നേതാക്കളുടെ കുത്തൊഴുക്ക്
text_fieldsവേങ്ങര: ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ രാഷ്ട്രീയ നേതൃത്വത്തിെൻറ കുത്തൊഴുക്കാണ് വേങ്ങര മണ്ഡലത്തിലേക്ക്. എവിടെ തിരിഞ്ഞാലും മുതിർന്ന നേതാക്കളാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ ദിവസങ്ങളായി വേങ്ങരയിലുണ്ട്. മന്ത്രിമാരായ തോമസ് െഎസക്, എ.സി. മൊയ്തീൻ, എം.എം. മണി, കെ.കെ. ശൈലജ, ജെ. മേഴ്സിക്കുട്ടിയമ്മ, ഡോ. കെ.ടി. ജലീൽ എന്നിവരെല്ലാം മണ്ഡലത്തിലെത്തി. വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെത്തും. മന്ത്രിമാരായ ജി. സുധാകരൻ, പ്രഫ. സി. രവീന്ദ്രനാഥ്, എ.കെ. ബാലൻ, കടകംപള്ളി സുരേന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പി. തിലോത്തമൻ, ഇ. ചന്ദ്രശേഖരൻ എന്നിവർ വെള്ളി, ശനി ദിവസങ്ങളിലുമുണ്ടാകും. കൊട്ടിക്കലാശത്തിന് മുന്നോടിയായി ഞായറാഴ്ച വി.എസ്. അച്യുതാനന്ദനുമെത്തും.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് യു.ഡി.എഫ് പ്രചാരണം മുറുകുന്നത്. അദ്ദേഹത്തിെൻറ റോഡ് ഷോയിൽ നേതാക്കളുടെ പട തന്നെയുണ്ട്. വി.എം. സുധീരൻ, കെ.സി. വേണുഗോപാൽ, ബെന്നി ബെഹനാൻ, എൻ.കെ. പ്രേമചന്ദ്രൻ, എം.കെ. രാഘവൻ, കെ. മുരളീധരൻ, വി.എസ്. ശിവകുമാർ, വർഗീസ് േജാർജ് തുടങ്ങിയവരാണ് പെങ്കടുക്കുന്നത്. കെ.എം. മാണി ശനിയാഴ്ചയെത്തും. മുഴുവൻ മുസ്ലിം ലീഗ് നേതാക്കളും സജീവമായുണ്ട്. ബി.ജെ.പി പ്രവർത്തന ഫണ്ട് വിവാദത്തെതുടർന്ന് പൊതുപരിപാടികളിൽനിന്ന് മാറിനിന്നിരുന്ന വനിത ലീഗ് നേതാവ് ഖമറുന്നിസ അൻവറിനെയും രംഗത്തിറക്കി.
കേന്ദ്രമന്ത്രിമാരെ ഇറക്കി ബി.ജെ.പിയും രംഗം കൊഴുപ്പിക്കുന്നു. കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിങ് തോമർ, സയ്യിദ് ഷാനവാസ് ഹുസൈൻ എന്നിവർ ഞായറാഴ്ച വേങ്ങരയിലെത്തും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമുണ്ടാകും. കുമ്മനം രാജശേഖരൻ, അഡ്വ. പി.എസ്. ശ്രീധരൻപിള്ള, ശോഭ സുേരന്ദ്രൻ, എം.ടി. രമേശ്, കെ. സുേരന്ദ്രൻ, പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭൻ തുടങ്ങിയവരെല്ലാം പ്രചാരണത്തിനുണ്ട്.
