കർണാടകയിൽ കൊട്ടിക്കലാശത്തിന് ബി.െജ.പി ഇറക്കിയത് 50 നേതാക്കളെ
text_fieldsബംഗളൂരു: കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ കൊട്ടിക്കലാശം കൊഴുപ്പിക്കാൻ 50 ഒാളം നേതാക്കളെ ഇറക്കി ബി.െജ.പി. പാർട്ടി ദേശീയാധ്യക്ഷനും മുതിർന്ന നേതാക്കളും മന്ത്രിമാരുമടക്കമുള്ളവർ കർണാടകയിൽ റോഡ്ഷോകളും റാലികളും നടത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നമോ ആപ്പിലൂടെ പ്രവർത്തകരെ അഭിസംബോധന െചയ്യും.
ബി.ജെ.പിയെ വെല്ലുവിളിച്ചുകൊണ്ട് കോൺഗ്രസും അവസാന ദിവസം ശക്തമായ പ്രചരണം കാഴ്ചവെക്കുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ബംഗളൂരുവിൽ മാധ്യമങ്ങളെയും കാണും.
ഇന്ന് രാവിലെ ദലിതുകളുമായാണ് നരേന്ദ്രമോദി സംവദിച്ചത്. ദലിതുകൾക്കായി സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ മോദി വിവരിച്ചു. കോൺഗ്രസ് പാർട്ടിെയ ശക്തമായി ആക്രമിക്കാനും അദ്ദേഹം മറന്നില്ല. കോൺഗ്രസ് പാർട്ടി ബി. ആർ അംബേദ്ക്കറെ ബഹുമാനിക്കുന്നിെല്ലന്നും കോൺഗ്രസായിരുന്നു അധികാരത്തിലെങ്കിൽ അംബേദ്ക്കറിന് ഭാരത് രത്ന ലഭിക്കില്ലായിരുന്നെന്നും മോദി പറഞ്ഞു. സിദ്ധരാമയ്യ മത്സരിക്കുന്ന ബാദമിയിൽ ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്ഷാ റോഡ്ഷോ നടത്തും. നാലുമണിക്ക് അമിത്ഷാ മാധ്യമങ്ങളെ കാണുന്നുണ്ട്.
കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, അനന്ത് കുമാർ, പ്രകാശ് ജാവദേക്കർ, പീയുഷ് ഗോയൽ, ഡി.വി സദാനന്ദ ഗൗഡ, അനുരാഗ് താക്കൂർ, അൃഷ്ണപാൽ ഗുജ്ജർ, സന്തോഷ് ഗാങ്വാർ തുടങ്ങിയവർ കർണാടകയില പ്രചാരണത്തിലുണ്ട്. സംസ്ഥാനത്താകമാനം വിവിധ നേതാക്കളുടെ നേതൃത്വത്തിൽ 50 ഒാളം മെഗാ റോഡ്ഷോയും അരങ്ങേറും.
അതേസമയം, മാധ്യമങ്ങളെ അഭിമുഖീകരിക്കവെ രാഹുൽ ഗാന്ധി ബി.ജെ.പിയെ ആക്രമിച്ചു. ഗുജറാത്തിൽ േകാൺഗ്രസ് ബി.ജെ.പിയെ തോൽപ്പിക്കുന്നിടത്തെത്തി. ഇവിടുത്തെ ഫലത്തിലും തനിക്ക് ആത്മവിശ്വാസമുണ്ട്. ഇത് രണ്ട് ആശയങ്ങൾ തമ്മിലുള്ള മത്സരമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യക്കും മുതിർന്ന നേതാക്കളായ മല്ലികാർജ്ജുൻ ഗാർഖെക്കും ഡോ. ജി. പരമേശ്വരക്കുമൊപ്പമാണ് രാഹുൽ മാധ്യമങ്ങളെ കാണാെനത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
