Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകെ.പി.സി.സി:...

കെ.പി.സി.സി: തെരഞ്ഞെടുപ്പ്​ ആവശ്യപ്പെട്ട് വാഴയ്ക്കൻ കത്തയച്ചു

text_fields
bookmark_border
joseph-vazhakkan
cancel

തിരുവനന്തപുരം: കെ.പി.സി.സി പട്ടികയെച്ചൊല്ലി തര്‍ക്കം മുറുകിയിരിക്കെ സമവായം അവസാനിപ്പിച്ച്​ യഥാർഥ സംഘടന തെരഞ്ഞെടുപ്പ്​ നടത്തണമെന്ന്​ ആവശ്യപ്പെട്ട് കെ.പി.സി.സി വക്താവും രമേശ്​ ചെന്നിത്തലയുടെ വിശ്വസ്​തനുമായ ജോസഫ് വാഴയ്ക്കൻ കോണ്‍ഗ്രസ് ദേശീയ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കത്തയച്ചു.

പട്ടികയുടെ പേരിലെ തര്‍ക്കം തുടർന്നാല്‍ തെ​രഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തെ സമീപിക്കാൻ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കഴിഞ്ഞദിവസം തീരുമാനിച്ചതി​​െൻറ തുടർച്ചയാണ്​ കത്തെന്ന്​ കരുത​െപ്പടുന്നു. തീരുമാനം വൈകിയാൽ ഇതേ ആവശ്യം ഉന്നയിച്ച്​ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും സംയുക്തമായി കത്ത്​ നൽകാനും നീക്കമുണ്ട്​.

തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ രണ്ടുമാസം സമയമുള്ളതുകൊണ്ട് എത്രയുംവേഗം യഥാർഥ തെരഞ്ഞെടുപ്പിന് നടപടി ആരംഭിക്കണമെന്നാണ്​ കത്തിലെ ആവശ്യം. ഇപ്പോൾ നടക്കുന്ന സമവായ പ്രക്രിയയില്‍ പ്രവർത്തകർ നിരാശരാണ്. തർക്കം പരിഹരിക്കാനുള്ള മാർഗം സംഘടന തെര​െഞ്ഞടുപ്പാണെന്നും വാഴയ്ക്കന്‍ കത്തില്‍ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:joseph vazhakkanmalayalam newspolitics newsKPCC ListMullappally Ramachandran
News Summary - KPCC List: Joseph Vazhakkan Send Letter to Mullappally Ramachandran -Politics News
Next Story