Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകെ.പി.സി.സി...

കെ.പി.സി.സി ഭാരവാഹികളുടെ പുനഃസംഘടന ഉടനില്ല

text_fields
bookmark_border
കെ.പി.സി.സി ഭാരവാഹികളുടെ പുനഃസംഘടന ഉടനില്ല
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​പി.​സി.​സി​ക്ക്​ പു​തി​യ പ്ര​സി​ഡ​ൻ​റും വ​ർ​ക്കി​ങ്​​ പ്ര​സി​ഡ​ൻ​റു​മാ​രും എ​ത്ത ി​യെ​ങ്കി​ലും മ​റ്റു ഭാ​ര​വാ​ഹി​ക​ൾ​ക്ക്​ ത​ൽ​ക്കാ​ലം മാ​റ്റ​മി​ല്ല. നി​ല​വി​ലു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പ്​ അ​ഴി​ച്ചു​പ​ണി വേ​ണ്ട​തി​ല്ലെ​ന്നാ​ണ്​ രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി​യു​ടെ അ​ഭി​പ്രാ​യം. അ​വ​സാ​ന തീ​ര​ു​മാ​ന​മെ​ടു​േ​ക്ക​ണ്ട​ത്​ ഹൈ​ക​മാ​ൻ​ഡാ​ണ്.
നി​ല​വി​ലു​​ള്ള ഭാ​ര​വാ​ഹി​ക​ളെ മാ​റ്റി അ​നാ​വ​ശ്യ​മാ​യ ‘ക​ലാ​പം’ സൃ​ഷ്​​ടി​ക്ക​ണ​മോ​യെ​ന്ന ചോ​ദ്യ​മാ​ണ്​ യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന​ത്. സ്ഥാ​നം പ്ര​തീ​ക്ഷി​ച്ച്​ പു​റ​ത്തു​നി​ൽ​ക്കു​ന്ന​വ​രി​ൽ ഭാ​ര​വാ​ഹി​യാ​കാ​ൻ ക​ഴി​യാ​ത്ത​വ​രും ശ​ത്രു​ക്ക​ളാ​കും. ഇ​ത്​ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കു​മെ​ന്ന നി​ഗ​മ​ന​മാ​ണ്​ ഉ​യ​ർ​ന്ന​ത്. എ​ന്നാ​ൽ, പു​നഃ​സം​ഘ​ട​ന വേ​ണ്ടെ​ന്ന അ​ഭി​പ്രാ​യം നേ​താ​ക്ക​ളി​ൽ അ​സ്വ​സ്ഥ​ത സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്.

മു​ൻ ഡി.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​ർ അ​ട​ക്ക​മു​ള്ള​വ​രാ​ണ്​ പു​നഃ​സം​ഘ​ട​ന പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. ‘അ​ഴി​ച്ചു​വി​ട്ട ക​ന്നു​കാ​ലി​ക​ളെ​പോ​ലെ തൊ​ഴു​ത്ത്​ അ​ന്വേ​ഷി​ച്ച്​ ന​ട​ക്കു​ക​യാ​ണ്. എ​ത്ര കാ​ലം ഇ​നി​യും ന​ട​ക്ക​ണ​മെ​ന്ന​റി​യി​ല്ലെ​ന്നാ​ണ്​’ മു​തി​ർ​ന്ന നേ​താ​വ്​ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ സം​ബ​ന്ധി​ച്ച്​ യോ​ഗ​ത്തി​ന്​ എ​ത്തി​യ​താ​യി​രു​ന്നു മു​ൻ ഡി.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​ർ. ഡി.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​രു​ടെ യോ​ഗ​വും പ്ര​േ​ത്യ​കം ചേ​ർ​ന്നു.

ഇ​തേ​സ​മ​യം, രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി​യെ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ശ​ബ​രി​മ​ല പ്ര​ശ്​​ന​ത്തി​ൽ സ​മ​രം വേ​ണ​മെ​ന്ന്​ ചി​ല ഡി.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​ർ ആ​വ​ശ്യ​പ്പെ​െ​ട്ട​ങ്കി​ലും രാ​ഷ്​​ട്രീ​യം ക​ല​ർ​ത്തു​ന്ന​ത്​ ബി.​ജെ.​പി​ക്ക്​ ഗു​ണ​ക​ര​മാ​കു​മെ​ന്ന്​ ചി​ല​ർ ചൂ​ണ്ടി​ക്കാ​ട്ടി. വി​ശ്വാ​സി​ക​ളാ​യ നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും സ​മ​ര​ങ്ങ​ളി​ൽ സം​ബ​ന്ധി​ക്കാ​മെ​ന്നും എ​ന്നാ​ൽ, പ​താ​ക പാ​ടി​ല്ലെ​ന്നും ധാ​ര​ണ​യാ​യി.ദു​രി​ത​ബാ​ധി​ത​ർ​ക്ക്​ 1000 വീ​ടെ​ന്ന കെ.​പി.​സി.​സി പ​രി​പാ​ടി​യി​ലേ​ക്ക്​ ഫ​ണ്ട്​ ക​ണ്ടെ​ത്തു​ന്ന​തി​ന്​ മു​ൻ പ്ര​സി​ഡ​ൻ​റ്​ എം.​എം. ഹ​സ​ൻ അ​ധ്യ​ക്ഷ​നും വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ൻ, പ്ര​ഫ. കെ.​വി. തോ​മ​സ്​ എം.​പി എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യി സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskpcckerala newsmalayalam news
News Summary - KPCC Reshedule-Kerala news
Next Story