കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ന്; തെരഞ്ഞെടുപ്പ് മുന്നൊരുക്കം മുഖ്യ അജണ്ട
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് രണ്ടുവർഷം അവശേഷിക്കേ സംസ്ഥാന കോൺഗ്രസ് നേതൃത്വം ഒരുക്കങ്ങൾ ആരംഭിക്കുന്നു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം ബുധനാഴ്ച ചേരും. കഴിഞ്ഞ കെ.പി.സി.സി നിർവാഹകസമിതിയിലെ തീരുമാനമനുസരിച്ചാണ് േയാഗം. പ്രധാന അജണ്ട ലോക്സഭ തെരഞ്ഞെടുപ്പ് ആണെങ്കിലും സമകാലികസംഭവങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. സംസ്ഥാന സര്‍ക്കാറിനെതിരായ പ്രക്ഷോഭപരിപാടികളും യോഗത്തില്‍ തീരുമാനിക്കും.
താഴെത്തട്ടിൽ പാർട്ടിയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള കർമപരിപാടികൾ യോഗം ആവിഷ്കരിക്കും. ഇതോടൊപ്പം സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ വേണ്ട മാർഗങ്ങളും പരിഗണിക്കും. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അഴിച്ചുപണികൾ ഉടൻ ഉണ്ടാവില്ലെങ്കിലും തീർത്തും നിർജീവമായ സ്ഥലങ്ങളിൽ പകരം സംവിധാനം ഒരുക്കണമെന്ന നിർദേശം മേൽകമ്മിറ്റികൾക്ക് നൽകും.
പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങള്‍ക്ക് ശക്തിപോരെന്ന വിമര്‍ശനം ശക്തമാണ്. സർക്കാറിനെതിെര ഉപയോഗിക്കാവുന്ന നിരവധി വിഷയങ്ങൾ ലഭിച്ചിട്ടും വേണ്ടവിധം പ്രയോജനപ്പെടുത്താൻ സാധിച്ചിെല്ലന്ന വികാരമാണ് അണികൾക്കൊപ്പം നേതാക്കളിലും ഉള്ളത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപംനല്കാന് ഇന്നത്തെ യോഗത്തിൽ തീരുമാനം ഉണ്ടായേക്കും. സ്വാശ്രയ എം.ബി.ബി.എസ് ഫീസ് വർധനവ്, റേഷന്‍കാര്‍ഡിലെ തെറ്റുകൾ, വിലക്കയറ്റം, മദ്യനയം, നടിക്കുനേരെയുണ്ടായ ആക്രമണം തുടങ്ങി ഏറ്റെടുക്കാവുന്ന നിരവധി വിഷയങ്ങള്‍ കോൺഗ്രസിന് മുന്നിലുണ്ട്.
മൂന്നാർ വിഷയത്തിൽ കെ.പി.സി.സി വൈസ്പ്രസിഡൻറ് എ.കെ. മണിക്കെതിരായ ആരോപണങ്ങളും ഇന്നത്തെ യോഗം പരിഗണിക്കും. മൂന്നാറിലെ ഭൂമിപ്രശ്നത്തില്‍ പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായ സമീപനം സ്വീകരിച്ചതിനും വിവാദപ്രസംഗത്തിൽ മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമയുടെ നേതൃത്വത്തിൽ നടന്ന സമരത്തോട് അകൽച്ച കാട്ടിയതും ആണ് മണിക്കെതിരെ ആക്ഷേപം ക്ഷണിച്ചുവരുത്തിയത്. മണിയിൽനിന്ന് പാർട്ടി വിശദീകരണം തേടിയിരുന്നു.
അദ്ദേഹം നൽകിയ വിശദീകരണത്തിെൻറ അടിസ്ഥാനത്തിൽ വിഷയം ഇന്നത്തെ യോഗം ചർച്ചചെയ്യും. മണിക്കെതിരെ പാർട്ടി കടുത്തനടപടികളിലേക്ക് പോകാൻ സാധ്യതകുറവാണെങ്കിലും ശക്തമായ താക്കീത് നൽകാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
