Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകോൺഗ്രസിന്‍റെ വിശ്വാസ...

കോൺഗ്രസിന്‍റെ വിശ്വാസ സംരക്ഷണയാത്രക്ക്​ ഉജ്ജ്വല തുടക്കം VIDEO

text_fields
bookmark_border
കോൺഗ്രസിന്‍റെ വിശ്വാസ സംരക്ഷണയാത്രക്ക്​ ഉജ്ജ്വല തുടക്കം VIDEO
cancel

പെ​ർ​ള(​കാ​സ​ർ​കോ​ട്): ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​വും വി​ശ്വാ​സ​വും സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ.​പി.​സി.​സി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ൻ ന​യി​ക്കു​ന്ന വി​ശ്വാ​സ സം​ര​ക്ഷ​ണ ജാ​ഥ​ക്ക്​ പെ​ർ​ള​യി​ൽ ഉ​ജ്ജ്വ​ല തു​ട​ക്കം. തി​ങ്ങി​നി​റ​ഞ്ഞ നി​റ​ഞ്ഞ സ​ദ​സ്സി​നെ സാ​ക്ഷി​നി​ർ​ത്തി ജാ​ഥാ ലീ​ഡ​ർ​ക്ക് പ​താ​ക കൈ​മാ​റി കെ.​പി.​സി.​സി മു​ൻ പ്ര​സി​ഡ​ൻ​റ്​ എം.​എം. ഹ​സ​ൻ യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശ​ബ​രി​മ​ല​യി​ൽ സി.​പി.​എം-​ആ​ർ.​എ​സ്.​എ​സ് ഏ​റ്റു​മു​ട്ട​ലാ​ണ് ഇ​രു പാ​ർ​ട്ടി​ക​ളും ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്ന് ഹ​സ​ൻ പ​റ​ഞ്ഞു. ഇ​രു​വ​രും ആ​സൂ​ത്ര​ണം ചെ​യ്ത പ്ര​ശ്ന​മാ​ണ്​ ശ​ബ​രി​മ​ല​യി​ൽ ന​ട​ക്കു​ന്ന​ത്. ര​ണ്ടു​പേ​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ന്ന സ്​​ഥി​തി​യി​ലേ​ക്ക്​ കേ​ര​ള​ത്തെ മാ​റ്റി കോ​ൺ​ഗ്ര​സി​നെ ഇ​ല്ലാ​താ​ക്കാ​നാ​ണ്​ ശ്ര​മം. ന​മ്മ​ളും അ​വ​രും മാ​ത്ര​മു​ള്ള കേ​ര​ളം എ​ന്ന് ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞ​തി​ൽ കൂ​ടി അ​താ​ണ്​ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​ത് കേ​ര​ള​ത്തി​ൽ ന​ട​പ്പി​ല്ല. ദേ​വ​സ്വം ബോ​ർ​ഡ്​ വി​ചാ​രി​ച്ചാ​ൽ ഇ​ല്ലാ​താ​ക്കാ​വു​ന്ന പ്ര​ശ്​​നം മാ​ത്ര​മാ​ണ്​ ശ​ബ​രി​മ​ല​യി​ൽ ഉ​ണ്ടാ​യ​ത്. മു​ഖ്യ​മ​ന്ത്രി ക​ണ്ണു​രു​ട്ടി പേ​ടി​പ്പി​ച്ച്​ ദേ​വ​സ്വം ബോ​ർ​ഡി​നെ റി​വ്യൂ പെ​റ്റീ​ഷ​ൻ ന​ൽ​കു​ന്ന​തി​ൽ​നി​ന്നും പി​ന്തി​രി​പ്പി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഹ​ക്കീം കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ഐ.​സി.​സി സെ​ക്ര​ട്ട​റി പി.​സി. വി​ഷ്ണു​നാ​ഥ്, മു​ൻ മ​ന്ത്രി കെ.​സി. ജോ​സ​ഫ്, കോ​ഴി​ക്കോ​ട് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ടി. ​സി​ദ്ദീ​ഖ്, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​പി. അ​നി​ൽ​കു​മാ​ർ, സു​മ ബാ​ല​കൃ​ഷ്ണ​ൻ, കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി കെ. ​നീ​ല​ക​ണ്ഠ​ൻ, യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ എം.​സി. ഖ​മ​റു​ദ്ദീ​ൻ, കെ.​സി. അ​ബു, കെ.​എ​സ്.​യു മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ വി.​എ​സ്. ജോ​യ്, ഖാ​ദ​ർ മാ​ങ്ങാ​ട്, മൊ​യ്തീ​ൻ കു​ട്ടി ഹാ​ജി, ല​തി​ക സു​ഭാ​ഷ്, എ.​പി. അ​നി​ൽ​കു​മാ​ർ, സ​തീ​ശ​ൻ പാ​ച്ചേ​നി, എ.​പി. അ​ബ്​​ദു​ള്ള​ക്കു​ട്ടി, വി​നോ​ദ് കു​മാ​ർ, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ, ക​ണ്ണൂ​ർ ഡി.​സി.​സി മു​ൻ പ്ര​സി​ഡ​ൻ​റ്​ കെ. ​സു​രേ​ന്ദ്ര​ൻ, സാ​ജി​ദ് മൗ​വ്വ​ൽ, വി.​എ. നാ​രാ​യ​ണ​ൻ, വി.​എ. നാ​രാ​യ​ണ​ൻ​കു​ട്ടി, മാ​ർ​ട്ടി​ൻ ജോ​ർ​ജ്, പി.​ടി. ജോ​സ്, പി.​എ. അ​ഷ്റ​ഫ​ലി, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ശാ​ന്ത​മ്മ ഫി​ലി​പ്പ്, ഹ​രീ​ഷ്​ ബി. ​ന​മ്പ്യാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKPCC Sabarimala Yatra
News Summary - KPCC Sabarimala Yatra K Sudhakaran -Kerala News
Next Story