Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകോന്നി: ഇടത്​...

കോന്നി: ഇടത്​ തീരുമാനം വിയോജിപ്പിന്​ ഒടുവിൽ

text_fields
bookmark_border
KU-Janeshkumar-Konni
cancel

പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​െ​ല സ്​​ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ക്കാ​ൻ ചേ​ർ​ന്ന സി.​പി.​എം യോ​ഗ​ങ്ങ​ളി​ൽ സം​സ്​​ഥാ​ന നേ​തൃ​ത്വ​ത്തി​​​െൻറ നി​ർ​ദേ​ശ​ത്തി​നെ​തി​രെ ഉ​യ​ർ​ന്ന​ത്​​ ക​ടു​ത്ത വി​യോ​ജി​പ്പ്. ജി​ല്ല സ െ​ക്ര​ട്ട​റി​ത​ന്നെ നി​ർ​ദേ​ശ​ത്തി​നെ​തി​രെ രം​ഗ​ത്തു​വ​ന്ന​ത്​ നേ​തൃ​ത്വ​ത്തെ ഞെ​ട്ടി​ച്ചു.

കോ​ന്നി​യി​ലെ കാ​ര്യ​ങ്ങ​ൾ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് അ​റി​യി​ല്ലെ​ന്ന് ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ്​ യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു തു​റ​ന്ന​ടി​ച്ചു. ഒ​രു ധാ​ര​ണ​യു​മി​ല്ലാ​ത്ത​വ​രാ​ണ്​ സ്​​ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ച്ച​ത്. സം​സ്​​ഥാ​ന നേ​തൃ​ത്വം തീ​രു​മാ​നം അ​ടി​ച്ചേ​ൽ​പി​ക്കു​ക​യാ​ണ്​. ചി​ല സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗ​ങ്ങ​ളും സെ​ക്ര​ട്ട​റി​യു​ടെ നി​ല​പാ​ടി​നെ പി​ന്തു​ണ​ച്ചു. എ​ന്നാ​ൽ, ആ​രും മ​റ്റ്​ പേ​രു​ക​ളൊ​ന്നും മു​േ​ന്നാ​ട്ടു​വെ​ച്ചി​ല്ല. സം​സ്​​ഥാ​ന നേ​തൃ​ത്വ​​ത്തി​​​െൻറ നി​ർ​ദേ​ശ​ത്തി​ന്​ കാ​ര്യ​മാ​യ പി​ന്തു​ണ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ക്ക​​ട്ടെ​യെ​ന്നു​ പ​റ​ഞ്ഞ്​ യോ​ഗം പി​രി​ഞ്ഞു.

കെ.​ജെ. തോ​മ​സും കെ.​എ​ൻ.​ ബാ​ല​ഗോ​പാ​ലു​മാ​ണ്​ സം​സ്​​ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. ഇ​വ​െ​​ര​ക്കൂ​ടാ​തെ സം​സ്​​ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. കെ. ​അ​ന​ന്ദ​ഗോ​പ​ൻ, ആ​ർ. ഉ​ണ്ണി​കൃ​ഷ്​​ണ​പി​ള്ള എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു. കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ലും സം​സ്​​ഥാ​ന നേ​തൃ​ത്വ​ത്തി​​​െൻറ നി​ർ​ദേ​ശ​ത്തി​ന്​ കാ​ര്യ​മാ​യ പി​ന്തു​ണ ല​ഭി​ച്ചി​ല്ല. ​ക​മ്മി​റ്റി ക​ഴി​ഞ്ഞി​റ​ങ്ങി​യ നേ​താ​ക്ക​ളു​ടെ​െ​യ​ല്ലാം മു​ഖ​ത്ത്​ മ്ലാ​ന​ത പ്ര​ക​ട​മാ​യി​രു​ന്നു.

2011ൽ ​അ​ടൂ​ർ പ്ര​കാ​ശി​നോ​ട്​ ഏ​റ്റു​മു​ട്ടി കു​റ​ഞ്ഞ വോ​ട്ടി​ന്​ പ​രാ​ജ​യ​പ്പെ​ട്ട എം.​എ​സ്. രാ​ജേ​ന്ദ്ര​​ൻ സ്​​ഥാ​നാ​ർ​ഥി​യാ​കു​​മെ​ന്നാ​ണ്​ ക​രു​തി​യി​രു​ന്ന​ത്. ഇ​തി​ന്​ വി​രു​ദ്ധ​മാ​യ തീ​രു​മാ​നം മു​ക​ളി​ൽ​നി​ന്ന്​ വ​ന്ന​താ​ണ്​ പ്ര​തി​ഷേ​ധം വി​ളി​ച്ചു​വ​രു​ത്തി​യ​ത്. പു​തു​മു​ഖം വേ​ണ​െ​മ​ന്ന സം​സ്​​ഥാ​ന നേ​തൃ​ത്വ​ത്തി​​​െൻറ നി​ല​പാ​ടാ​ണ്​ ജ​നീ​ഷ്​​കു​മാ​റി​ന്​ ന​റു​ക്കു​വീ​ഴാ​ൻ ഇ​ട​യാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsPolitic's NewsKonni By ElectionKU Janeshkumar
News Summary - Konni By Election KU Janeshkumar-Politic's News
Next Story