ഹിന്ദുത്വ അജണ്ട സൃഷ്ടിച്ച ലിബറൽ മുഖം
text_fieldsബാബരി മസ്ജിദ് കർസേവകർ തകർക്കുന്നതിെൻറ തലേന്നായിരുന്നു വാജ്പേയിയുടെ ആ പ്രസംഗം. 1992 ഡിസംബർ അഞ്ചിന് ഉച്ചക്ക്. രാജ്യത്തിെൻറ നാനാഭാഗത്തുനിന്നും അയോധ്യയിലേക്ക് കർസേവകർ ഒഴുകിക്കൊണ്ടിരിക്കെ അവർക്കായി ഒരുക്കിയ മഹാറാലിയെ അഭിസംബോധന െചയ്യാനായി വാജ്പേയി ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നോയിലെത്തി. റാലിയിൽ രാമഭക്തരെ വികാരത്തിെൻറ കൊടുമുടിയിലെത്തിച്ച് അടൽ ബിഹാരി വാജ്പേയി പറഞ്ഞു: ‘‘ഭഗവാനെ സേവിക്കാനാഗ്രഹിക്കുന്ന രാമഭക്തർ അയോധ്യയിൽ പോകുന്നുണ്ട്. എന്നാൽ, അയോധ്യയിൽ കൂർത്ത കൂർത്ത കല്ലുകളാണ് ഉയർന്നുവന്നിരിക്കുന്നത്. ആ കൂർത്ത കല്ലുകൾക്കു മുകളിൽ ഇരിക്കാൻ കഴിയുകയില്ല. അതിനാൽ ഭൂമി നിരപ്പാക്കിയേ മതിയാകൂ. എങ്കിലേ അവിടെ ഇരിക്കാൻ കഴിയൂ.’’
അദ്വാനി-വാജ്പേയി ദ്വന്ദ്വത്തിൽ ആർ.എസ്.എസ് ബോധപൂർവം സൃഷ്ടിച്ചെടുത്ത വാജ്പേയിയുടെ മിതവാദ മുഖത്തിനുള്ളിലെ തീവ്രഹിന്ദുത്വ വികാരം ശരിക്കും പ്രകടമാക്കിയ പ്രസംഗത്തിൽ സുപ്രീംകോടതി നിർദേശത്തെ വളച്ചൊടിക്കുകയും ചെയ്തു. സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് അയോധ്യയിലെ കർസേവയല്ല, നിർമാണമാണ് തടയുന്നത് എന്നായിരുന്നു വാജ്പേയിയുടെ വ്യാഖ്യാനം. സത്യത്തിൽ സുപ്രീംകോടതി അധികാരപ്പെടുത്തിയിരിക്കുന്നത് കർസേവ നടത്താനാണ് എന്നുകൂടി കർസേവകരുടെ ജയ് ശ്രീരാം വിളികൾക്കിടയിൽ വാജ്പേയി പറഞ്ഞു. അവിടം കൊണ്ടും നിർത്താതെ കർസേവകരെ തടയുന്ന ചോദ്യമേ ഉത്ഭവിക്കുന്നില്ലെന്നുകൂടി പറഞ്ഞു. നാളെ (ഡിസംബർ ആറിന്) കർസേവകർ അവിടെ പോയി സുപ്രീംകോടതിയുെട ഏതെങ്കിലും തീരുമാനത്തെ അവഹേളിക്കുകയല്ല, മറിച്ച് കർസേവ നടത്തി സുപ്രീംകോടതിയുടെ നിർണയം മാനിക്കുകയും നടപ്പാക്കുകയുമാണ് ചെയ്യുകയെന്നുകൂടി വാജ്പേയി പരിഹാസരൂപേണ പറഞ്ഞു. അതിനുശേഷം വാജ്പേയി ഇങ്ങനെ തുടർന്നു: ‘‘നാളെ അവിടെ എന്തു സംഭവിക്കുമെന്ന് എനിക്കറിയില്ല. എനിക്ക് അയോധ്യയിൽ പോകാൻ ആഗ്രഹമുണ്ട്. എന്നാൽ, എന്നോട് ഡൽഹിയിലിരുന്നോളൂ എന്നാണ് പറഞ്ഞത്. അത് ഞാൻ പാലിക്കുകയും ചെയ്യും.’’
