Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightആകാംക്ഷയോടെ കോട്ടയം:...

ആകാംക്ഷയോടെ കോട്ടയം: വരുമോ ഒാസി

text_fields
bookmark_border
ആകാംക്ഷയോടെ കോട്ടയം: വരുമോ ഒാസി
cancel

സിറ്റിങ്​ എം.പി വഴിയിലിട്ടിട്ടുപോയ, യു.ഡി.എഫി​​​​െൻറ നെടുംകോട്ടയായ കോട്ടയത്ത്​, മത്സരഫലത്തേക്കാൾ ആകാംക് ഷ ജനിപ്പിച്ച്​​ ഇപ്പോൾ ഉയരുന്നത്​ ഉമ്മൻ ചാണ്ടിയെത്തുമോയെന്ന ഒരേയൊരു ചോദ്യം മാത്രം. കേരള കോൺഗ്രസ്​-എമ്മ ി​​​​െൻറ സിറ്റിങ്​ സീറ്റ്​ ഉമ്മൻ ചാണ്ടിക്കായി ​െവച്ചുമാറുമോ​​? ഇരുമുന്നണികളും ബി.ജെ.പിയും മണ്ഡലത്തിലെ സമ്മത ിദായകരും ഒരുപോലെ കാത്തിരിക്കുന്നത്​ ഇതിനുള്ള ഉത്തരത്തിനാണ്​.

കാലാവധി അവസാനിക്കാൻ ഒരുവർഷം ശേഷിക്കെയാണ് ​ കോട്ടയത്തി​​​​െൻറ ലോക്​സഭ എം.പി രാജ്യസഭയിലേക്ക്​ ചേക്കേറിയത്​. മണ്ഡലത്തി​​​​െൻറ ചരിത്രത്തിലെ ഏറ്റവും വ ലിയ ഭൂരിപക്ഷവുമായാണ്​ കേരള കോൺഗ്രസ്​-എമ്മിലെ ജോസ് കെ. മാണി തുടർച്ചയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടത് ​. എന്നാൽ, പിണക്കം മാറി വന്ന മാണിക്ക്​ യു.ഡി.എഫ്​ കൊടുത്ത രാജ്യസഭ സീറ്റിൽ ജോസ്​ കെ. മാണി തന്നെ കയറിപ്പറ്റിയതോ ടെ,​ കോട്ടയത്തിന്​​ എം.പി ഇല്ലാതായി​.

2009ൽ സി.പി.എമ്മിലെ അഡ്വ. കെ. സുരേഷ് കുറുപ്പിനെ 71,570 വോട്ടിന് പരാജയപ്പെട ുത്തി മണ്ഡലത്തി​​​െൻറ ഭൂരിപക്ഷചരിത്രം തിരുത്തിയ ജോസ് കെ. മാണി, കഴിഞ്ഞ തവണ അഡ്വ. മാത്യു ടി. തോമസിനെ 1,20,599 വോട്ടി ​​​​െൻറ ഭൂരിപക്ഷത്തിലാണ്​ തോൽപിച്ചത്​. ബാർകോഴ ആരോപണത്തിൽ കുടുങ്ങി പാർട്ടി ചെയർമാനും പിതാവുമായ കെ.എം. മാണി മന്ത്രിസ്​ഥാനം രാജിവെച്ചതും ​യു.ഡി.എഫ്​ വിട്ടുപോയതും കോൺഗ്രസ്​ -കേരള കോൺഗ്രസ്​ ബന്ധത്തിന്​ തിരിച്ചടിയായി. മാണി ​വീണ്ടും യു.ഡി.എഫി​​​​െൻറ ഭാഗമായെങ്കിലും മധ്യനിര നേതൃത്വത്തിലും അണികൾക്കിടയിലും ഇപ്പോഴും അസ്വസ്​ഥത തുടരുകയാണ്​.

സംസ്​ഥാന -ദേശീയ നേതൃത്വത്തി​​​​െൻറ ഇടപെടലുണ്ടായിട്ടും ​െഎക്യം പൂർണതയിലെത്തിയിട്ടില്ല. ഇതൊക്കെ മുന്നിൽകണ്ടാണ്​ മാണി മക​​​​െൻറ രാഷ്​ട്രീയഭാവി സുരക്ഷിതമാക്കാൻ യു.ഡി.എഫിൽനിന്ന്​ രാജ്യസഭ സീറ്റ്​ പിടിച്ചുവാങ്ങിയത്​. തിരുവല്ല എം.എൽ.എയായിരുന്ന മാത്യു ടി. തോമസിനെ ഇടതു മുന്നണി പരീക്ഷിച്ചിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടർമാർ ​േജാസ്​ കെ. മാണിയെ കൈവിട്ടില്ല. തുടക്കത്തിൽ സി.പി.എമ്മിലെ പി.കെ. ഹരികുമാറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് എൽ.ഡി.എഫ് പ്രചാരണം തുടങ്ങിയ ശേഷമായിരുന്നു മണ്ഡലം ജനതാദൾ-​ എസിന്​ വിട്ടുകൊടുത്തത്​.