സമാധാനാന്തരീക്ഷം തകർക്കാൻ ബി.ജെ.പി ശ്രമിക്കുന്നു –പന്ന്യൻ രവീന്ദ്രൻ
ഒതുക്കുങ്ങൽ: രാജ്യത്തിന് മാതൃകയായ കേരളത്തിെല മതസൗഹാർദവും സമാധാനാന്തരീക്ഷവും തകർക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്നും ജനങ്ങളെ അണിനിരത്തി ഇടതുപക്ഷം ആ ശ്രമങ്ങളെ തടഞ്ഞുനിർത്തുമെന്നും സി.പി.െഎ ദേശീയ എക്സിക്യൂട്ടിവ് അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. വേങ്ങരയിലെ ഇടത് സ്ഥാനാർഥി പി.പി. ബഷീറിെൻറ പ്രചാരണ ഭാഗമായി ഒതുക്കുങ്ങൽ പുത്തൂരിൽ നടന്ന യുവജനസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.വൈ.എഫ്.െഎ അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കെ.പി. രാജേന്ദ്രൻ, എ. പ്രദീപ്കുമാർ എം.എൽ.എ, ജയിംസ് മാത്യു എം എൽ എ എന്നിവർ സംസാരിച്ചു.
ഇന്ധന വിലവർധന: പ്രതികരിക്കാൻ എൽ.ഡി.എഫിന് അവകാശമില്ലെന്ന് ഉമ്മൻ ചാണ്ടി
മലപ്പുറം: പെട്രോൾ, ഡീസൽ വിലവർധനക്ക് കേന്ദ്ര സർക്കാറിനെ പഴിക്കാൻ എൽ.ഡി.എഫിന് ധാർമിക അവകാശമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സംസ്ഥാന സർക്കാർ മനസ്സുവെച്ചാൽ ഇവിടെ ഇന്ധന വില കുറക്കാനാവും. എന്നാൽ, അധിക നികുതി വേണ്ടെന്ന് വെക്കാൻ തങ്ങളെ കിട്ടില്ലെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. മലപ്പുറം പ്രസ് ക്ലബിെൻറ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധിക നികുതി ഒഴിവാക്കി 619.17 കോടി രൂപയുടെ ആനുകൂല്യമാണ് യു.ഡി.എഫ് സർക്കാർ ജനങ്ങൾക്ക് നൽകിയത്. ഹർത്താലുകൾ ഒഴിവാക്കണമെന്നാണ് ആഗ്രഹം. എന്നാൽ, ഒക്ടോബർ 16ലെ ഹർത്താൽ നിവൃത്തികേടിൽ നിന്നുണ്ടായതാണ്. കേരള ജനത ഇതിനെ പിന്തുണക്കും. ഹർത്താലിെൻറ പേരിൽ യു.ഡി.എഫിൽ അഭിപ്രായ വ്യത്യാസമില്ല. ഹർത്താൽ തീയതി ഇനിയും മാറുമോ എന്ന ചോദ്യത്തിന് ‘ഇനിയും മാറ്റണോ’ എന്നായിരുന്നു പ്രതികരണം. വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി കൂടിയ ഭൂരിപക്ഷത്തിൽ വിജയിക്കും. സീതാറാം യെച്ചൂരിെയപ്പോലൊരാൾ പാർലമെൻറിൽ വേണമെന്ന് കോൺഗ്രസ് നിലപാടെടുത്തപ്പോൾ സി.പി.എം നിഷേധ സമീപനമാണ് സ്വീകരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാൾ അധ്യക്ഷത വഹിച്ചു. എസ്. മഹേഷ് കുമാർ സ്വാഗതവും സമീർ കല്ലായി നന്ദിയും പറഞ്ഞു.
