കെ.പി.സി.സി അധ്യക്ഷൻ: തീരുമാനം ൈവകും
text_fieldsതിരുവനന്തപുരം: കെ.പി.സി.സി അംഗങ്ങളുടെ കാര്യത്തിൽ തീരുമാനമായെങ്കിലും സംസ്ഥാന അധ്യക്ഷെൻറ കാര്യത്തിൽ തീരുമാനം ൈവകും. പാർട്ടി ദേശീയ പ്ലീനറി സമ്മേളനത്തിന് ശേഷം മാത്രമേ പുതിയ കെ.പി.സി.സി അധ്യക്ഷെൻറ കാര്യത്തിൽ തീരുമാനം ഉണ്ടാകൂവെന്നാണ് സൂചന. സംസ്ഥാന നേതാക്കൾക്കിടയിൽ സമവായം ഉണ്ടാകുന്നില്ലെങ്കിൽ നിലവിലെ ആക്ടിങ് പ്രസിഡൻറ് എം.എം. ഹസൻ ലോക്സഭ തെരഞ്ഞെടുപ്പ് വരെ തുടരാനും സാധ്യത വർധിച്ചു.
അംഗങ്ങളുടെ കാര്യത്തിൽ ഞായറാഴ്ച തീരുമാനമായിരുന്നു. ഇതിനുപിന്നാലെ ചേർന്ന കെ.പി.സി.സി ജനറൽ ബോഡി യോഗം, പുതിയ കെ.പി.സി.സി അധ്യക്ഷെൻറ കാര്യത്തിൽ തീരുമാനം ഹൈകമാൻഡിന് വിടുകയായിരുന്നു. ബുധനാഴ്ച മാധ്യമങ്ങളെ കണ്ട എ.കെ. ആൻറണി, പുതിയ കെ.പി.സി.സി അധ്യക്ഷെൻറ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടി അധ്യക്ഷയാണെന്നും അത് എത്രസമയത്തിനകം ഉണ്ടാകുമെന്ന് പറയാൻ തനിക്ക് സാധിക്കിെല്ലന്നും വ്യക്തമാക്കിയിരുന്നു.
ഹൈകമാൻഡ് തീരുമാനം വൈകുമെന്നതിെൻറ വ്യക്തമായ സൂചനയാണ് ആൻറണിയിൽ നിന്നുണ്ടായത്. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധെപ്പട്ട സുപ്രധാന നടപടികളിലേക്ക് ദേശീയനേതൃത്വം നീങ്ങുകയാണ്. ഡിസംബറിനകം രാഹുൽ കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനുമുമ്പ് കേരളത്തിലെ പാർട്ടി അധ്യക്ഷെൻറ കാര്യത്തിൽ മാത്രമായി എന്തെങ്കിലും തീരുമാനമുണ്ടാകാൻ സാധ്യതയില്ല. ഏതെങ്കിലും സംസ്ഥാനത്തെ പുതിയ പി.സി.സി അധ്യക്ഷെൻറ നിയമനവുമായി ബന്ധെപ്പട്ട് ഒരുചർച്ചയും ഡൽഹിയിൽ ആരംഭിച്ചിട്ടുമില്ല.
പാർട്ടിയുടെ ഉയർത്തെഴുന്നേൽപിന് കരുത്തുപകരാൻ സാധിക്കുന്ന സ്വന്തം വിശ്വസ്തരുടെ നേതൃത്വം എല്ലാ സംസ്ഥാനങ്ങളിലും സൃഷ്ടിക്കാൻ രാഹുൽ തയാറാകുമെന്നാണ് സൂചന. കേരളത്തിലെ സംഘടന സംവിധാനം ഇപ്പോഴും രണ്ട് പ്രമുഖ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ്. അതിൽനിന്ന് സംഘടനയെ മോചിപ്പിക്കാൻ ഇതേവരെ ഹൈകമാൻഡ് നടത്തിയ ശ്രമങ്ങളൊന്നും പൂർണമായി വിജയിച്ചിട്ടില്ല. എങ്കിലും ഗ്രൂപ്പുകളെ മറികടക്കാൻ സാധിക്കുന്ന ചില അനുകൂല പ്രതികരണങ്ങൾ സമീപകാലത്തായി ഉണ്ടായിട്ടുള്ളത് ഹൈകമാൻഡിന് ആശ്വാസംനൽകുന്നുണ്ട്.
ഇൗ അവസരം, പാർട്ടി നേതൃത്വം ഏറ്റെടുത്തശേഷം രാഹുൽ പ്രയോജനപ്പെടുത്തുമോ എന്നതാണ് അറിയാനുള്ളത്. പുതിയ കെ.പി.സി.സി അധ്യക്ഷെൻറ നിയമനത്തിൽ തന്നെയായിരിക്കും അദ്ദേഹത്തിെൻറ ആദ്യ പരീക്ഷണം. പുതിയ കെ.പി.സി.സി അധ്യക്ഷെൻറ കാര്യത്തിൽ സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പുകൾ ഏതെങ്കിലും തരത്തിൽ പിടിവാശി കാട്ടിയാൽ നിലവിലെ ആക്ടിങ് പ്രസിഡൻറ് എം.എം. ഹസെൻറ കാലാവധി ലോക്സഭ തെരഞ്ഞെടുപ്പ് വരെ നീളാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
