കെ.പി.സി.സി നേതൃയോഗം: മാണിക്കെതിരെ കോൺഗ്രസ് നേതാക്കൾ
text_fieldsതിരുവനന്തപുരം: കേരള കോൺഗ്രസ്-മാണിഗ്രൂപ്പിനെ യു.ഡി.എഫിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള നീക്കത്തോട് വിയോജിച്ച് കെ.പി.സി.സി നേതൃയോഗത്തിൽ നേതാക്കളുടെ ശക്തമായ നിലപാട്. നിരന്തരം കോൺഗ്രസിനെ അപമാനിച്ച കെ.എം. മാണിയെ മുന്നണിയിലേക്ക് മടക്കിക്കൊണ്ടുവരേണ്ട ആവശ്യമില്ലെന്ന് പി.ടി. തോമസ് ആണ് യോഗത്തിൽ ആദ്യം നിലപാട് വ്യക്തമാക്കിയത്. എം.എം. ജേക്കബ്, ജോസഫ് വാഴയ്ക്കൻ എന്നിവരും അതിനോട് ഏറക്കുറെ യോജിച്ചു.
മാണിഗ്രൂപ്പിനെ മടക്കിക്കൊണ്ടുവരണമോയെന്ന കാര്യത്തിൽ പാർട്ടി പുനരാലോചന നടത്തണമെന്ന് പി.ടി. േതാമസ് പറഞ്ഞു. അവർക്ക് പിന്നാലെ കോൺഗ്രസ് നടക്കേണ്ട കാര്യമില്ല. പാലാക്ക് പുറത്ത് മാണിക്ക് കാര്യമായ സ്വാധീനമില്ലെന്ന് പറഞ്ഞ എം.എം. ജേക്കബ്, അവരെ വലിയ ശക്തിയായി കാണേണ്ട കാര്യമില്ലെന്ന് പറഞ്ഞു. അപമാനം സഹിച്ച് മാണിഗ്രൂപ്പിന് പിന്നാലെ കോൺഗ്രസ് പോകേണ്ട കാര്യമില്ലെന്ന് ജോസഫ് വാഴയ്ക്കനും വ്യക്തമാക്കി. കോൺഗ്രസ് ഭരിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഇടതുമുന്നണിയുമായി ചേർന്ന് ഭരണം അട്ടിമറിക്കാൻ അവർ ശ്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേതാക്കൾ അഭിപ്രായം പറെഞ്ഞങ്കിലും നേതൃയോഗത്തിൽ മാണി വിഷയത്തിൽ നേതൃയോഗം തീരുമാനമെടുത്തില്ല. മാണി വിഷയം യോഗത്തിൽ ചർച്ചയായില്ലെന്ന് വാർത്താസമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനും അറിയിച്ചു. മാണിഗ്രൂപ് മടങ്ങിവരണമെന്ന കോൺഗ്രസിലെ പൊതുഅഭിപ്രായമാണ് കഴിഞ്ഞദിവസം താൻ പറഞ്ഞത്. ഇക്കാര്യം കെ.പി.സി.സി ചർച്ചചെയ്യുമെന്ന് പറഞ്ഞിട്ടില്ല. മലപ്പുറത്തെ വിജയം ലീഗിേൻറതാണെന്ന കെ.എം. മാണിയുടെ അഭിപ്രായം അേദ്ദഹത്തിേൻറതാണ്. അവിടെ വിജയിച്ചത് യു.ഡി.എഫ് ആണെന്നാണ് തങ്ങളുടെ നിലപാടെന്നും ഹസൻ പറഞ്ഞു.
ഒരുമിച്ചു നിന്നാൽ നന്നായി മുന്നോട്ടുപോകാൻ സാധിക്കുമെന്നാണ് മലപ്പുറം ഉപതെരെഞ്ഞെടുപ്പ് നൽകുന്ന പാഠമെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. അവിടത്തെ ഫലം സി.പി.എമ്മിന് തിരിച്ചടിയാണ്. ബി.ജെ.പി യുടെ കണക്കുകൂട്ടലും പിഴച്ചു.
കെ.പി.സി.സി പ്രസിഡൻറ് എന്നനിലയിൽ എല്ലാവരുടെയും പിന്തുണ തനിക്ക് ലഭിച്ചിരുെന്നന്നും ശാരീരിക ബുദ്ധിമുട്ടുകൾ കാരണമാണ് മാറാൻ തീരുമാനിച്ചതെന്നും വി.എം. സുധീരൻ യോഗത്തിൽ അറിയിച്ചു. ഗ്രൂപ്പു യോഗങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയ അദ്ദേഹം പാർട്ടിയുടെ സുഗമമായ പ്രവർത്തനത്തിന് അത് ദോഷമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി. ലോക്സഭാ തെരഞ്ഞെടുപ്പ് കാലാവധി തീരുന്നതിന് ആറുമാസംമുമ്പ് നടന്നേക്കാമെന്നും അതിനാൽ മുൻകൂട്ടി തയാറെടുപ്പു നടത്തണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