‘ലൗ ജിഹാദ് ബി.ജെ.പിയുടെ ദുഷ്പ്രചാരണം’
മലപ്പുറം: വിവിധ മതങ്ങളിൽപ്പെട്ടവർ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുന്നതിനെ ലൗ ജിഹാദാക്കി ദുഷ്പ്രചാരണം നടത്തുകയാണ് ബി.ജെ.പി നേതാക്കളെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഒറ്റപ്പെട്ട ചില സംഭവങ്ങൾ കേരളത്തിെൻറ മുഖമുദ്രയാണെന്ന തരത്തിലാണ് അമിത് ഷായും യോഗി ആദിത്യനാഥും ഉയർത്തിക്കാട്ടുന്നതെന്ന് പ്രസ് ക്ലബിെൻറ മീറ്റ് ദ പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
ഒറ്റപ്പെട്ട ലൗ ജിഹാദ് നടക്കുന്നുണ്ടോ എന്നാണോ ഇതിനർഥമെന്ന ചോദ്യത്തിന് ആ വാക്ക് ബി.ജെ.പി നേതാക്കൾ ഉപയോഗിക്കുന്നതാണെന്നും താൻ അങ്ങനെ ഉദ്ദേശിച്ചില്ലെന്നും ഉമ്മൻചാണ്ടി മറുപടി നൽകി. മുമ്പ് പ്രധാനമന്ത്രി കേരളത്തെ സോമാലിയ എന്ന് വിളിച്ചിരുന്നു. ഇത് പിന്നീട് തിരുത്തി. വീണ്ടും സംസ്ഥാനത്തെ അപമാനിക്കുകയാണ് ബി.ജെ.പി നേതാക്കളെന്ന് ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.
സ്ത്രീ വോട്ടർമാരെ ൈകയിലെടുക്കാന് ഖമറുന്നീസ അന്‍വർ
വേങ്ങര: ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.ഡി.എഫ് കുടുംബയോഗങ്ങള്‍ക്ക് തുടക്കമായി. സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യംവെച്ച് നടത്തുന്ന കുടുംബയോഗങ്ങളില്‍ വികസനനേട്ടങ്ങളാണ് നേതാക്കള്‍ വിശദീകരിക്കുന്നത്. വേങ്ങര ലക്ഷംവീട് കോളനി പരിസരത്തു ചേര്‍ന്ന കുടുംബയോഗത്തില്‍ മുഖ്യാതിഥിയായി വനിത ലീഗ് മുൻ സംസ്ഥാന അധ്യക്ഷ ഖമറുന്നീസ അന്‍വര്‍ പങ്കെടുത്തു.
ബി.ജെ.പിക്ക് പ്രവർത്തന ഫണ്ട് കൈമാറി നടത്തിയ പ്രസംഗം വിവാദമായതിന് ശേഷം പൊതുപരിപാടികളില്‍നിന്ന് മാറിനില്‍ക്കുകയായിരുന്നു. വേങ്ങര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡൻറ് കെ.പി. ഹസീന ഫസൽ, വനിത ലീഗ് നേതാക്കളായ മുല്ലബീവി, മൈമൂന, ലീഗ് നേതാക്കളായ കെ.ടി. അസൈനാര്‍, ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
അമിത് ഷാക്കെതിരെ ബാലറ്റിലൂടെ പ്രതികരിക്കണം -ജെ.ഡി.യു
മലപ്പുറം: സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മാതൃകയായ കേരളത്തെ അപമാനിച്ച ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്കെതിരെ വേങ്ങരയിലെ ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കണമെന്ന് ജെ.ഡി.യു അഖിലേന്ത്യ സെക്രട്ടറി ഡോ. വർഗീസ് ജോർജ്. വേങ്ങരയിലെ യു.ഡി.എഫ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീരേന്ദ്രകുമാർ പങ്കെടുക്കും
മലപ്പുറം: വേങ്ങര നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദറിെൻറ പ്രചാരണ പരിപാടികളിൽ ജെ.ഡി.യു േനതാവ് എം.പി. വീരേന്ദ്രകുമാർ പങ്കെടുക്കും.
എൻ.ഡി.എയെ പിന്തുണക്കും
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എൻ.ഡി.എ സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിക്കുമെന്ന് ജനതാദള്‍ (എൻ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇരുമുന്നണികളും മുസ്ലിംകളെ അവഗണിക്കുകയാണ്. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയുമായി മുസ്ലിം സമുദായം സഹകരിക്കണമെന്നും സംസ്ഥാന പ്രസിഡൻറ് ഹാജി മൊയ്തീന് ഷായും സെക്രട്ടറി കെ.കെ. വാമലോചനനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
