കെ.എസ്.യുവിന് പുതിയ നേതൃത്വം ജനുവരിയില്‍
text_fieldsതിരുവനന്തപുരം: കെ.എസ്.യു വിന് പുതിയ നേതൃത്വം ജനുവരിയില്‍ നിലവില്‍വരും. നേരത്തേ നിശ്ചയിച്ച ജില്ല, സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പിനൊപ്പം ഇത്തവണ മുതല്‍ അസംബ്ളി കമ്മിറ്റികൂടി രൂപവത്കരിച്ച് ഭാരവാഹികളെ തെരഞ്ഞെടുക്കാനും ദേശീയനേതൃത്വം തീരുമാനിച്ചു. പുന$സംഘടന വൈകുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനഭാരവാഹികള്‍ ഉള്‍പ്പെടെ സ്വയംരാജിവെച്ചതിനെതുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയെ ദേശീയനേതൃത്വം പിരിച്ചുവിട്ട് താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തി.
തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ കണ്ടത്തെുമെന്ന് ദേശീയനേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍, നിലവിലുള്ള സംഘടനാതെരഞ്ഞെടുപ്പുരീതിയോട് വിദ്യാര്‍ഥിനേതാക്കള്‍ക്കുപുറമെ കോണ്‍ഗ്രസ് നേതാക്കളും വിയോജിപ്പ് അറിയിച്ചതിനെതുടര്‍ന്ന് അതില്‍ മാറ്റംവരുത്തി. പരിഷ്കരിച്ച രീതിയിലായിരിക്കും ഇത്തവണ ഭാരവാഹികളെ കണ്ടത്തെുക. ജനുവരി അവസാനത്തോടെയെങ്കിലും പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുംവിധം തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് നീക്കം. ഇതനുസരിച്ച് മേല്‍ക്കൈ നേടാന്‍ വിവിധ ഗ്രൂപ്പുകള്‍ മുതിര്‍ന്ന നേതാക്കളുടെ ആശീര്‍വാദത്തോടെ അണിയറനീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
താഴത്തേട്ടില്‍നിന്ന് തെരഞ്ഞെടുപ്പ് തുടങ്ങുന്ന മുന്‍രീതിക്ക് പകരം സംസ്ഥാന, ജില്ല, അസംബ്ളി ഭാരവാഹികളെയാണ് ഇപ്രാവശ്യം ആദ്യം തെരഞ്ഞെടുക്കുക. മൂന്നു തലങ്ങളിലേക്കും ഒന്നിച്ചായിരിക്കും തെരഞ്ഞെടുപ്പ്. പത്ത് സാധാരണ അംഗങ്ങളെ ചേര്‍ത്ത സജീവാംഗങ്ങള്‍ക്കായിരിക്കും വോട്ടവകാശം. പ്രസിഡന്‍റിന് പുറമെ നാല് വൈസ് പ്രസിഡന്‍റുമാര്‍, ആറ് ജനറല്‍ സെക്രട്ടറിമാര്‍, നാല് ദേശീയ പ്രതിനിധികള്‍ എന്നിവരെയാണ് സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കേണ്ടത്. ജില്ലകമ്മിറ്റിയിലേക്ക് പ്രസിഡന്‍റിനെ കൂടാതെ നാല് വൈസ് പ്രസിഡന്‍റുമാരെയും എട്ട് ജനറല്‍ സെക്രട്ടറിമാരെയും തെരഞ്ഞെടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
