ഉവൈസിക്കെതിരെ അസ്ഹറുദ്ദീനെ മത്സരിപ്പിക്കാൻ തെലങ്കാന കോൺഗ്രസ്
text_fieldsഹൈദരാബാദ്: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ഹൈദരാബാദ് മണ്ഡലത്തിൽ എ.െഎ.എം.െഎ.എ ം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിക്കെതിരെ മുൻ ക്രിക്കറ്റ് താരം അസ്ഹറുദ്ദീനെ മത്സരിപ്പി ക്കാൻ തെലങ്കാന കോൺഗ്രസിൽ നീക്കം. കോൺഗ്രസ് മത്സരിക്കുന്ന 17 സീറ്റുകളിലേക്കുള്ള സ്ഥാനാർഥി പരിഗണന പട്ടികയിൽ ഇന്ത്യയുടെ മുൻ ക്യാപ്റ്റെൻറ പേരും സജീവ പരിഗണനയിലാണ്.
ഹൈദരാബാദ് സ്വദേശിയായ അസ്ഹറുദ്ദീൻ നിലവിൽ സംസ്ഥാന കോൺഗ്രസ് വർക്കിങ് പ്രസിഡൻറുമാരിൽ ഒരാളാണ്. സെക്കന്ദരാബാദിൽ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബന്ദാരു ദത്താത്രേയക്കെതിരെ അസ്ഹറുദ്ദീനെ മത്സരിപ്പിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ അദ്ദേഹം ഉവൈസിക്കെതിരെ മത്സരിക്കാനാണ് സാധ്യത.
അതേസമയം, മൂന്നുതവണ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത സംസ്ഥാനത്തെ ശക്തനായ നേതാവായ ഉവൈസിക്കെതിരെ മത്സരിക്കാൻ അസ്ഹറുദ്ദീൻ തയാറാവുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
