കൊല്ലം ഡി.സി.സി ഓഫിസിന് മുന്നിൽ പ്രതിഷേധ പോസ്റ്റർ
text_fieldsകൊല്ലം: ഡി.സി.സി പ്രസിഡൻറിനെതിരെ ഡി.സി.സി ഓഫിസിന് മുന്നിൽ പോസ്റ്റർ. ക്വട്ടേഷൻ സംഘത്തലവനായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടത്തെ അനധികൃതമായി സഹായിക്കുന്ന നിലപാടിൽ പ്രതിഷേധിച്ചാണ് പോസ്റ്റർ.
ജില്ല കോൺഗ്രസ് പ്രസിഡൻറ് കൊല്ലം സീറ്റിനുവേണ്ടി ഫൈസൽ കുളപ്പാടം എന്ന ഗുണ്ടയെ സംരക്ഷിക്കുന്നു എന്ന പേരിലും കെ.പി.സി.സി ജനറൽ സെക്രട്ടറി ഷാനവാസ്ഖാെൻറ പേരിലും പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്. തട്ടിപ്പ് കേസുകളിലും പീഡനക്കേസുകളിലും പ്രതിയായ ഫൈസൽ കുളപ്പാടത്തിനെതിരെ എല്ലാ തെളിവോടുകൂടി ഓയൂർ പൊലീസ് അറസ്റ്റ് ചെയ്ത് അഞ്ചുദിവസം കഴിഞ്ഞിട്ടും നടപടി എടുക്കാത്തത് സാമ്പത്തികലക്ഷ്യം മാത്രമാെണന്നാണ് ആരോപണം.