ഇൗ റാലി കഴിഞ്ഞ ആവേശത്തിൽ ലഖ്നോയിൽനിന്ന് അേയാധ്യയിലേക്ക് ഒഴുകിയെത്തിയാണ് പിറ്റേന്ന് കർസേവകർ ഇന്ത്യൻ ജനാധിപത്യത്തിെൻറ സ്തംഭമായി മാറിയ ബാബരി മസ്ജിദിെൻറ കൂർത്ത മിനാരങ്ങൾ വാജ്പേയി പറഞ്ഞതുപോലെ തകർത്ത് പള്ളി നിന്ന ആ ഭൂമി സമതലമാക്കിയത്. ഉത്തർപ്രദേശിൽ രണ്ടു മുഖ്യമന്ത്രിമാരെ സൃഷ്ടിച്ചതും പുറത്തേക്കുള്ള വഴികാണിച്ചതും മാത്രമല്ല, കേവലം രണ്ടു സീറ്റിൽനിന്ന് തനിച്ച് കേവല ഭൂരിപക്ഷത്തിലേക്ക് ബി.ജെ.പിയെ നയിച്ചതും രാമക്ഷേത്ര പ്രസ്ഥാനത്തിലൂടെ നടപ്പാക്കിയ ബാബരി മസ്ജിദിെൻറ ധ്വംസനമായിരുന്നു.
അദ്വാനി തീവ്രഹിന്ദുത്വനും വാജ്പേയി മൃദു ഹിന്ദുത്വനുമെന്ന് വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുേമ്പാൾതന്നെയായിരുന്നു ഹിന്ദുത്വ അജണ്ടയിൽ തരിമ്പും വിട്ടുവീഴ്ചയില്ലെന്ന് വാജ്പേയി പരസ്യമായി വ്യക്തമാക്കിക്കൊണ്ടിരുന്നത്. 13 ദിവസം നീണ്ട വാജ്പേയിയുടെ ആദ്യ ഭരണത്തിന് അറുതിവരുത്തിയ അവിശ്വാസപ്രമേയത്തിന്മേൽ നടന്ന ചർച്ചയിൽ സി.പി.െഎ നേതാവ് ഇന്ദ്രജിത് ഗുപ്ത ഉദ്ധരിച്ച വാജ്പേയിയുടെ പ്രസംഗമുണ്ട്.
1983ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വാജ്പേയി അസമിൽ നടത്തിയ പ്രസംഗമായിരുന്നു അത്. അസമിൽ കുടിയേറ്റവിരുദ്ധ പ്രക്ഷോഭം കൊടുമ്പിരികൊണ്ട സമയത്തായിരുന്നു അത്. ‘‘വിേദശികൾ ഇവിടെ വന്നപ്പോൾ സർക്കാറൊന്നും ചെയ്തില്ല. അതിന് പകരം പഞ്ചാബിലേക്കായിരുന്നു ഇൗ വിദേശികൾ വന്നിരുന്നതെങ്കിൽ ജനങ്ങൾ അവരെ വെട്ടി കഷണങ്ങളാക്കി വലിച്ചെറിഞ്ഞേനെ’’എന്നായിരുന്നു വാജ്പേയി പറഞ്ഞത്. അന്ന് കത്തിച്ച പൗരത്വവിവാദത്തിനൊടുവിൽ രണ്ടു വർഷം കഴിഞ്ഞ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒപ്പിട്ട ഉടമ്പടിയാണ് ഇന്ന് 40 ലക്ഷത്തിലേറെ പേരുടെ പൗരത്വമില്ലാതാക്കിയ കരട് പൗരത്വപ്പട്ടികയിലേക്കും വീണ്ടുമൊരു വംശീയ വിഭജനത്തിലേക്കും അസമിനെ കൊണ്ടെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
