അധിക സീറ്റില്ലെങ്കിൽ കിട്ടുന്നത് വാങ്ങാൻ മാണി
text_fieldsകോട്ടയം: രണ്ട് സീറ്റെന്ന ആവശ്യത്തിൽ പി.ജെ. ജോസഫ് ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ചത്തെ മൂന്നാംവട്ട ഉഭയകക്ഷി ചർച്ചയിൽ വ്യക്തമായ നിലപാടെടുക്കാൻ മാണി ഗ്ര ൂപ് തീരുമാനം. അധിക സീറ്റെന്ന ആവശ്യത്തിൽനിന്ന് ജോസഫ് പിന്മാറാതിരിക്കുകയും യു.ഡി .എഫ് അതിനു തയാറാകാതിരിക്കുകയും ചെയ്താൽ കിട്ടുന്ന ഒരുസീറ്റ് വാങ്ങി സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കാനാണ് മാണിയുടെ തീരുമാനം. ഇതിനായി അടിയന്തര സ്റ്റിയറിങ് കമ്മിറ്റിയും വിളിച്ചുചേർക്കും. സ്റ്റിയറിങ് കമ്മിറ്റിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് അന്തിമതീരുമാനം പ്രഖ്യാപിക്കാനാണ് നീക്കം.
ഇതിെൻറ പേരിൽ ജോസഫ് പാർട്ടിവിട്ടാൽ വിടെട്ടയെന്ന നിലപാടിലുമാണ് മാണി. പുതിയ സ്ഥാനമാനങ്ങളാണ് ജോസഫ് ആഗ്രഹിക്കുന്നതെങ്കിൽ അക്കാര്യം ചർച്ചചെയ്യാനും സന്നദ്ധമാകും. രണ്ടാംസീറ്റില്ലെന്ന് കോൺഗ്രസ് കൃത്യമായി പറഞ്ഞുകഴിഞ്ഞിട്ടും ജോസഫ് നിലപാടിൽ ഉറച്ചുനിൽക്കുന്നതിനാൽ പാർട്ടിക്ക് പരസ്യമായി പിന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ്. അതിനാൽ ഉഭയകക്ഷി ചർച്ച നടക്കുന്നതുവരെ രണ്ട് സീറ്റെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് വരുത്താനാണ് നീക്കം.
ജോസഫിെൻറ സ്വയം സ്ഥാനാർഥിത്വ പ്രഖ്യാപനത്തെ പരോക്ഷമായി തള്ളി ജോസ് കെ. മാണി രംഗത്തുവന്നതും വിഷയം ഗൗരവമായി കാണുന്നതിെൻറ സൂചനയാണ്. ആരു മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മാണിയുമായി ആലോചിച്ച ശേഷമാണ് ജോസ് കെ. മാണി ഇൗ നിലപാട് അറിയിച്ചത്. കോട്ടയത്ത് ആര് മത്സരിക്കണമെന്ന് ജോസഫല്ല, മാണിയാണ് തീരുമാനിക്കുന്നതെന്നാണ് ഇൗ പ്രഖ്യാപനത്തിെൻറ സൂചനയെന്നും വ്യക്തം.
അധികസീറ്റ് വാദവും സ്വയംസ്ഥാനാർഥി പ്രഖ്യാപനവും നടത്തി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ ജോസഫിനോട് ഇനി വിട്ടുവീഴ്ച വേണ്ടെന്നാണ് മാണിയുടെ ഉറച്ചതീരുമാനം. ലഭിക്കുന്ന ഒരു സീറ്റ് ജോസഫിന് നൽകേണ്ടതില്ലെന്ന നിലപാടിലും എത്തിക്കഴിഞ്ഞതായിട്ടാണ് അറിയുന്നത്. അതേസമയം, അനുനയനീക്കം വൈകിയും തുടരുകയാണ്. സഭാനേതൃത്വമടക്കം ഇടപെടുന്നുമുണ്ട്. ജോസഫിെൻറ ഏറ്റവും വിശ്വസ്തനായ മോൻസ് ജോസഫും ചർച്ചകളിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
