Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightആലപ്പുഴയിലെ ഒാളം

ആലപ്പുഴയിലെ ഒാളം

text_fields
bookmark_border
ആലപ്പുഴയിലെ ഒാളം
cancel

ത​​​​െൻറ പേരിൽ ഇതിനോടകം മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുക​െള എ.​െഎ.സി.സി ജനറൽ സെക്രട്ടറി കൂടിയായ സ ിറ്റിങ്​​ എം.പി കെ.സി. വേണുഗോപാൽ പരസ്യമായി തള്ളിപ്പറഞ്ഞതാണ്​ ആലപ്പുഴയിലെ ഏറ്റവും അവസാനത്തെ തെരഞ്ഞെടുപ്പ്​ ച ിത്രം. അതിനാൽ, ആരായിരിക്കും സ്​ഥാനാർഥികളെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്​ ആലപ്പുഴ. എം.​െഎ. ഷാനവാസി​​ ​​​െൻറ ഒഴിവിലേക്ക്​ വയനാട്ടിലേക്ക്​ കെ.സി. വേണുഗോപാലിനെ പരിഗണിക്കുമെന്ന വാർത്തയും അന്തരീക്ഷത്തിൽ പടരുന്നു ണ്ട്​. കരുത്തനായ കമ്യൂണിസ്​റ്റ്​ നേതാവ്​ ഇ. ബാലാനന്ദനെ 1977ൽ 28 വയസ്സുകാരൻ വി.എം. സുധീരൻ ​തറപറ്റിച്ച ആലപ്പുഴ പാർലമ ​​​െൻറ്​ മണ്ഡലത്തിൽ തന്നെയാണ്​​ കേരള രാഷ്​ട്രീയത്തിലെ മറ്റൊരു അതികായനായ കോൺഗ്രസ്​ നേതാവ്​ വക്കം പുരു​േഷാ ത്തമനെ ടി.ജെ. ആഞ്ചലോസ്​ എന്ന പുതുമുഖം തൂത്തെറിഞ്ഞത്​.

2009ലും 2014 ലും ഇവിടെ നിന്നും പാർലമ​​​െൻറിലെത്തി കേന്ദ് ര മന്ത്രിയായ കെ.സി. വേണുഗോപാൽ ഇന്ന്​ ഇന്ത്യൻ നാഷനൽ കോൺഗ്രസി​​​​െൻറ കരുത്തനായ ദേശീയ നേതാവാണ്. 1996, 2006, 2001 വർഷങ്ങളിൽ ആലപ്പുഴയെ പ്രതിനിധാനം ചെയ്​ത്​​ കേരള നിയമസഭയിലെത്തി സംസ്​ഥാന മന്ത്രിയുമായ ഇൗ കണ്ണൂർ മാതമംഗലം സ്വദേശി കെ.സി എന്ന വിളിപ്പേരിൽ മണ്ഡലമാകെ നിറഞ്ഞുനിൽക്കുന്ന വ്യക്​തിത്വമാണ്​. അദ്ദേഹത്തെ തന്നെയായിരിക്കും വീണ്ടും ജനവിധി തേടുവാനായി യു.ഡി.എഫ്​ നിശ്ചയിക്കുകയെന്നാണ്​ പൊതുവെയുള്ള സംസാരം. അതേസമയം, ദേശീയ ​ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിശ്വസ്​തനായി മാറി എ.​െഎ.സി.സിയുടെ സംഘടനാ കാര്യ ചുമതലയേറ്റ വേണുഗോപാലി​ന്​ ഒരുകാരണവശാലും കാലിടറരുതെന്ന​ നിർബന്ധം കോൺഗ്രസ്​ നേതൃത്വത്തിനുണ്ട്​. മുമ്പ്​ വക്കത്തിനും സുധീരനുമൊക്കെ നേരിട്ട പാളയത്തിലെ പട വേണുഗോപാലിനും ബാധകമാകാനിടയുണ്ടെന്ന കൃത്യമായ തിരിച്ചറിവ്​ അവർ വെച്ചുപുലർത്തുന്നു​. പകരം ഏതെങ്കിലുമൊരു ഉറച്ച സീറ്റിൽ വേണുഗോപാലിനെ മത്സരിപ്പിക്കണമെന്ന്​ ആഗ്രഹിക്കുന്നതിനു പിന്നിൽ കേന്ദ്രത്തിൽ അധികാരം ലഭിക്കുന്ന പക്ഷം മന്ത്രിസഭയിൽ കാബിനറ്റ്​ പദവിയിൽ അദ്ദേഹം ഉണ്ടായിരിക്കുമെന്ന കണക്കുകൂട്ടലാണെന്ന്​ വ്യക്​തം. വ്യക്​തിപരമായി പ്രതികൂലമായി ബാധിക്കാനിടയുള്ള സോളാർ കേസിന്​ അപ്പുറം യു.ഡി.എഫ്​ വോട്ട്​ബാങ്കിൽ പ്രത്യേകിച്ചും നായർ വോട്ടുകളിൽ ശബരിമല വിഷയത്തിൽ സംഭവിക്കാനിടയുള്ള നേരിയ ചോർച്ചപോലും വേണുഗോപാലിനെ തിരിഞ്ഞുകൊത്താനുള്ള സാധ്യതയേറെയാണ്​.

kc-venugopal.

