Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഅസഭ്യം വിളിച്ച വീഡിയോ...

അസഭ്യം വിളിച്ച വീഡിയോ വൈറലായി; പഞ്ചായത്ത് പ്രസിഡൻറ്​ രാജി​െവച്ചു

text_fields
bookmark_border
അസഭ്യം വിളിച്ച വീഡിയോ വൈറലായി; പഞ്ചായത്ത് പ്രസിഡൻറ്​ രാജി​െവച്ചു
cancel

കോരുത്തോട് (മുണ്ടക്കയം): പട്ടാപകൽ നടുറോഡിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ അസഭ്യം വിളിച്ച വിഡിയോ വൈറലായതോടെ കോരുത്തോ ട് പഞ്ചായത്ത് പ്രസിഡൻറ്​ രാജി​െവച്ചു. സഹമെംബറുടെ ഭര്‍ത്താവായ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ നടുറോഡിൽ അസഭ്യം വിളിച്ചത ിനെ തുടർന്നു പാർട്ടി നേതൃത്വത്തി​​​െൻറ ആവശ്യപ്രകാരമാണ്​ പ്രസിഡൻറ്​ ടി.കെ. രാജു രാജിവെച്ചത്. അസഭ്യം പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത് വെള്ളിയാഴ്ച ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സി.പി.ഐ നേതൃത്വം അടിയന്തര യോഗം ചേര്‍ന്നാണു രാജി ആവശ്യപ്പെട്ടത്​.

പഞ്ചായത്ത് പ്രസിഡൻറ്​ സ്‌കൂട്ടറിലിരുന്ന്​ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനോട് ക്ഷുഭിതനായി സംസാരിക്കുന്നതാണ് വിഡിയോ. തനിക്കെതിരെ അവിഹിതം പ്രചരിപ്പിച്ചെന്നാണ് പ്രസിഡൻറ്​ പറയുന്നത്. സ്ഥാനം പ്രശ്‌നമി​െല്ലന്നും രാജി​െവച്ചൊഴിയാൻ തയാറാ​െണന്നും ഡി.വൈ.എഫ്.ഐ നേതാക്കളുമായി വാടാ എന്നും പറയുന്നതാണു വിഡിയോ.

പദവിക്കു ചേര്‍ന്ന പരാമർശങ്ങളല്ല വിഡിയോയിലൂടെ പുറത്തുവന്നതെന്നും അതു പ്രസ്ഥാനത്തിന് മോശം പ്രതിഛായ സൃഷടിക്കുന്നതിലാണ് രാജി ആവശ്യപ്പെട്ടതെന്നും സി.പി.ഐ ജില്ല സെക്ര​േട്ടറിയറ്റ് അംഗം കെ.ടി. പ്രമദ് ‘മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് മുന്നണി ധാരണപ്രകാരം സി.പി.എമ്മിലെ പി.കെ. സുധീറി​​​െൻറ രാജിയെ തുടര്‍ന്നു രാജു പ്രസിഡൻറായത്. രണ്ടു വര്‍ഷത്തേക്കാണു സ്ഥാനം നല്‍കിയത്. 13 അംഗ സമിതിയിൽ സി.പി.എമ്മിന്​ അഞ്ചും സി.പി.ഐക്ക്​ മൂന്നും​ അംഗങ്ങളാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:presidentResignkoruthodu panchayat
News Summary - koruthodu panchayat president resign
Next Story