നാളെ മുതൽ കുഞ്ഞാലിക്കുട്ടിയുടെ റോഡ് ഷോ
text_fieldsമലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊഴുപ്പേകാൻ റോഡ് ഷോയുമായി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. താൻ അങ്കത്തിനിറങ്ങിയ തെരഞ്ഞെടുപ്പുകളിലെല്ലാം വമ്പൻ ഭൂരിപക്ഷം സമ്മാനിച്ച മണ്ഡലത്തിൽ പരമാവധി വോട്ടർമാരെ കണ്ട് കെ.എൻ.എ. ഖാദറിന് വോട്ടഭ്യർഥിക്കാനാണ് അദ്ദേഹം പടപ്പുറപ്പാട് നടത്തുന്നത്.
ബുധനാഴ്ച മുതൽ അഞ്ചു ദിവസം വേങ്ങര മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പരിപാടി നടക്കും. വൈകീട്ട് അഞ്ചു മണിക്ക് തുടങ്ങി രാത്രി 8.30ന് അവസാനിക്കും. ബുധനാഴ്ച കണ്ണമംഗലത്ത് തുടക്കം കുറിക്കും. പിന്നീട് പറപ്പൂർ, എ.ആർ. നഗർ, ഒതുക്കുങ്ങൽ, വേങ്ങര, ഉൗരകം എന്നിവിടങ്ങളിൽ റോഡ് ഷോ നടക്കും. പ്രവർത്തകർക്കിടയിലും വോട്ടർമാരിലും ആവേശം വിതറി പരമാവധി വോട്ടു പെട്ടിയിലാക്കുക എന്നതാണ് പര്യടനംകൊണ്ട് ലക്ഷ്യമിടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
