Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപ​രാ​തി​യു​മാ​യി...

പ​രാ​തി​യു​മാ​യി കെ.​പി.​സി.​സി​യി​ലേ​ക്ക്​ വ​രേ​ണ്ട –മു​ല്ല​പ്പ​ള്ളി

text_fields
bookmark_border
പ​രാ​തി​യു​മാ​യി കെ.​പി.​സി.​സി​യി​ലേ​ക്ക്​ വ​രേ​ണ്ട –മു​ല്ല​പ്പ​ള്ളി
cancel

തി​രു​വ​ന​ന്ത​പു​രം: സം​ഘ​ട​ന പ​രാ​തി​ക​ൾ​ ജി​ല്ല​ക​ളി​ൽ തീ​ർ​ക്ക​ണ​മെ​ന്ന്​ കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ​ മ​ു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ബൂ​ത്തു​ത​ല പ​രാ​തി മ​ണ്ഡ​ല​ത്തി​ൽ തീ​ർ​പ്പാ​ക്ക​ണ​മെ​ന്നും ശ​ക്തി- ലോ​ക് സ​മ്പ​ര്‍ക്ക് അ​ഭി​യാ​ന്‍ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ പു​റ​ത്തി​റ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു അ​​ധ്യ​ക്ഷ പ്ര​സം​ഗം.

പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ക്കാ​ത്ത എം.​എ​ൽ.​എ​മാ​രെ വി​മ​ർ​ശി​ച്ച മു​ല്ല​പ്പ​ള്ളി, കാ​ര​ണ​മി​ല്ലാ​തെ വി​ട്ട്​ നി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.പാ​ര്‍ല​മ​​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ത്തി​​​െൻറ ഭാ​ഗ​മാ​യി എ.​ഐ.​സി.​സി ന​ട​പ്പി​ലാ​ക്കു​ന്ന​താ​ണ്​ ശ​ക്തി- ലോ​ക് സ​മ്പ​ര്‍ക്ക് അ​ഭി​യാ​ന്‍ പ​ദ്ധ​തി​ക​ൾ.

ഇ​ന്ദി​ര ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ ശ​ക്തി പ​ദ്ധ​തി എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​കു​ള്‍ വാ​സ്​​നി​ക്കും ലോ​ക് സ​മ്പ​ര്‍ക്ക് അ​ഭി​യാ​ന്‍ പ​ദ്ധ​തി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍ഗ്ര​സ് ആ​ശ​യം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ലോ​ക് സ​മ്പ​ര്‍ക്ക് അ​ഭി​യാ​ന്‍. ഒ​രു ബൂ​ത്തി​ല്‍ നി​ന്ന്​ പ​ത്ത് കോ- ​ഒാ​ർ​ഡി​നേ​റ്റ​ര്‍മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത്​ ഒ​രാ​ൾ​ക്ക്​ 25 വീ​ടി​​​െൻറ ചു​മ​ത​ല ന​ൽ​കും. രാ​ഹു​ല്‍ഗാ​ന്ധി നേ​രി​ട്ട് പ്ര​വ​ര്‍ത്ത​ക​രു​മാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടു​ന്ന​താ​ണ് ശ​ക്തി പ​ദ്ധ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpccmalayalam newsMullappally RamachandranPolitics
News Summary - kpcc mullappally ramachandran-politics
Next Story