Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപട പാർട്ടിയിലേക്കും,...

പട പാർട്ടിയിലേക്കും, പിണറായിയെ തിരുത്തി ടി.പി; ഉപനേതൃപദവിയിൽ ചർച്ച തുടരുമെന്ന് എൽ.ഡി.എഫ് കൺവീനർ

text_fields
bookmark_border
https://www.madhyamam.com/tags/cpm-cpi
cancel

തി​രു​വ​ന​ന്ത​പു​രം: ഉ​പ​നേ​തൃ​പ​ദ​വി​യി​ൽ ഇ​നി ച​ർ​ച്ച​യി​ല്ലെ​ന്നും താ​ൻ ഒ​രു ക​ത്ത് കൊ​ടു​ക്കേ​ണ്ട കാ​ര്യ​മേ​യു​ള്ളൂ​വെ​ന്നും പ്ര​ഖ്യാ​പി​ച്ച പ്ര​തി​പ​ക്ഷ​നേ​താ​വ്​ പി​ണ​റാ​യി വി​ജ​യ​ന്‍റെ തീ​ർ​പ്പി​നെ ത​ള്ളി ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ.

സി.​പി.​ഐ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ത്തി​ൽ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹാ​രം കാ​ണാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും മു​ന്ന​ണി എ​ന്ന നി​ല​യി​ൽ എ​ല്ലാ ഘ​ട​ക​ക​ക്ഷി​ക​ളെ​യും യോ​ജി​പ്പി​ച്ച് കൊ​ണ്ടു​പോ​കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നു​മു​ള്ള രാ​മ​കൃ​ഷ്ണ​ന്റെ പ​രാ​മ​ർ​ശം പി​ണ​റാ​യി​ക്കു​ള്ള പ​രോ​ക്ഷ തി​രു​ത്തു​കൂ​ടി​യാ​ണ്.

പ്ര​തി​പ​ക്ഷ നേ​താ​വ് പ​ഴ​യ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​റ​ഞ്ഞ​കാ​ര്യ​മാ​ണെ​ന്ന് കൂ​ടി കൂ​ട്ടി​ച്ചേ​ർ​ത്ത​തോ​ടെ താ​ൻ പ​റ​യു​ന്ന​താ​ണ് പാ​ർ​ട്ടി​യു​ടെ​യും മു​ന്ന​ണി​യു​ടെ​യും നി​ല​പാ​ട് എ​ന്ന ധ്വ​നി കൂ​ടി ടി.​പി​യു​ടെ വാ​ക്കു​ക​ളി​ൽ പ്ര​ക​ടം. ച​ർ​ച്ച​ക​ൾ തു​ട​രു​ന്ന​തി​നി​ടെ ഏ​ക​പ​ക്ഷീ​യ​മാ​യി നി​ല​പാ​ട് പ്ര​ഖ്യാ​പി​ച്ച പി​ണ​റാ​യി​യു​ടെ നി​ല​പാ​ടി​ൽ ക​ടു​ത്ത അ​മ​ർ​ഷ​മു​ള്ള സി.​പി.​ഐ, ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്ത് രം​ഗ​ത്തെ​ത്തി.

ക​ൺ​വീ​ന​റു​ടെ പ്ര​സ്താ​വ​ന​യെ പൂ​ർ​ണ മ​ന​സ്സോ​ടെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കി​യ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം, വി​ഷ​യം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്നും ഒ​രു തു​ണ്ട് പേ​പ്പ​ർ എ​ഴു​തി​ക്കൊ​ടു​ത്താ​ൽ എ​ല്ലാം തീ​ർ​ന്നു​വെ​ന്നു​മു​ള്ള ചി​ന്ത സി.​പി.​ഐ​ക്കി​ല്ലെ​ന്ന് പി​ണ​റാ​യി​യെ കു​ത്തു​ക​യും ചെ​യ്തു. ഉ​പ​നേ​തൃ​പ​ദ​വി​യെ ചൊ​ല്ലി കേ​ര​ള​ത്തി​ൽ പ​രി​ധി​വി​ട്ട് തു​ട​രു​ന്ന രാ​ഷ്ട്രീ​യ പോ​ർ​വി​ളി​ക​ളി​ലും ഏ​ക​പ​ക്ഷീ​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ലും സി.​പി.​എം ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് ക​ടു​ത്ത അ​തൃ​പ്തി​യു​ണ്ട്.

പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സ്താ​വ​ന​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലാ​ണ് മു​ന്ന​ണി ക​ൺ​വീ​ന​റു​ടെ ന​യ​ത​ന്ത്ര സ്വ​ഭാ​വ​ത്തി​ലു​ള്ള ചു​വ​ടു​മാ​റ്റ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. സി.​പി.​ഐ​യു​മാ​യി അ​നു​ന​യ​ത്തി​ൽ നീ​ങ്ങ​ണ​മെ​ന്ന നി​ല​പാ​ട് സി.​പി.​എ​മ്മി​നു​ള്ളി​ൽ ത​ന്നെ ഒ​രു വി​ഭാ​ഗ​ത്തി​നു​ണ്ട്.

പി​ണ​റാ​യി വി​ജ​യ​ൻ: എ​ൽ.​ഡി.​എ​ഫി​ന്‍റെ ഉ​പ​നേ​തൃ​പ​ദ​വി എ​ന്ന​ത് സ്പീ​ക്ക​ർ പ​റ​ഞ്ഞ​തു​പോ​ലെ ഒ​രു ക​ത്ത് കൊ​ടു​ക്കേ​ണ്ട കാ​ര്യ​മേ​യു​ള്ളൂ. ആ ​ക​ത്ത് ഞാ​നാ​ണ് എ​ഴു​തി​ക്കൊ​ടു​ക്കേ​ണ്ട​ത്. അ​ത് കൊ​ടു​ത്താ​ൽ ഉ​പ​നേ​താ​വ് വ​രും. ആ ​ക​ത്ത് ഞാ​ൻ കൊ​ടു​ത്തോ​ളാം. നി​ങ്ങ​ൾ ബേ​ജാ​റാ​വേ​ണ്ട. സി.​പി.​ഐ​ക്ക് അ​തൊ​ക്കെ ബോ​ധ്യ​പ്പെ​ടും. ക​ത്ത് ഞാ​ന​ല്ലേ എ​ഴു​തി​ക്കൊ​ടു​ക്കേ​ണ്ട​ത്, ക​ത്ത് കൊ​ടു​ക്കും.

ടി.​പി. രാ​മ​കൃ​ഷ്ണ​ൻ: സി.​പി.​ഐ ഒ​രു പു​തി​യ ആ​വ​ശ്യ​മു​ന്ന​യി​ച്ചു. അ​താ​ണ​ല്ലോ ത​ർ​ക്ക വി​ഷ​യം. പ​ര​സ്പ​രം കൂ​ടി​യാ​ലോ​ച​ന​യി​ലൂ​ടെ അ​ക്കാ​ര്യം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​ണ്. ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കും എ​ന്നാ​ണ് പ്ര​തീ​ക്ഷ. പ​ര​സ്പ​ര സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tp ramakrishnancpm cpi clashPinarayi Vijayandeputy opposition leader
Next Story