‘ഗൂഢാലോചനയുടെ മാന്ത്രികവലയിൽ പിണറായിയെ വലിച്ചുമുറുക്കി’
text_fieldsകൊച്ചി: പിണറായി വിജയനെ ഗൂഢാലോചനയുടെ മാന്ത്രിക വലയിൽ കുരുക്കി സി.ബി.െഎ വലിച്ചുമുറുക്കുകയായിരുന്നെന്ന് ഹൈകോടതി. തങ്ങൾ ലക്ഷ്യമിട്ടവരെ പ്രതികളാക്കാൻ അന്വേഷണ സംഘങ്ങൾ ഏറെ ദുരുപയോഗം ചെയ്യുന്ന ഒന്നാണ് ഗൂഢാലോചനക്കുറ്റമെന്ന് ക്രിമിനൽ നീതിനിർവഹണത്തിെൻറ ചരിത്രം വ്യക്തമാക്കുന്നു. ലാവലിൻ കേസുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചാൽ പിണറായിയെ തിരഞ്ഞുപിടിച്ച് പ്രതിയാക്കിയതാണെന്ന് ബോധ്യമാകുെമന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
ജലവൈദ്യുതി നിലയങ്ങളുടെ നവീകരണത്തിന് എസ്.എൻ.സി ലാവലിനുമായി 1996 ഫെബ്രുവരി 24നാണ് കൺസൾട്ടൻസി കരാർ ഒപ്പുെവച്ചത്. ഈ ഘട്ടത്തിൽ പിണറായി വിജയൻ ചിത്രത്തിലേയില്ല. 1996 ജൂണിലാണ് അദ്ദേഹം വൈദ്യുതി മന്ത്രിയായത്. 1998 ഡിസംബർ വരെ ഈ പദവിയിൽ തുടർന്നു. കരാർ നടപ്പാക്കുന്നതിനൊപ്പം മലബാർ കാൻസർ സെൻററിന് ലാവലിനിൽനിന്ന് ഗ്രാൻറ് ലഭിക്കുമെന്ന വിവരം മന്ത്രിസഭയിൽനിന്ന് പിണറായി മറച്ചുവെെച്ചന്ന സി.ബി.െഎ ആരോപണം അടിസ്ഥാനരഹിതമാണ്. ഗ്രാൻറ് ലഭ്യമാക്കാനുള്ള ശിപാർശ മന്ത്രിസഭയോഗമാണ് അംഗീകരിച്ചത്.
മന്ത്രിസഭ തീരുമാനത്തിൽ അന്നത്തെ മുഖ്യമന്ത്രിയാണ് ഒപ്പിട്ടതെന്നതിന് രേഖയുണ്ട്. കെ.എസ്.ഇ.ബിയുടെ ശിപാർശ മന്ത്രിസഭതന്നെ അംഗീകരിക്കുേമ്പാൾ പിണറായിയെ മാത്രം പ്രതിയാക്കുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. വകുപ്പുമന്ത്രിയെന്ന നിലയിൽ പ്രവർത്തിച്ചതല്ലാതെ ലാവലിനും കെ.എസ്.ഇ.ബിയുമായി അവിശുദ്ധ ബന്ധമുണ്ടോയെന്ന കാര്യത്തിൽ ഒരു അറിവുമുണ്ടായിരുന്നില്ല. ഇടപാടിൽ അദ്ദേഹത്തിന് സത്യസന്ധമല്ലാത്തതോ ദുരുദ്ദേശ്യപരമോ ആയ എന്ത് പങ്കാണുള്ളതെന്ന് വിശദീകരിക്കാൻ സി.ബി.ഐക്ക് കഴിയുന്നില്ല. എന്തെങ്കിലും നേട്ടം അദ്ദേഹം ഉണ്ടാക്കിയതായി സി.ബി.െഎയുടെ കുറ്റപത്രത്തിലുമില്ല.
മലബാർ കാൻസർ സെൻറർ എന്ന ആശയമുണ്ടാകുന്നത് 1997ൽ പിണറായി കാനഡ സന്ദർശിക്കുേമ്പാഴാണ്. കുറഞ്ഞകാലം മന്ത്രിയായിരുന്ന അേദ്ദഹം മലബാർ കാൻസർ സെൻററിന് ഗ്രാൻറ് ലഭ്യമാക്കാൻ ലാവലിനുമായി ആശയവിനിമയം നടത്തിയതിന് തെളിവുണ്ട്. അദ്ദേഹത്തിെൻറ സ്വപ്ന പദ്ധതിയായിരുന്നു മലബാർ കാൻസർ സെൻറർ. ഇതിന് ലാവലിൻ മുഖേന ഗ്രാൻറ് ലഭ്യമാക്കാനുള്ള സാധുവായ കരാർ പിന്നീട് ഉണ്ടായില്ലെന്ന കാരണത്താൽ പിണറായിയെ കുറ്റപ്പെടുത്താൻ കഴിയില്ല. തുടർന്നു വന്ന മന്ത്രിമാരും ലാവലിനുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. എന്നാൽ, ഗ്രാൻറ് സംബന്ധിച്ച വാഗ്ദാനം കരാറാക്കി മാറ്റാൻ അവർക്കും കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ ഇവർക്കെല്ലാം വീഴ്ച സംഭവിച്ചെന്ന് വ്യക്തമാണെങ്കിലും അവർക്കെതിരെ സി.ബി.ഐ നടപടിയെടുത്തിട്ടില്ല.
പിണറായിയെ മാത്രം ഗൂഢാലോചനക്കുറ്റം ചുമത്തി പ്രതിയാക്കി. നവീകരണ ഉൽപന്നങ്ങളുടെ വിതരണക്കരാറുമായി ഗ്രാൻറ് വാഗ്ദാനത്തിന് ബന്ധമില്ല. കരാറിനോടൊപ്പമുള്ള സഹായമോ പദ്ധതിക്ക് വേണ്ട പരിഗണന ലഭിക്കാനുള്ള ആനുകൂല്യമായോ ആണ് ഗ്രാൻറ് ലഭിക്കുന്നതെങ്കിൽ അതും കരാറിെൻറ ഭാഗമായേനെ. ഗ്രാൻറ് വാഗ്ദാനം വന്നേപ്പാൾ ഉദ്യോഗസ്ഥർ എന്തെങ്കിലും ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിൽ അത് ഇതോടൊപ്പം പരിഗണിക്കേണ്ടതല്ല. കേസിലെ ക്രമക്കേടുകളെക്കുറിച്ച ആരോപണങ്ങൾ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതാണ്. വിചാരണക്കോടതിയാണ് ഇക്കാര്യങ്ങൾ പരിശോധിക്കേണ്ടത്. അതിനാലാണ് മുൻ ഉദ്യോഗസ്ഥരായ മൂന്ന് പ്രതികൾ ലാവലിൻ കമ്പനി, േക്ലാഡ് ടെൻഡ്രൽ എന്നിവർക്കൊപ്പം വിചാരണ നേരിടാൻ നിർദേശിച്ചത്. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ എന്നീ ജലവൈദ്യുതി പദ്ധതികളുടെയും കാലാവധിയും നവീകരണ പ്രവർത്തനങ്ങളും വ്യത്യസ്തമായതിനാൽ മൂന്ന് കരാർ ഉണ്ടാക്കിയതിൽ അപാകതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
