​ന മ​ന​സ്​​ക​രു​മാ​യി കൈ​കോ​ർ​ക്കു​ന്ന​തി​ന്​  സീ​റ്റ്​ പ​ങ്കു​വെ​ക്ക​ൽ ത​ട​സ്സ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ധ്യ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സി​​​െൻറ പ്ര​ചാ​ര​ണ ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല സി​ന്ധ്യ​ക്കാ​ണ്. ശി​വ​രാ​ജ്​ സി​ങ്​ ചൗ​ഹാ​ൻ സ​ർ​ക്കാ​റി​നെ​തി​രെ സം​സ്​​ഥാ​ന​ത്തെ എ​ല്ലാ ക​ക്ഷി​ക​ളും ഒ​രു​മി​ക്കു​​ക​യാ​ണെ​ന്ന്​ സി​ന്ധ്യ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വാ​ർ​ത്ത ഏ​ജ​ൻ​സി​യു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മാ​ന മ​ന​സ്​​ക​രാ​യ ക​ക്ഷി​ക​ൾ ഒ​രു​മി​ക്ക​ണം. ലി​ബ​റ​ൽ, മ​ത​നി​ര​പേ​ക്ഷ, പു​രോ​ഗ​മ​ന ഇ​ന്ത്യ​യെ​ന്ന ആ​ശ​യ​വും കാ​ഴ്​​ച​പ്പാ​ടു​മു​ള്ള​വ​രാ​ണ്​ ഒ​രു​മി​ക്കേ​ണ്ട​ത്. വി​വി​ധ ക​ക്ഷി​ക​ളു​മാ​യി ച​ർ​ച്ച​ക്ക്​ കോ​ൺ​ഗ്ര​സ്​ ത​യാ​റാ​ണ്. എ​ന്താ​ണ്​ ഇ​ത്ത​രം സ​ഖ്യ​ങ്ങ​ളു​ടെ ആ​ത്യ​ന്തി​ക ല​ക്ഷ്യ​മെ​ന്ന കാ​ര്യ​ത്തി​ൽ കൃ​ത്യ​ത​യു​ണ്ടാ​കേ​ണ്ട​തു​ണ്ട്.

ജ​ന​പ​ക്ഷ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ങ്കി​ൽ, വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ പ്ര​ബ​ല ക​ക്ഷി​ക​ൾ​ക്ക്​ അ​ർ​ഹി​ക്കു​ന്ന പ​രി​ഗ​ണ​ന ന​ൽ​ക​ണം. സ​ഖ്യം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം അ​വ​ർ തി​രി​ച്ചും പ്ര​ക​ടി​പ്പി​ക്ക​ണം. ഇ​ത്​ എ​ല്ലാ സം​സ്​​ഥാ​ന​ങ്ങ​ളി​ലും ബാ​ധ​ക​മാ​ണ്. മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്​​ഥാ​ൻ, ഛത്തി​സ്​​ഗ​ഢ്​, മി​സോ​റം എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ജ​യം അ​ടു​ത്ത ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ൺ​ഗ്ര​സി​​​െൻറ പ്രാ​ധാ​ന്യം വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmadhyapradesh electionjyotiraditya-scindiaPolitics
News Summary - madhya pradesh election-politics
Next Story