ജേസ്​.കെ.മാണിക്ക്​ പകരക്കാരനാര്​
ജോസ്​ കെ. മാണിക്ക്​ പകരം കോട്ടയത്തിന്​ പറ്റിയ സ്​ഥാനാർഥികൾ കേരള കോൺഗ്രസിനില്ലെന്നതാണ്​ നേതൃത്വത്തെ അലോസരപ്പെടുത്തുന്നത്​. മുൻ എം.ജി വി.സി ഡോ. സിറിയക്​ തോമസ്​, മുൻ എം.പി ജോയ്​ എബ്രഹാം, കടുത്തുരുത്തി എം.എൽ.എ മോൻസ്​ ജോസഫ്​, ജോസ്​ കെ. മാണിയുടെ ഭാര്യ നിഷ, സഭയും കേരള കോൺഗ്രസ്​ പ്രസ്​ഥാനങ്ങളുമായി അടുപ്പമുള്ള മുൻ സുപ്രീംകോടതി ജഡ്​ജി ജസ്​റ്റിസ്​ കുര്യൻ ​േജാസഫ്​ എന്നിവരാണ്​ പ്രധാനമായും​ മാണിയുടെ മനസ്സിലുള്ളത്​. ഇതിൽ മോൻസ്​ ജോസഫിനാണ്​ ഉറച്ച വിജയസാധ്യതയുള്ളത്​. എന്നാൽ, മത്സരത്തിനി​ല്ലെന്ന്​ മോൻസ്​ നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു.

പുതിയ സാഹചര്യത്തിൽ കോട്ടയം കോൺഗ്രസിന്​ നൽകി ഇടുക്കി തരപ്പെടുത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്​​. അണികൾക്കും നേതാക്കൾക്കുമിടയിൽ ഒാസി എന്നറിയപ്പെടുന്ന ഉമ്മൻ ചാണ്ടിയെ കോട്ടയത്ത്​ മത്സരിപ്പിക്കണമെന്നാണ്​ കോൺഗ്രസ്​ ആഗ്രഹിക്കുന്നത്​. കോൺഗ്രസ് ​-യൂത്ത്​ കോൺഗ്രസ്​ നേതൃത്വങ്ങളും ഇൗ ആവശ്യവുമായി രംഗത്തുണ്ട്​. ദേശീയ രാഷ്​ട്രീയത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉമ്മൻ ചാണ്ടിക്ക്​ അനുകൂലമാവുകയുമാണ്​. എന്നാൽ, ലോക്​സഭയിലേക്ക്​ മത്സരിക്കാനില്ലെന്ന്​ ഉമ്മൻ ചാണ്ടിയും നിലപാടെടുത്തിട്ടുണ്ട്​. കോട്ടയത്തിന്​ പകരം ഇടുക്കി ലഭിച്ചാൽ പി.ജെ. ജോസഫി​​​​െൻറ മകനെ മത്സരിപ്പിക്കാമെന്ന നിർദേശവും കേരള കോൺഗ്രസിലുണ്ട്​. കെ.എം. മാണി മത്സരത്തിനിറങ്ങുമോയെന്നതും തള്ളാനാവില്ല.

ഇടത്​ വിയർക്കും
കോട്ടയം, കടുത്തുരുത്തി, സംവരണ മണ്ഡലമായ വൈക്കം, ഏറ്റുമാനൂർ, പാല, പുതുപ്പള്ളി, എറണാകുളം ജില്ലയിലെ പിറവം എന്നിവയാണ്​ കോട്ടയത്തെ നിയമസഭ മണ്ഡലങ്ങൾ. ഇതിൽ, ഏറ്റുമാനൂരും വൈക്കവും ഇടതു മുന്നണിയുടെ കൈകളിലാണ്​.​ കോട്ടയം ജനാധിപത്യ കേരള കോൺഗ്രസി​ന്​ നൽകണമെന്ന നിർദേശവ​ും ഇടതു മുന്നണിയിലുണ്ട്​. ഇടുക്കിയിൽ ​േജായ്​സ്​ ജോർജ്​ തുടർന്നാൽ ഇവിടെ ഫ്രാൻസിസ്​ ജോർജി​​​​െൻറ സാധ്യതയും തള്ളാനാവില്ല. സി.പി.എം ഏ​െറ്റടുത്താൽ ജില്ല സെക്രട്ടറിയും മുൻ കോട്ടയം എം.എൽ.എയുമായ വി.എൻ. വാസവനും കഴിഞ്ഞതവണ മാറിക്കൊടുത്ത പി.കെ. ഹരികുമാറും പരിഗണനയിലാണ്​. വിജയസാധ്യതയുള്ള മികച്ച സ്വതന്ത്രരെ ഇറക്കിയാലും അത്ഭുതപ്പെടേണ്ടതില്ല. ക്രൈസ്​തവ സഭകൾക്കും എൻ.എസ്​.എസിനും​ നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ എൽ.ഡി.എഫിന്​ കാര്യമായി വിയർക്കേണ്ടിവരും. എൻ.ഡി.എയും മത്സരരംഗത്തുണ്ടാവും.

