കെ.പി.സി.സിക്ക് ഭാരവാഹികളുണ്ടോ? പാർട്ടിയിൽ തർക്കം
text_fieldsതിരുവനന്തപുരം: കെ.പി.സി.സിക്കും ഡി.സി.സികൾക്കും ജനറൽ സെക്രട്ടറിമാരും സെക്രട്ടറിമാരും അടക്കമുള്ള ഭാരവാഹികൾ ഉണ്ടോയെന്ന കാര്യത്തിൽ പാർട്ടിയിൽ തർക്കം. പാർട്ടി ഭരണഘടനയനുസരിച്ച് പ്രസിഡൻറ് മാറുന്നതോടെ ജനറൽ സെക്രട്ടറിമാരും സെക്രട്ടറിമാരും ഇല്ലാതാകുമെന്ന സാേങ്കതിക കാരണം ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയകാര്യസമിതിയിൽ വിഷയം ഉന്നയിക്കപ്പെട്ടത്.
പഴയ ഭാരവാഹികൾ തുടരുമെന്ന് അറിയിച്ചിട്ടില്ലെന്ന് നിയമസഭ കക്ഷി ഉപനേതാവ് കെ.സി. ജോസഫ് പറഞ്ഞു. പ്രസിഡൻറ് മാറുന്നതിനുമുമ്പ് പല ഭാരവാഹികൾക്കും ജില്ലകളിലെ പുനഃസംഘടന ചുമതല നൽകിയിരുന്നു. പിന്നീട് വിവരമില്ല. വൈസ് പ്രസിഡൻറുമാരും ജനറൽ സെക്രട്ടറിമാരും ഉപയാഗിച്ചിരുന്ന കെ.പി.സി.സി ആസ്ഥാനത്തെ മുറികളും ഒഴിവാക്കപ്പെട്ടു. ഇവർ സ്ഥാനത്ത് തുടരുെന്നങ്കിൽ അക്കാര്യം കെ.പി.സി.സി പ്രസിഡൻറ് അറിയിക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടു.
ഇതിനെ വർക്കിങ് പ്രസിഡൻറ് കെ. സുധാകരനും പിന്തുണച്ചു. എന്നാൽ, മറ്റാരും ഏറ്റുപിടിച്ചില്ല. കെ.പി.സി.സി പ്രസിഡൻറ് മാറിയ സാഹചര്യത്തിൽ പുതിയ ടീം വേണമെന്ന് തൊട്ടുമുമ്പ് ചേർന്ന യോഗത്തിൽ വി.ഡി. സതീശൻ, ടി.എൻ. പ്രതാപൻ എന്നിവർ ആവശ്യപ്പെട്ടിരുന്നു. അന്നും എ, െഎ നേതാക്കൾ പ്രതികരിച്ചില്ല. പുനഃസംഘടന വേണമെന്ന അഭിപ്രായമാണ് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്. ഭാരവാഹി ബാഹുല്യം കുറക്കണമെന്നും െപാതുവെ ആവശ്യമുണ്ട്.
പുതിയ ഡി.സി.സി പ്രസിഡൻറുമാർ വന്നതോടെ ഫലത്തിൽ പഴയ ഭാരവാഹികൾ ഇല്ലാതായി. ഇവരെ പുനർനിയമിച്ചിട്ടില്ലെന്നാണ് കെ.സി. ജോസഫ് ഉയർത്തിക്കാട്ടിയ വിഷയം. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിെൻറ സാഹചര്യത്തിൽ പുനഃസംഘടന ഗുണം ചെയ്യുമോയെന്ന ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
