Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകെ.പി.സി.സി...

കെ.പി.സി.സി 'സമരാഗ്‌നി' ജനകീയ പ്രക്ഷോഭയാത്രക്ക് ഫെബ്രുവരി ഒമ്പതിന് തുടക്കം

text_fields
bookmark_border
കെ.പി.സി.സി സമരാഗ്‌നി ജനകീയ പ്രക്ഷോഭയാത്രക്ക് ഫെബ്രുവരി ഒമ്പതിന് തുടക്കം
cancel

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന 'സമരാഗ്‌നി' ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി ഒമ്പതിന് കാസര്‍ഗോഡ് നിന്ന് തുടക്കം. വൈകീട്ട് നാലിന് കാസര്‍ഗോഡ് മുനിസിപ്പല്‍ മൈതാനത്ത് നിന്ന് ആരംഭിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഉദ്ഘാടനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി നിര്‍വ്വഹിക്കും.

കേരളത്തിന്റെ ചുമതല വഹിക്കുന്ന ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍ എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, കെ.പി.സി.സി പ്രചാരണ സമിതി ചെയര്‍മാന്‍ കെ. മുരളീധരന്‍, കെ.പി.സി.സി ഭാരവാഹികള്‍, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, ഡി.സി.സി പ്രസിഡന്റുമാര്‍, എം.പിമാര്‍, എം.എ.ല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടിക്കൊണ്ടായിരിക്കും സമരാഗ്നി പതിനാല് ജില്ലകളിലും പര്യടനം നടത്തുക. ഫെബ്രുവരി 29ന് ജാഥ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് പൊതുസമ്മേളനത്തോടെ സമാപിക്കും. മുപ്പത്തിലധികം മഹാസമ്മേളനങ്ങളാണ് സമരാഗ്നിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. കോഴിക്കോട് കടപ്പുറത്തും കൊച്ചിയില്‍ മറൈന്‍ ഡ്രൈവിലും തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തും തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്തും ഉള്‍പ്പെടെ മുഴുവന്‍ സ്ഥലങ്ങളിലും മഹാറാലികളും സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി സംഘടിപ്പിക്കും.

മഹാസമ്മേളനങ്ങളില്‍ പതിനഞ്ച് ലക്ഷത്തോളം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് അണിനിരത്തും. തിരുവനന്തപുരം, എറണാകുളം, പാലക്കാട്,മ ലപ്പുറം, ഇടുക്കി ജില്ലകളില്‍ മൂന്ന് വീതം പൊതുസമ്മേളനവും കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ രണ്ടുവീതവും കാസര്‍ഗോഡ്, വയനാട്, പത്തനംതിട്ട ജില്ലകളില്‍ ഒന്നുവീതവും പൊതുസമ്മേളനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളില്‍ നടക്കുന്ന മഹാസമ്മേളനങ്ങളില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും സംസ്ഥാനത്തെ യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളും പങ്കെടുക്കും. മൂന്നാഴ്ച നീളുന്ന സമരാഗ്നിയുടെ സമാപനസമ്മേളനത്തില്‍ എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ, പ്രിയങ്കാ ഗാന്ധിയോ പങ്കെടുപ്പിക്കാനാണ് ആലോചന.

സാധാരണ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണം സമ്മാനിക്കുന്നത്. അതിനെതിരായ ജനകീയ പോരാട്ടം കൂടിയാകും സമരാഗ്നി. കേവലം ഒരു രാഷ്ട്രീയ പ്രചരണ ജാഥ എന്നതിനപ്പുറം സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തായിരിക്കും യാത്ര ഓരോ ദിവസവും കടന്ന് പോകുന്നത്.

ഫെബ്രുവരി ഒമ്പതിന് വൈകീട്ട് നാലിന് കാസര്‍ഗോഡ് മുനിസിപ്പല്‍ മൈതാനത്തെ ഉദ്ഘാടനത്തോടെ സമരാഗ്നിക്ക് തുടക്കം.

10ന് വെകീട്ട് 3.30ന് മട്ടന്നൂര്‍, 5.30ന് കണ്ണൂര്‍, 11ന് വെകീട്ട് 3.30ന് വടകര,5.30ന് കോഴിക്കോട് കടപ്പുറം, 12ന് വയനാട് വെകീട്ട് നാലിന് കല്‍പ്പറ്റ. 13നും 14നും അവധി.

15ന് വെകീട്ട് 3.30 അരീക്കോട്,5.30 ന് മലപ്പുറം 16ന് വെകീട്ട് 3.30 എടപ്പാള്‍,5.30ന് പട്ടാമ്പി, 17ന് വെകീട്ട് 3.30 പാലക്കാട്,5.30 ന് വടക്കഞ്ചേരി.

18ന് വെകീട്ട് 3.30ന് തൃശൂര്‍,5.30ന് ചാലക്കുടി , 19ന് വെകീട്ട് 3.30ന് ആലുവ,5.30ന് എറണാകുളം , 20ന് വെകീട്ട് 3.30ന് മൂവാറ്റുപുഴ,5.00ന് തൊടുപുഴ

21ന് ഇടുക്കി ജില്ലയില്‍ രാവിലെ11ന് അടിമാലി, വെകീട്ട് നാലിന് കട്ടപ്പന, 22ന് വെകീട്ട് 3.30ന് പാല,5.30 ന്‌കോട്ടയം

23ന് വെകീട്ട് 3.30ന് ആലപ്പുഴ,5.30 ന് മാവേലിക്കര, 24ന് വെകീട്ട് നാലിന് പത്തനംതിട്ട, 25ന് അവധി.

26ന് വെകീട്ട് 3.30 കൊട്ടാരക്കര ,5.30 ന് കൊല്ലം, 27ന് വെകീട്ട് 3.30ന് ആറ്റിങ്ങല്‍,5.30ന് നെടുമങ്ങാട്, 28ന് അവധി.അതുകഴിഞ്ഞ് 29 ന് സമാപനസമ്മേളനംവെകീട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. സമരാഗ്നി ജനകീയപ്രക്ഷോഭ യാത്രയുടെ വിജയത്തിനായി വിവിധ ഉപസമിതികള്‍ക്കും കെ.പി.സി.സി രൂപം നല്‍കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPCC 'Samaragni
News Summary - KPCC 'Samaragni' mass agitation started on February 9
Next Story