Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightലോക്​സഭ: വിധി...

ലോക്​സഭ: വിധി നിർണയിക്കാൻ​ സംസ്ഥാനത്ത് 2.54 കോടി വോട്ടർമാർ

text_fields
bookmark_border
ലോക്​സഭ: വിധി നിർണയിക്കാൻ​ സംസ്ഥാനത്ത് 2.54 കോടി വോട്ടർമാർ
cancel

തി​രു​വ​ന​ന്ത​പു​രം: 2019ലെ ​പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സം​സ്​​ഥാ​ന​ത്തെ വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. 2,54,08,711 വോ​ട്ട​ർ​മാ​രാ​ണ് പ​ട്ടി​ക പ്ര​കാ​ര​മു​ള്ള​തെ​ന്ന്​ ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫി​സ​ർ ടി​ക്കാ​റാം മീ​ണ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 1,31,11,189 വ​നി​ത​ക​ളും 1,22,97,403 പു​രു​ഷ​ന്മാ​രും. 1.37 ശ​ത​മാ​നം വോ​ട്ട​ർ​മാ​രാ​ണ്ർ വ​ർ​ധി​ച്ചു. വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യ ക​ര​ടി​ൽ 2,50,65,496 വോ​ട്ട​ർ​മാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 3,43,215 പേ​ർ വ​ർ​ധി​ച്ചു. കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​ർ മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്​; 30,47,923. തൊ​ട്ടു​പി​ന്നി​ൽ തി​രു​വ​ന​ന്ത​പു​രം; 26,54,470.

കൂ​ടു​ത​ൽ വ​നി​താ വോ​ട്ട​ർ​മാ​രു​ള്ള ജി​ല്ല​യും മ​ല​പ്പു​റ​മാ​ണ്. 15,26,826 പേ​ർ. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള തി​രു​വ​ന​ന്ത​പു​ര​ത്ത് 13,95,804. 119 ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം 18 പേ​രു​ണ്ടാ​യി​രു​ന്ന​താ​ണ്​ 119 ആ​യ​ത്. കൂ​ടു​ത​ൽ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രു​ള്ള ജി​ല്ല തി​രു​വ​ന​ന്ത​പു​ര​മാ​ണ് -41. തൊ​ട്ടു​പി​ന്നി​ൽ തൃ​ശൂ​രൂം (21), കോ​ഴി​ക്കോ​ടും (15). യു​വ​വോ​ട്ട​ർ​മാ​രി​ലും വ​ർ​ധ​ന​യു​ണ്ട്. 2,61,780 പേ​രെ പു​തു​താ​യി ചേ​ർ​ന്നു. കൂ​ടു​ത​ൽ യു​വ വോ​ട്ട​ർ​മാ​രും മ​ല​പ്പു​റ​ത്താ​ണ്​ -46,700. കോ​ഴി​ക്കോ​ടും (33,027) തൃ​ശൂ​രു​മാ​ണ് (23,789) തൊ​ട്ടു​പി​ന്നി​ൽ. മ​രി​ച്ച​വ​ർ, പേ​ര്​ ഇ​ര​ട്ടി​പ്പ്​ എ​ന്നി​വ ക​ണ്ടെ​ത്തി​യ​തി​ലൂ​ടെ 1.15 ല​ക്ഷം പേ​ര്​ നീ​ക്കി. ​ വോ​ട്ട​ർ​മാ​രു​ടെ വ​ർ​ധ​ന​യെ​തു​ട​ർ​ന്ന്​ പോ​ളി​ങ്​ ബൂ​ത്തു​ക​ളു​ടെ എ​ണ്ണം 510 എ​ണ്ണം വ​ർ​ധി​ച്ച്​ 24,970 ആ​യി. നേ​ര​ത്തേ 24,460 ആ​യി​രു​ന്നു. 2016ലെ ​ക​ണ​ക്ക്​ പ്ര​കാ​രം 909 പ്ര​ശ്​​ന​ബാ​ധി​ത ബൂ​ത്തു​ക​ളു​ണ്ട്​. 405 എ​ണ്ണം ക​ണ്ണൂ​രി​ലാ​ണ്.

അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചെ​ങ്കി​ലും ഇ​നി​യും പേ​ര് ചേ​ർ​ക്കാ​മെ​ന്ന് ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫി​സ​ർ അ​റി​യി​ച്ചു. നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. സം​സ്​​ഥാ​ന​ത്ത്​ വോ​ട്ട​ർ​മാ​രു​ടെ സ​ഹാ​യ​ത്തി​ന് ജി​ല്ല​ത​ല​ത്തി​ൽ 1950 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​രും സി.​ഇ.​ഒ ഓ​ഫി​സി​ൽ 18004251965 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​രും ഉ​ണ്ട്.

പ്ര​വാ​സി വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ഡ്​ വ​ർ​ധ​ന
തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ പ്ര​വാ​സി വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ഡ്​​ വ​ർ​ധ​ന. പു​തു​ക്കി​യ പ​ട്ടി​ക​യി​ൽ പ്ര​വാ​സി വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 66,584 ആ​യി ഉ​യ​ർ​ന്നു. നേ​ര​ത്തേ 23410 പ്ര​വാ​സി വോ​ട്ട​ർ​മാ​രാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ത്ത​വ​ണ 43,174 പേ​രു​ടെ വ​ർ​ധ​ന. ഇ​ത്​ സ​ർ​വ​കാ​ല റെ​ക്കോ​ഡാ​ണെ​ന്ന്​ ചീ​ഫ്​​ ഇ​ല​ക്​​​ട​റ​ൽ ഒാ​ഫി​സ​ർ ടീ​ക്കാ​റാം മീ​ണ പ​റ​ഞ്ഞു. കൂ​ടു​ത​ൽ പ്ര​വാ​സി വോ​ട്ട​ർ​മാ​ർ കോ​ഴി​ക്കോ​ട്ടാ​ണ്; 22,241 പേ​ർ. ര​ണ്ടാം സ്ഥാ​ന​ത്ത്​ മ​ല​പ്പു​റ​വും (15,298) മൂ​ന്നാം സ്ഥാ​ന​ത്ത്​ ക​ണ്ണൂ​രും (11,060 പേ​ർ). പ്ര​വാ​സി വോ​ട്ട​ർ​മാ​രി​ൽ 62,847 പേ​ർ പു​രു​ഷ​ന്മാ​രും 3729 പേ​ർ സ്​​ത്രീ​ക​ളും എ​ട്ട്​ പേ​ർ ട്രാ​ൻ​സ്​​ജെ​ൻ​ഡ​റു​മാ​ണ്. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര്​ ചേ​ർ​ക്കാ​നാ​യി ഇ​ത്ത​വ​ണ 77000 പ്ര​വാ​സി​ക​ളാ​ണ്​ അ​പേ​ക്ഷി​ച്ച​ത്. ബൂ​ത്ത്​ ലെ​വ​ൽ ഒാ​ഫി​സ​ർ വീ​ടു​ക​ളി​ൽ എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ ഉ​റ​പ്പു​വ​രു​ത്തി​യ​വ​രു​ടെ പേ​രാ​ണ്​ അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votersmalayalam newspolitical newsLok Sabha Electon 2019
News Summary - Lok Sabha Election - Political News
Next Story