Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ ചൂടിലേക്ക്​; രാഷ്​ട്രീയ പാർട്ടികൾക്ക്​ ഇനി വിശ്രമമില്ലാ രാപ്പകലുകൾ

text_fields
bookmark_border
തെരഞ്ഞെടുപ്പ്​ ചൂടിലേക്ക്​; രാഷ്​ട്രീയ പാർട്ടികൾക്ക്​ ഇനി വിശ്രമമില്ലാ രാപ്പകലുകൾ
cancel
camera_alt

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ചുമരെഴുത്ത് തകൃതിയായി. ശാസ്തമംഗലത്തുനിന്നുള്ള ദൃശ്യം

തിരുവനന്തപുരം: ജനാധിപത്യ മാമാങ്കത്തിന്​ പെരുമ്പറ മുഴങ്ങിയതോടെ പോരാട്ടത്തട്ടിലേക്ക്​ മുന്നണികളും. ഗ്രാമീണ ​േറാഡും കുടിവെള്ളവും മുതൽ ദേശീയ രാഷ്​​്ട്രീയം വരെ ചർച്ചാവിഷയമാകുന്ന ത്രിതല തെരഞ്ഞെടുപ്പിന്​ കരുതലോടെയാണ്​ രാഷ്​ട്രീയ ക്യാമ്പുകളിലെ ഒരുക്കങ്ങൾ.

രാഷ്​ട്രീയത്തിനൊപ്പം ഒരുപരിധി വരെ വ്യക്തിബന്ധങ്ങളും കുടുംബ^പ്ര​േദശിക ഘടകങ്ങളുമെല്ലാം സ്വാധീനശക്തിയായി മാറുന്ന തെരഞ്ഞെടുപ്പിൽ ജനമനസ്സറിഞ്ഞുള്ള പ്രചാരണവിഷയങ്ങളാണ്​ ​ പ്ര​േദശ​ികമായി തന്നെ മുന്നണികളുടെ അടുക്കളകളിൽ വേവുന്നത്​.

ജനപക്ഷ വികസന പ്രവർത്തനങ്ങളും പെൻഷൻ വർധനവും കോവിഡ്​ കാലക്ഷേമ പ്രവർത്തനങ്ങള​ു​മെല്ലാം മുൻനിർത്തിയുള്ള പ്രചാരണത്തിനാണ്​ ഇടതുമുന്നണി തയാറെടുക്കുന്നത്​. സർക്കാറിനെതിരെയുള്ള ആരോപണങ്ങളെ വികസനനേട്ടങ്ങൾ കൊണ്ട്​ നേരിടാമെന്നതാണ്​ ഇടത്​ ക്യാമ്പി​െൻറ ആത്​മവിശ്വാസം.

കള്ളക്കടത്ത്​ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളും മുഖ്യമന്ത്രിയുടെ ഒാഫിസോളം നീളുന്ന കേന്ദ്ര ഏജൻസികളുടെ അന്വേണവുമെല്ലാം ആയുധമാക്കാനുള്ള ഒരുക്കത്തിലാണ്​ യു.ഡി.എഫ്​. പ്ര​േദശിക വിഷയങ്ങ​ൾക്കൊപ്പം മൂർച്ചയേറിയ രാഷ്​ട്രീയ സാഹചര്യങ്ങളും പ്രതിപക്ഷമെന്ന നിലയിൽ ഉയർന്ന ജനപക്ഷ മുദ്രാവാക്യങ്ങളും തങ്ങൾക്കനുകൂലമാകുമെന്നാണ്​യു.ഡി.എഫി​െൻറ പ്രതീക്ഷ. തിരുവനന്തപുരം കോർപറേഷനിലെയടക്കം 2015ലെ മു​േന്നറ്റം ഇക്കുറി മെച്ചപ്പെടുത്താനുള്ള തയാറെടുപ്പിലാണ്​ ബി.ജെ.പി.

