Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightലോക്സഭ തെരഞ്ഞെടുപ്പ്​:...

ലോക്സഭ തെരഞ്ഞെടുപ്പ്​: കമൽഹാസൻ ഡി.എം.കെ സഖ്യത്തിൽ ചേർന്നേക്കുമെന്ന്​ അഭ്യൂഹം

text_fields
bookmark_border
kamal hasan mk stalin 097865
cancel
camera_alt

File Photo

ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ, നടൻ കമൽഹാസൻ നയിക്കുന്ന 'മക്കൾ നീതിമയ്യം' ഡി.എം.കെ മുന്നണിയിൽ ചേർന്നേക്കുമെന്ന്​ അഭ്യൂഹം. ചെന്നൈയിലെ സ്വകാര്യ ഹോട്ടലിൽ പാർട്ടിയുടെ സംസ്ഥാന -ജില്ല ഭാരവാഹികളുടെ ​യോഗത്തിലാണ്​ കമൽഹാസൻ ഇതുസംബന്ധിച്ച സൂചന നൽകിയത്​.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും പാർട്ടി തനിച്ച്​ മത്സരിച്ച്​ വൻ പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തിൽ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും പ്രധാന മുന്നണിയോടൊപ്പം ചേരണമെന്ന്​ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഇതിന്​ മറുപടിയായി, സഖ്യത്തെക്കുറിച്ച്​ ആലോചിച്ച്​ ആരും വിഷമിക്കേണ്ടതില്ലെന്നും അത്​ താൻ നോക്കിക്കൊള്ളാമെന്നും കമൽഹാസൻ മറുപടി നൽകി.

പാർട്ടി ഭാരവാഹികളും പ്രവർത്തകരും ജനങ്ങളുടെ അംഗീകാരം പിടിച്ചുപറ്റുന്ന നിലയിലുള്ള പ്രവർത്തനം നടത്തണം. പ്രാദേശിക പ്രശ്നങ്ങളേറ്റെടുത്ത്​ അവ പരിഹരിക്കാനുള്ള ശ്രമങ്ങളിലേർപ്പെടണം. ഗ്രാമങ്ങൾ മുതൽ നഗരങ്ങൾ വരെ പാർട്ടിയെ ശക്തിപ്പെടുത്തിയാൽ മാത്രമേ നമുക്ക് വിജയിക്കാനാകൂ. പാർട്ടി പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുക. സഖ്യമുണ്ടാക്കുന്നതുമായി ബന്ധ​പ്പെട്ട കാര്യങ്ങൾ തനിക്ക്​ വിടുക- കമൽഹാസൻ വ്യക്തമാക്കി.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മിക്ക മണ്ഡലങ്ങളിലും മക്കൾ നീതിമയ്യം ശ്രദ്ധേയമായ പ്രകടനമാണ്​ കാഴ്ചവെച്ചത്​. കോയമ്പത്തൂർ സൗത്ത്​ നിയമസഭ മണ്ഡലത്തിൽ കുറഞ്ഞ വോട്ടുകളുടെ വ്യത്യാസത്തിനാണ്​ ബി.ജെ.പിയിലെ വാനതി ശ്രീനിവാസനോട്​ കമൽഹാസൻ പരാജയപ്പെട്ടത്​.

ഈയിടെയായി സ്റ്റാലിൻ കുടുംബവുമായി കമൽഹാസൻ ഏറെ അടുപ്പത്തിലാണ്​. സിനിമ മേഖലയിൽ ഉദയ്​നിധി സ്റ്റാലിനുമായി കമൽഹാസൻ സഹകരിച്ചാണ്​ പ്രവർത്തിക്കുന്നത്​. ഡി.എം.കെ സഖ്യത്തിൽ ചേരാൻ അണിയറ ചർച്ചകൾ പുരോഗമിക്കുന്നതായും റിപ്പോർട്ടുണ്ട്​. ലോക്സഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ മണ്ഡലത്തിൽ കമൽഹാസൻ സ്ഥാനാർഥിയാവുമെന്നും സൂചനയുണ്ട്​. കമൽഹാസന്‍റെ സാന്നിധ്യം ഡി.എം.കെ സഖ്യത്തിന് ഗുണകരമാവുമെന്നും വിലയിരുത്തലുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kamal HaasanDMK
News Summary - Lok Sabha Elections: Rumors that Kamal Haasan may join the DMK alliance
Next Story