കുട്ടനാട്​ പുറത്ത്​; കരുനാഗപ്പള്ളി അകത്ത്​
മത്സ്യത്തൊഴിലാളികളുടെ സാന്നിധ്യം മുൻനിർത്തി തീരദേശ മണ്ഡലം എന്ന പരിഗണനയിൽ​ ആലപ്പുഴ പാർലമ​​​െൻറ്​ മണ്ഡലം പുനർനിർണയിച്ചപ്പോൾ കഴിഞ്ഞ തവണ മുതൽ കൊ
ല്ലത്ത്​ ഉൾപ്പെട്ടിരുന്ന കരുനാഗപ്പള്ളി കൂടി ആലപ്പുഴ പാർലമ​​​െൻറ് മണ്ഡലത്തിലേക്ക്​ മാറി. പകരം കുട്ടനാട്​ മാവേലിക്കര മണ്ഡലത്തിലുമായി. ആലപ്പുഴ രൂപവത്​കരിക്കുന്നതിന്​ ​ മുമ്പ്​ അമ്പലപ്പുഴയായിരുന്നു മണ്ഡലം​.1962 ൽ മുൻമുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരായിരുന്നു ജനപ്രതിനിധി. പ്രമുഖ പത്രപ്രവർത്തകനും പ്രഭാഷകനുമായ കെ. ബാലകൃഷ്​ണൻ 1971ൽ അമ്പലപ്പുഴയിൽനിന്ന് പാർലമ​​​െൻറിൽ എത്തി.1980ൽ സുശീലഗോപാലനെയും 84ലും 89ലും വക്കം പുരുഷോത്ത​മനേയും പാർലമ​​​െൻറിൽ അയച്ച മണ്ഡലം 1991ൽ ആഞ്ചലോസിനെ തെരഞ്ഞെടുത്തു. തുടർന്ന്​ വി.എം. സുധീരന്​ (1996,98,99) ഹാട്രിക്​ വിജയം സമ്മാനിച്ചു. എന്നാൽ, 2004ൽ ഡോ. കെ.എസ്​. മനോജിനോട്​​(മനോജ്​ കുരിശിങ്കൽ) അടിയറവ്​ പറയേണ്ടിവന്ന സുധീരന്​ നഷ്​ടമായത്​ ​കേവലം പാർലമ​​​െൻറ്​ അംഗത്വം മാത്രമായിരുന്നില്ല മറിച്ച്,​ കേന്ദ്രത്തിലെ കാബിനറ്റ്​ മന്ത്രിപദവി കൂടിയായിരുന്നു.

സി.പി.എമ്മി​​​​െൻറ നഷ്​ടം
കഴിഞ്ഞ തവണ സി.പി.എമ്മിലെ സി.ബി. ചന്ദ്രബാബുവിനെ (44.4 ശതമാനം) 19,407 വോട്ടുകൾക്കാണ്​ വേണ​ുഗോപാൽ (46.4 ശതമാനം )പരാജയപ്പെടുത്തിയത്​. ഏതു വിധേനയും വേണുഗോപാലിനെ പരാജയപ്പെടുത്തണമെന്ന എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശ​​​​െൻറ ആഹ്വാനമാണ്​ വാസ്​തവത്തിൽ കെ.സിയെ തുണ​ച്ചതെന്ന്​ പറയുന്നു. അമൃതാനന്ദമയിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ വിദേശ വനിതയുടെ അഭിമുഖം കൈരളി ചാനലിൽ സംപ്രേക്ഷണം ചെയ്​ത നടപടി ധീവര സമുദായത്തെ പാർട്ടിക്കെതിരാക്കിയിരുന്നു. ധീവര സമുദായാംഗമായ എൻ.ഡി.എ സ്​ഥാനാർഥി മുൻ എം.എൽ.എ പ്രഫ. എ.വി. താമരാക്ഷന്​ (ആർ.എസ്​.പി(ബി) ) 43,051 വോട്ടുകൾ നേടാനായത്​ യാദൃച്ഛികല്ല. തന്നെയുമല്ല, ചന്ദ്രബാബുവിന്​ പകരം ജി. സുധാകരനെയോ തോമസ്​ ​െഎസക്കിനേയോ സ്​ഥാനാർഥിയാക്കിയിരുന്നുവെങ്കിൽ മണ്ഡലം തിരിച്ചുപിടിക്കാമായിരുന്നുവെന്ന വിലയിരുത്തൽ പാർട്ടിക്കുള്ളിലുണ്ട്​. തങ്ങളുടെ വിജയം സുനിശ്ചിതമാണെന്ന്​ ​ അറിയാമായിരുന്ന​ ഇരുവരും കേരളരാഷ്​ട്രീയത്തിൽ പ്രവർത്തിക്കുവാനുള്ള താൽപര്യം മുൻനിർത്തി ഒരേസമയം വിസമ്മതം അറിയിക്കുകയായിരുന്നു.