പ്രചാരണം മുതൽ പോളിങ്​ സ്​റ്റേഷൻ വരെ കോവിഡ്​ മാനദണ്ഡങ്ങളുള്ളതിനാൽ പതിവ്​ തെരഞ്ഞെടുപ്പ​ുകളേക്കാൾ ജാ​ഗ്രതയോടെയാണ്​ മുന്നൊരുക്കങ്ങളെല്ലാം. ജില്ലയിൽ ആകെ 73 പഞ്ചായത്തുകളാണുള്ളത്​. 49 എണ്ണം എൽ.ഡി.എഫും 21 എണ്ണം യു.ഡി.എഫ​ുമാണ്​ കൈയാളുന്നത്​. മൂന്ന്​ പഞ്ചായത്തുകളിൽ ബി.ജെ.പിയും.

തെരഞ്ഞടുപ്പ്​ ​പ്രഖ്യാപനം വന്നതോടെ സ്​ഥാനാർഥി നിർണയകാര്യത്തിൽ പലയിടങ്ങളിലും രാഷ്​ട്രീയ പാർട്ടികളുടെ നെഞ്ചിടിപ്പേറിയിട്ടുണ്ട്​. പ്രാദേശിക സമവാക്യങ്ങളും സവിശേഷതകളും നിര്‍ണായകമാവുന്ന ത്രിതല തെരഞ്ഞെടുപ്പില്‍ യോഗ്യരായ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ രാഷ്്ട്രീയ പാര്‍ട്ടികള്‍ പരക്കം പായുകയാണ്. പ്രാ​േദശീയമായി ഗുണകരമാവുന്ന ഘടകങ്ങള്‍ക്ക് പരിഗണന നല്‍കി തലനാഴിര കീറിയുള്ള വിലയിരുത്തലുകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കൽ.

90 ത​േദ്ദശ സ്​ഥാപനങ്ങൾ, 1727 വാർഡുകൾ

ജില്ല പഞ്ചായത്തും കോർപറേഷനും നാല്​ മുനിസിപ്പാലിറ്റികളും 73 പഞ്ചായത്തുകളും 11 ബ്ലോക്ക്​ പഞ്ചായത്തുകളുമടക്കം 90 ത​േദ്ദശ സ്​ഥാപനങ്ങളാണ്​ ജില്ലയിലുള്ളത്​. 73 പഞ്ചായത്തുകളിലായി ആകെ 1299 വാർഡുകൾ. 11 ​ബ്ലോക്ക്​ പഞ്ചായത്തുകൾക്കായി ആകെയുള്ളത്​ 155 വാർഡുകളും.

ജില്ല പഞ്ചായത്തിന്​ 26 ഡിവിഷനുകളുണ്ട്​. കോർപറേഷന്​ 100 വാർഡുകൾ. ആകെ 147 വാർഡുകളാണ്​ നാല്​ മുനിസിപ്പാലിറ്റികൾക്കുള്ളത്​. ഇത്തരത്തിൽ 90 തദ്ദേശ സ്​ഥാപനങ്ങളിലായി ആകെയുള്ളത്​ 1727 വാർഡുകളാണ്​.

2606314 വോട്ടർമാർ

2015ലെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്യു​േമ്പാൾ ഒന്നര ലക്ഷ​ത്തിലേറെ പുതിയ വോട്ടർമാരാണ്​ ജില്ലയിലുള്ളത്​. ഒക്​ടോബറിലെ കണക്ക്​ പ്രകാരം 2769252 വോട്ടർമാരാണ്​ ജില്ലയിൽ ​ആകെ​. 1297945 പേർ പുരുഷൻമാരാണ്​. 1471287 പേർ സ്​ത്രീകളും. 20 ട്രാൻസ്​ജെൻഡർമാരുണ്ട്​.

2606314 വോട്ടർമാരാണ്​ 2015ൽ ജില്ലയിലുണ്ടായിരുന്നത്​. ഇൗ പട്ടിക കരടായി പരിഗണിച്ചാണ്​ ഇത്തവണ പട്ടിക പുതുക്കൽ ആരംഭിച്ചത്​. പട്ടികയിൽ പേര്​ ചേർക്കൽ ഇക്കുറി പൂർണമായും ഒാൺലൈൻ വഴിയായിരുന്നു. ഒക്​ടോബർ ആദ്യവാരം പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും 31 വരെ പുതുക്കാൻ അവസരം നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:political partieslocal body election 2020Thiruvananthapuram News
News Summary - local body election 2020 sleepless nights to political parties
Next Story