ലോക്​സഭ (2014)
ജോസ്​ കെ. മാണി (യു.ഡി.എഫ്​-കേ.കോൺഗ്രസ്​-എം) -4,24,194 (നിലവിൽ രാജ്യസഭ എം.പി)
മാത്യു ടി. തോമസ്​ (എൽ.ഡി.എഫ്​ -ജനതാദൾ-എസ്​)-3,03,595
നോബിൾ മാത്യു (എൻ.ഡി.എ)-44,357
ഭൂരിപക്ഷം- 1,20,599

നിയമസഭ (2016)

കോട്ടയം
തിരുവഞ്ചൂർ രാധാകൃഷ്​ണൻ (യു.ഡി.എഫ്​ – -കോൺഗ്രസ്​) –73,894
അഡ്വ. റെജി സക്കറിയ (എൽ.ഡി.എഫ്​ –സി.പി.എം) – 40,262
അഡ്വ. എം.എസ്​. കരുണാകരൻ (എൻ.ഡി.എ-ബി.ജെ.പി) – 12,582
ഭൂരിപക്ഷം: 33,632

പുതുപ്പള്ളി
ഉമ്മൻ ചാണ്ടി(യു.ഡി.എഫ്​ -കോൺഗ്രസ്​)-71,597
ജെയ്​ക്​ സി. തോമസ്​(എൽ.ഡി.എഫ്​ -സി.പി.എം)-44,505
അഡ്വ. ജോർജ്​ കുര്യൻ (എൻ.ഡി.എ-ബി.ജെ.പി) –15,993
ഭൂരിപക്ഷം: 27,092

പിറവം
അനൂപ്​ ജേക്കബ്​ (കേരള കോൺ. യു.ഡി.എഫ്​) – 73770
എം.ജെ. ജേക്കബ്​ (സി.പി.എം – എൽ.ഡി.എഫ്​ – 67575
സി.പി. സത്യൻ​ ( ബി.ഡി.ജെ.എസ്​ - എൻ.ഡി.എ) - 17503
ഭൂരിപക്ഷം: 6195

പാലാ
​കെ.എം. മാണി (യു.ഡി.എഫ് – കേ.കോൺഗ്രസ്​ –എം) –58,884
മാണി സി. കാപ്പൻ (എൽ.ഡി.എഫ്​ –എൻ.സി.പി) –54,181
എൻ. ഹരി (ബി.ജെ.പി)- 24,821
ഭൂരിപക്ഷം: 4703

ഏറ്റുമാനൂർ
അഡ്വ. കെ. സുരേഷ്​കുറുപ്പ്​ (എൽ.ഡി.എഫ്–സി.പി.എം​)–53,805
തോമസ്​ ചാഴിക്കാടൻ (യു.ഡി.എഫ്​ –കേ.കോൺഗ്രസ്​ –എം) –44,906
എ.ജി. തങ്കപ്പൻ (എൻ.ഡി.എ –ബി.ഡി.ജെ.എസ്​) 27,540
ഭൂരിപക്ഷം: 8899

വൈക്കം
സി.കെ. ആശ (എൽ.ഡി.എഫ്​-സി.പി.​െഎ​)-61,997
അഡ്വ. എ. സനീഷ്​കുമാർ (യു.ഡി.എഫ്​ – കോൺഗ്രസ്​) – 37,413
എൻ.കെ. നീലകണ്​ഠൻ (എൻ.ഡി.എ –ബി.ഡി.ജെ.എസ്​) –30,067
ഭൂരിപക്ഷം: 24,584

കടുത്തുരുത്തി
അഡ്വ. മോൻസ്​ ജോസഫ്​ (യു.ഡി.എഫ്​ –കേ.കോൺഗ്രസ്​ –എം)-73,793
സ്​കറിയ തോമസ്​ (എൽ.ഡി.എഫ്​ –സ്​കറിയ തോമസ്​ വിഭാഗം) –31,537
സ്​റ്റീഫൻ ചാഴിക്കാടൻ (എൻ.ഡി.എ –പി.സി. തോമസ്​ വിഭാഗം) –17,536
ഭൂരിപക്ഷം: 42,256

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayammalayalam newspolitical newsconstituencyloksabha election 2019
News Summary - Kottayam Constituency - Political news
Next Story