shanimol-usman
ഷാനിമോൾ ഉസ്മാൻ


ഷാനിമോളോ, വിഷ്​ണുനാഥോ?
കെ.സി. വേണുഗോപാൽ മാറുകയാണെങ്കിൽ പകരം ആര്​ എന്നത്​ സംബന്ധിച്ച്​ കോൺഗ്രസിൽ ധാരണയായിട്ടില്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പി.സി. വിഷ്​ണുനാഥ്​ സ്​ഥാനാർഥിത്വം വേണ്ടെന്നു​ വെക്കാൻ തയാറായതു തന്നെ ആലപ്പുഴ പാർലമ​​​െൻറ്​ മണ്ഡലം മുന്നിൽ കണ്ടായിരുന്നുവെന്നതാണ്​ യാഥാർഥ്യം. വനിതകൾക്ക്​ പ്രാമുഖ്യം നൽകുമെന്ന പ്രഖ്യാപനം ഷാനിമോൾ ഉസ്​മാനെയായിരിക്കും സഹായിക്കുക. ഡി.സി.സി പ്രസിഡൻറ്​ എം. ലിജുവും മുൻ പ്രസിഡൻറും മുൻ എം.എൽ.എയുമായ എ.എ. ഷുക്കൂറും ഭൈമി കാമുകന്മാരായി രംഗത്തുണ്ട്​.

thomas-issac
തോമസ് ഐസക്


െഎസക്കോ ആരിഫോ?
പഴയ മാരാരിക്കുളത്തുനിന്നും ആലപ്പുഴയിൽനിന്നും നിയമസഭയിൽ എത്തിയ ധനമന്ത്രി ഡോ. ടി.എം. തോമസ്​ ​െഎസക്ക്​, അരൂർ എം.എൽ.എ അഡ്വ. എ.എം. ആരിഫ്​ എന്നിവരെ പാർലമ​​​െൻറിലേക്ക്​ മത്സരിപ്പിക്കുന്ന കാര്യം സി.പി.എമ്മി​​​​െൻറ സജീവ പരിഗണണനയിലുണ്ട്​. െഎസക്കിനെ മത്സരിപ്പിക്കുന്നതിന്​ പിന്നിൽ ലത്തീൻ കത്തോലിക്ക വോട്ടുകളിലെ ധ്രുവീകരണമാണ്​ ലക്ഷ്യമിടുന്നത്​. നാളിതുവരെ മണ്ഡലത്തെ ഒരു മുസ്​ലിം പ്രതിനിധാനം ചെയ്​തിട്ടില്ല്ല എന്ന വസ്​തുത മുൻനിർത്തി ആരിഫിനെ നിർത്തിയാൽ മുസ്​ലിം വോട്ടുകൾ നേടിയെടുക്കാമെന്ന കണക്കുകൂട്ടലും പാർട്ടിയിലുണ്ട്​.

അടുത്ത അസംബ്ലി തെരഞ്ഞെടുപ്പ്​ അനുകൂലമായില്ലെങ്കിലോയെന്ന ആശങ്കയുള്ളതിനാൽ തോമസ്​ ​െഎസക്കിനും ലോക്​സഭയിലേക്ക്​ താൽപര്യമുണ്ടെന്നാണ്​ ശ്രുതി. ആരിഫിനാക​െട്ട അരൂർ മണ്ഡലം സുരക്ഷിതമാണ്​. സംസ്​ഥാനത്ത്​ സി.പി.എമ്മിന്​ ഭരണത്തുടർച്ചയുണ്ടാകുന്നപക്ഷം മന്ത്രിസഭയിൽ നിശ്ചയമായും ഒരു സ്​ഥാനം ഉറപ്പുമാണ്​. അതേസമയം രണ്ടു പേരുടെയും കാര്യത്തിൽ സ്വീകരിക്കുന്നത്​ കൃത്യമായ ഒഴിവാക്കൽ തന്ത്രമാണെന്നും പ്രചാരമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsLok Sabha Electon 2019Politics
News Summary - lok sabha election 2019- politics
Next Story