Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകുളത്തിലിറങ്ങി...

കുളത്തിലിറങ്ങി കുമ്മനം; വാക്ക​െമ്പയ്​ത്​ തരൂരും

text_fields
bookmark_border
കുളത്തിലിറങ്ങി കുമ്മനം; വാക്ക​െമ്പയ്​ത്​ തരൂരും
cancel

തിരുവനന്തപുരം: കുളത്തിലറങ്ങി തപ്പിയായിരുന്നു എൻ.ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖര​​െൻറ ശനിയാഴ്​ചത്തെ പ്രചാരണ ം ആരംഭിച്ചത്​. കാലാവസ്ഥ ദിനത്തിലാണ്​ ബനിയനും മുണ്ടും​ മടക്കിക്കുത്തി കുമ്മനം മരുതംകുഴി ക്ഷേത്രത്തിന്​ സമീപമ ുള്ള ചിറ്റാൻകര കോട്ടൂർകോണം കുളം വൃത്തിയാക്കാൻ പ്രവർത്തകർക്കൊപ്പം ഇറങ്ങിയത്​. പായൽ നീക്കിയും ചളിവാരിയും അഴുക്ക്​ നീക്കിയ ശേഷം കരയിൽ ഒരു പ്ലാവിൻ തൈ നട്ടശേഷമായിരുന്നു മടക്കം​. പിന്നീട്​ മുൻ തിരുവിതാംകൂർ രാജകുടുംബത്തെ കവടിയാർ കൊട്ടാരത്തിലെത്തി സന്ദർശിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്ത താൻ ഇത്തവണയും വോട്ട് ചെയ്യാന്‍ പോകുമെന്ന്​ അശ്വതി തിരുനാൾ ഗൗരി ലക്ഷ്​മിഭായി പറഞ്ഞു.


കെ.പി.സി.സി കാമ്പയിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ 20 മണ്ഡലങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്കായി സംഘടിപ്പിച്ച പ്രസംഗപരിശീലന പരിപാടിയായിരുന്നു യു.ഡി.എഫ്​ സ്ഥാനാർഥിയുടെ ആദ്യ പരിപാടികളിലൊന്ന്​. പ്രധാന എതിരാളിയായ എൽ.ഡി.എഫ്​ സ്ഥാനാർഥിയെ വിമർശിച്ചാണ്​ പരിപാടി തരൂർ ഉദ്​ഘാടനം ചെയ്​തത്​.

‘സി. ദിവാകരൻ 40 വർഷമായി കേരളരാഷ്​ട്രീയത്തിലുണ്ടെങ്കിലും പാർലമ​െൻറ് അങ്ങ് ഡൽഹിയിലാണ്​’. ‘അവിടെ ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് സംസാരിക്കേണ്ടത്​’- അദ്ദേഹം പറഞ്ഞു. ​ശനിയാഴ്​ചയോടെ അസംബ്ലി മണ്ഡലതല കൺവെന്‍ഷനുകളും തരൂർ പൂര്‍ത്തിയാക്കി. സ്​ത്രീകളുടെയും യുവാക്കളുടെയും പങ്കാളിത്തം വോ​െട്ടടുപ്പിൽ പ്രതിഫലിക്കു​മെന്ന വിശ്വാസത്തിലാണ്​ യു.ഡി.എഫ്​. 28ന് മുമ്പ്​ മണ്ഡലം, ബൂത്ത് കൺവെന്‍ഷൻ പൂത്തിയാക്കും. ബൂത്ത് കൺവെന്‍ഷനുകള്‍ പ്രവര്‍ത്തക കൺവെന്‍ഷനുകള്‍ മാത്രമാക്കാതെ കുടുംബയോഗങ്ങളായി നടത്താനാണ്​ തീരുമാനം.

ഗൃഹസന്ദര്‍ശന സ്‌ക്വാഡുകൾ ഏപ്രില്‍ ഒന്ന് മുതല്‍ വീടുകൾ കയറും. തരൂരി​​െൻറ മണ്ഡലപര്യടനം ഏപ്രില്‍ ഒന്നിന് വട്ടിയൂര്‍ക്കാവ് നിയമസഭ മണ്ഡലത്തില്‍നിന്ന്​ ആരംഭിക്കും. കനത്ത ചൂട് കാരണം രാവിലെ എട്ട്​ മുതല്‍ 11.30 വരെയും ഉച്ചതിരിഞ്ഞ് 3.30 മുതൽ രാത്രി​ ഒമ്പത്​ വരെയുമാണ് സമയക്രമം.


പാറശ്ശാലയുടെ ഗ്രാമീണ മനസ്സി​​െൻറ സ്നേഹവായ്പ്​ ഏറ്റുവാങ്ങിയാണ്​ സി. ദിവാകര​​െൻറ രണ്ടാംഘട്ടപര്യടനത്തിന് തുടക്കമായത്​. ശനിയാഴ്​ച മുതൽ 29 വരെ വിവിധ മണ്ഡലങ്ങളിൽ വോട്ടർമാരെ നേരിൽ കാണുന്ന പര്യടനപരിപാടി മഞ്ചവിളാകത്തെ നെയ്ത്തുശാലയിലെ തൊഴിലാളികളുടെ സ്വീകരണം ഏറ്റുവാങ്ങിയാണ് ആരംഭിച്ചത്. ഗോപിനാഥ​​െൻറ നെയ്ത്ത് കേന്ദ്രത്തിലെത്തിയ ദിവാകരനെ കാണാനും പിന്തുണയർപ്പിക്കാനും സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർ എത്തി. അരുവിപ്പുറം, കുന്നത്തുകാൽ, പെരുങ്കടവിള, ആര്യൻകോട്, ഒറ്റശേഖരമംഗലം, അമ്പൂരി പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലെത്തിയ പര്യടനം രാത്രി ആദിവാസി ഊരുകളിലാണ് സമാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsLok Sabha Electon 2019Kerala News
News Summary - lok sabha election 2019- kerala
Next Story