Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപുനഃസംഘടന: മുരളീധരന്‍...

പുനഃസംഘടന: മുരളീധരന്‍ മുല്ലപ്പള്ളിയെ അതൃപ്തി അറിയിച്ചു

text_fields
bookmark_border
kmuralidaran
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​പി.​സി.​സി പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കു​ള്ള അ​തൃ​പ്തി കെ. ​മു ​ര​ളീ​ധ​ര​ന്‍ എം.​പി കെ.​പി.​സി.​സി ആ​സ്ഥാ​ന​ത്തെ​ത്തി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ അ​റി​ യി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളെ കെ.​പി.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​ക്കു​ന്ന​തി​ലെ അ​തൃ​പ്തി​യാ​ണ് മു​ര​ളീ​ധ​ര​ന ്‍ അ​റി​യി​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​ മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​തൃ​പ്തി വ്യ​ക്ത​മാ​ക്കി ക​ഴി​ഞ്ഞ​ദി​വ​സം മു​ര​ളീ​ധ​ര​ന്‍ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റി​ന് ക​ത്ത് ന​ല്‍കി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ്​ നേ​രി​െ​ട്ട​ത്തി​യ​ത്. ജ​ന​പ്ര​തി​നി​ധി​ക​ളെ​ത്ത​ന്നെ ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്കും കൊ​ണ്ടു​വ​രു​ന്ന​തി​ലൂ​ടെ ഒ​രു​ത​ല​ത്തി​ലും അം​ഗീ​കാ​രം ല​ഭി​ക്കാ​തി​രി​ക്കു​ന്ന​വ​ര്‍ വീ​ണ്ടും ത​ഴ​യ​പ്പെ​ടു​മെ​ന്നാ​ണ് മു​ര​ളി​യു​ടെ നി​ല​പാ​ട്.

ചി​ല ഗ്രൂ​പ്നേ​താ​ക്ക​ളാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളെ വീ​ണ്ടും ഭാ​ര​വാ​ഹി​ക​ളാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. നി​ല​വി​ലെ കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​മാ​ർ​ക്ക്​ സ്​​ഥാ​ന​ക്ക​യ​റ്റം ന​ൽ​കാ​ൻ ഒ​രു​വി​ഭാ​ഗം ശ്ര​മി​ക്കു​േ​മ്പാ​ൾ മ​റു​വി​ഭാ​ഗം അ​തി​ന്​ ഒ​രു​ക്ക​മ​ല്ല. അ​തി​നാ​ൽ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ഒ​രു മാ​ന​ദ​ണ്ഡം വേ​ണ​മെ​ന്ന്​ ച​ർ​ച്ച​യി​ൽ മു​ര​ളി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഭാ​ര​വാ​ഹി​പ്പ​ട്ടി​ക അ​ന്തി​മ​മാ​യി അം​ഗീ​ക​രി​ക്കും​മു​മ്പ്​ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തു​മെ​ന്ന്​ മു​ല്ല​പ്പ​ള്ളി മു​ര​ളി​ക്ക്​ ഉ​റ​പ്പു​ന​ൽ​കി. എ​ല്ലാ മു​ൻ കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ന്മാ​രും നി​ർ​േ​ദ​ശി​ക്കു​ന്ന ഒാ​രോ​രു​ത്ത​രെ ഭാ​ര​വാ​ഹി​യാ​ക്കു​മെ​ന്നും മു​ല്ല​പ്പ​ള്ളി അ​റി​യി​ച്ചു.

സം​ഘ​ട​നാ​കാ​ര്യ​ങ്ങ​ളി​ലെ ആ​ശ​ങ്ക​യാ​ണ്​ മു​ര​ളീ​ധ​ര​ൻ പ​ങ്കു​വെ​ച്ച​തെ​ന്ന്​ കൂ​ടി​ക്കാ​ഴ്ച​ക്ക്​ ശേ​ഷം മു​ല്ല​പ്പ​ള്ളി മാ​ധ്യ​മ​ങ്ങ​േ​ളാ​ട്​ പ​റ​ഞ്ഞു. കെ.​പി.​സി.​സി​യു​​മാ​യോ താ​നു​മാ​യോ അ​ദ്ദേ​ഹ​ത്തി​ന്​ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മി​ല്ല. ചി​ല കാ​ര്യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്​ അ​തൃ​പ്​​തി​യു​ണ്ട്. അ​ത്​ പ​രി​ഹ​രി​ക്കാ​വു​ന്ന​തേ​യു​ള്ളൂ​വെ​ന്നും മു​ല്ല​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k muralidharanmalayalam newsPolitic's NewsMullappally RamachandranKPCC Reshuffle
News Summary - KPCC Reshuffle: K Muralidharan Mullappally Ramachandran -Politic's News
Next Story