Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപരിക്ക്​ മാറ്റാൻ...

പരിക്ക്​ മാറ്റാൻ രാഹുലിനെ കണ്ട്​ കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
പരിക്ക്​ മാറ്റാൻ രാഹുലിനെ കണ്ട്​ കുഞ്ഞാലിക്കുട്ടി
cancel

രാ​ജ്യ​സ​ഭ​യി​ൽ മുത്തലാഖ്​ ബി​ൽ വ​രു​ന്ന​തി​നാ​ൽ അ​വ​സാ​ന​ഘ​ട്ട ച​ർ​ച്ച​ക്ക്​ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ക ൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യെ​ന്ന്​ കുഞ്ഞാലിക്കുട്ടിയുടെ ഫേസ്​ബുക്​ പോസ്​റ്റ്​
ന്യൂ​ഡ​ൽ​ഹി: മു​ത്ത​ലാ​ഖ ്​ ബി​ൽ വി​ഷ​യ​ത്തി​ൽ കൈ​പൊ​ള്ളി​യ മു​സ്​​ലിം​ലീ​ഗ്​ നേ​താ​വ്​ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​രി​ക്ക്​ മാ​ റ്റി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​മാ​യി തി​ങ്ക​ളാ​ഴ്​​ച പാ​ർ​ല​മ​​​െൻറി​ൽ. മു​ത്ത​ലാ​ഖ്​ വി​ഷ​യ​ത്തി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടു​വെ​ന്ന്​ വ​രു​ത്താ​ൻ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

രാ​ജ്യ​സ​ഭ​യി​ൽ ബി​ൽ വ​രു​ന്ന​തി​നാ​ൽ അ​വ​സാ​ന​ഘ​ട്ട ച​ർ​ച്ച​ക്ക്​ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യെ​ന്നും, യു.​പി.​എ ഇ​ത​ര പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ​കൂ​ടി ബി​ല്ലി​നെ​തി​രെ നി​ല​കൊ​ള്ളു​ന്നു​വെ​​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ രാ​ഹു​ൽ നേ​രി​ട്ട്​ ഇ​ട​പെ​ട​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട​താ​യും കു​ഞ്ഞാ​ലി​ക്കു​ട്ടി ഫേ​സ്​​ബു​ക്ക്​ പോ​സ്​​റ്റി​ൽ വി​ശ​ദീ​ക​രി​ച്ചു. കേ​ാ​ൺ​ഗ്ര​സ്​ എം.​പി​മാ​രാ​യ എം.​കെ രാ​ഘ​വ​ൻ, കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം പാ​ർ​ല​മ​​​െൻറ്​ ഇ​ട​നാ​ഴി​യി​ൽ വെ​ച്ചാ​ണ്​ രാ​ഹു​ൽ ഗാ​ന്ധി​യെ കു​ഞ്ഞാ​ലി​ക്കു​ട്ടി ക​ണ്ട​ത്. ഇൗ ​ചി​ത്ര​വും ഫേ​സ്​​ബു​ക്കി​ലു​ണ്ട്.

ലോ​ക്​​സ​ഭ​യി​ലെ മു​ത്ത​ലാ​ഖ്​ ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ക്കാ​തി​രു​ന്ന കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക്​ രാ​ജ്യ​സ​ഭ ച​ർ​ച്ച​യി​ൽ റോ​ളൊ​ന്നു​മി​ല്ല. മു​സ്​​ലിം​ലീ​ഗി​​​​െൻറ ഏ​ക രാ​ജ്യ​സ​ഭാം​ഗം പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ്​ മു​ത്ത​ലാ​ഖ്​ ബി​ൽ പ​രി​ഗ​ണ​ന​ക്ക്​ എ​ടു​ക്കു​ന്ന ഘ​ട്ട​ത്തി​ൽ ഹാ​ജ​രാ​യി​രു​ന്നു. രാ​വി​ലെ ന​ട​ന്ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​തും അ​ദ്ദേ​ഹ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newskunnalikuttymalayalam newsRahul Gandhi
News Summary - Kunnalikutty meet rahul ghandi-Kerala news
Next Story