കൂത്തുപറമ്പ് രക്തസാക്ഷിത്വം; ‘മുഖ്യ ശത്രുക്കൾ’ ഇന്ന് പാർട്ടിയുടെ സ്വന്തം
text_fieldsകണ്ണൂർ: അഞ്ച് യുവാക്കളുടെ ജീവനെടുത്ത കൂത്തുപറമ്പ് വെടിവെപ്പിന് 25 ആണ്ട് തികയുേ മ്പാൾ ആ കറുത്ത ദിനത്തിെൻറ കാരണക്കാരെന്ന് സി.പി.എമ്മും ഡി.വൈ.എഫ്.െഎയും ആരോപിച്ചവ ർ ഇന്ന് പാർട്ടിയുടെ സ്വന്തം. എം.വി. രാഘവനായിരുന്നു വെടിവെപ്പ് സംഭവത്തിലെ സി.പി.എമ്മ ിെൻറ മുഖ്യശത്രു. രാഘവെൻറ പിൻഗാമികളും പാർട്ടിയുടെ ഒരു ഭാഗവും ഇന്ന് സി.പി.എമ്മിനൊപ്പമാണ്.
പരിയാ രം മെഡിക്കൽ കോളജ് അന്നത്തെ സഹകരണ മന്ത്രി എം.വി. രാഘവെൻറ നേതൃത്വത്തിൽ സ്വകാര്യ മെഡിക്കൽ കോളജ് ആക്കാനുള്ള ശ്രമത്തിനെതിരെയും ജില്ല ബാങ്കിലെ അഴിമതിക്കെതിരെയും വിദ്യാഭ്യാസ രംഗത്തെ കച്ചവടവത്കരണത്തിനെതിരെയും ഡി.വൈ.എഫ്.െഎ നടത്തിവന്ന സമരത്തിെൻറ തുടർച്ചയായിരുന്നു കൂത്തുപറമ്പിലെ പ്രതിഷേധം. കൂത്തുപറമ്പ് അർബൻ ബാങ്ക് ഉദ്ഘാടനത്തിനെത്തിയ മന്ത്രി എം.വി. രാഘവനെതിരെ കരിെങ്കാടി കാണിക്കാൻ 1994 നവംബർ 25ന് ആയിരക്കണക്കിന് ഡി.വൈ.എഫ്.െഎ പ്രവർത്തകരാണ് തടിച്ചുകൂടിയത്. സംഘർഷം രൂക്ഷമായതോടെ പൊലീസ് നടത്തിയ ലാത്തിച്ചാർജിലും വെടിവെപ്പിലും അഞ്ച് യുവാക്കൾക്ക് ജീവൻ നഷ്ടമായി. സുഷുമ്നാ നാഡിക്ക് വെടിയേറ്റ പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയായി. കെ.കെ. രാജീവൻ, കെ.വി. റോഷൻ, മധു, ബാബു, ഷിബുലാൽ എന്നിവരാണ് കൊല്ലപ്പെട്ടത്.
സമരത്തിന് നേതൃത്വം നൽകിയ അന്നത്തെ ഡി.വൈ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി എം.വി. ജയരാജൻ, ജില്ല സെക്രട്ടറി എം. സുരേന്ദ്രൻ ഉൾപ്പെടെ ഇരുന്നൂറോളം പേർക്കാണ് പരിക്കേറ്റത്. പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. കടകളുടെ ഷട്ടറുകൾവരെ തുളച്ച് വെടിയുണ്ട ചീറിപ്പാഞ്ഞു. കടയിൽ ഇരിക്കുമ്പോഴാണ് ചുമട്ട് തൊഴിലാളി നരവൂരിലെ കണ്ണിപ്പൊയിൽ വീട്ടിൽ പൊന്നമ്പത്ത് രാജെൻറ തുടക്ക് മുകളിലായി വെടിയുണ്ട തുളച്ചുകയറിയത്. കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ ലോട്ടറി വിൽപന നടത്തുന്ന രാജൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. നരവൂരിലെ ചാലിൽ വീട്ടിൽ വി. ശശിധരനും വലത് കൈപ്പത്തിക്ക് മുകളിലായി വെടിയേറ്റിരുന്നു.
പിൽക്കാലത്ത് എം.വി. രാഘവെൻറ ഒരു മകനൊഴികെ മറ്റ് കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ സി.എം.പി ഇടതുപക്ഷത്തോടൊപ്പം ചേർന്നു. എൽ.ഡി.എഫിനൊപ്പം നിന്ന സി.എം.പി അടുത്ത കാലത്തായി സി.പി.എമ്മിൽ ലയിച്ചതോടെ ഇതിൽ പ്രതിഷേധമുള്ള എം.വി.ആറിെൻറ മറ്റൊരു മകെൻറ നേതൃത്വത്തിൽ ഒരുവിഭാഗം സി.എം.പിയായി തന്നെ തുടരുകയാണ്. സി.പി. ജോണിെൻറ നേതൃത്വത്തിൽ ഒരു വിഭാഗം യു.ഡി.എഫിലും തുടരുന്നു. കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ വെടിയേറ്റ ദിവസം കിടപ്പിലായതാണ്. 25 വർഷമായി ആ നില തുടരുന്നു. രക്തസാക്ഷിത്വത്തിെൻറ കാൽ നൂറ്റാണ്ട് പൂർത്തിയാകുേമ്പാൾ പരിയാരം മെഡിക്കൽ കോളജ് സർക്കാർ മേഖലയിലായി. എന്നാൽ, സ്വാശ്രയ സ്ഥാപനങ്ങൾ കേരളത്തിെൻറ വിദ്യാഭ്യാസ മേഖലയിൽ ശക്തിപ്പെട്ടു. സി.പി.എം മുൻകൈ എടുത്ത് സ്വാശ്രയ സ്ഥാപനങ്ങൾ ആരംഭിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
