ഇഞ്ചോടിഞ്ച് കൊല്ലം കഠിനം
text_fieldsരണ്ട് പ്രധാന മുന്നണികളും കൊണ്ടും കൊടുത്തും ഇഞ്ചോടിഞ്ച് പോരാടുകയാണ് കൊല്ലത് ത്. മറ്റ് മണ്ഡലങ്ങളിൽനിന്ന് വ്യത്യസ്തമായി സ്ഥാനാർഥികളെ നേരത്തെ നിശ്ചയിച്ച മണ ്ഡലമാണ് കൊല്ലം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പോര് കടുത്തു. മികച്ച പാർലമെേൻറ റിയനായി പേരെടുത്ത ആർ.എസ്.പിയിലെ സിറ്റിങ് എം.പി എൻ.കെ. പ്രേമചന്ദ്രെന തന്നെയാണ് വ ിജയം ആവർത്തിക്കാൻ യു.ഡി.എഫ് രംഗത്തിറക്കിയിട്ടുള്ളത്. എല്ലാ സമുദായങ്ങെളയും ഒപ് പം നിർത്തുന്നതിൽ രാഷ്ട്രീയമിടുക്ക് കാണിച്ച വ്യക്തികൂടിയാണ് അദ്ദേഹം.
അതേസമയ ം, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കൊല്ലം ലോക്സഭ മണ്ഡലത്തിലെ ഏഴു അസംബ്ലി മണ്ഡലങ്ങ ളിലും ഇടതുമുന്നണി നേടിയ തകർപ്പൻ ലീഡ് യു.ഡി.എഫിന് അങ്കലാപ്പുണ്ടാക്കുന്നതാണ്. എതിർപക്ഷത്തിെൻറ സംഘി ആരോപണവും പ്രേമചന്ദ്രൻ നേരിടുന്നു. രാജ്യസഭാംഗമായിരിക്കെ കഴിവുതെളിയിച്ച സി.പി.എം യുവ നേതൃനിരയിലെ കെ.എൻ. ബാലേഗാപാലിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാൻ ഇടതുമുന്നണി കളത്തിലിറക്കിയിരിക്കുന്നത്. സംഘാടക മികവും മണ്ഡലത്തിലുള്ള ബന്ധങ്ങളും ബാലഗോപാലിന് അനുകൂല ഘടകങ്ങളാണ്. നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പുകളെ ജനങ്ങൾ വ്യത്യസ്ത നിലയിൽ സമീപിക്കുന്ന യാഥാർഥ്യം എൽ.ഡി.എഫിന് മുന്നിലുണ്ട്. നായർ, ഇൗഴവ സമുദായങ്ങൾ ഏകദേശം തുല്യമാണെങ്കിലും മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചവരെല്ലാം നായർ സമുദായക്കാരാണ്. മുസ്ലിം സമുദായവും മണ്ഡലത്തിലെ പ്രധാന ശക്തിയാണ്.
മുഖ്യപോരാട്ടം യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ തന്നെ. ബി.െജ.പി ന്യൂനപക്ഷമോർച്ച നേതാവ് കെ.വി. സാബുവാണ് എൻ.ഡി.എ സ്ഥാനാർഥി. ന്യൂനപക്ഷ സമുദായത്തിൽനിന്ന് ഒരാളെ കളത്തിലിറക്കി പരമാവധി വോട്ട് നേടുകയാണ് ഇതിലൂെട ലക്ഷ്യമിടുന്നത്.
വികസനത്തിൽ തർക്കം
ദേശീയ വിഷയങ്ങൾക്കൊപ്പം മണ്ഡലത്തിലെ വികസനങ്ങളുടെ പിതൃത്വം ആർക്കെന്ന തർക്കമാണ് പ്രധാന പ്രചാരണവിഷയം. കൊല്ലം ബൈപാസിെൻറയും െറയിൽേവ രണ്ടാം പ്രവേശന കവാടത്തിെൻറയും പേരിൽ മാത്രമല്ല പാരിപ്പള്ളി ഇ.എസ്.െഎ മെഡിക്കൽ കോളജിെൻറ കാര്യത്തിൽപോലും ഇൗ തർക്കം തുടരുകയാണ്. അതോടൊപ്പമാണ് കശുവണ്ടിമേഖലയുമായി ബന്ധപ്പെട്ട തർക്കങ്ങളും.
എല്ലാ കശുവണ്ടി ഫാക്ടറികളും തുറന്നുകൊടുക്കുമെന്ന് നിയമസഭ തെെഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്ത് തൊഴിലാളികളെ വഞ്ചിച്ചുവെന്ന് യു.ഡി.എഫ് ആരോപിക്കുേമ്പാൾ പരമാവധി തൊഴിൽദിനങ്ങൾ ഉറപ്പാക്കാൻ സാധിച്ചുവെന്നും എല്ലാ ഫാക്ടറികളും തുറക്കാൻ നടപടി തുടരുകയാണെന്നും എൽ.ഡി.എഫ് മറുപടി നൽകുന്നു. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വവും ശബരിമല സ്ത്രീപ്രവേശനവും അക്രമരാഷ്ട്രീയവുമെല്ലാം പ്രചാരണ വിഷയങ്ങളാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് പ്രേമചന്ദ്രനെതിരെ പിണറായി വിജയൻ നടത്തിയ ‘പരനാറി’ പ്രയോഗത്തിെൻറ അലയൊലികൾ ഇപ്പോഴും മുഴങ്ങുന്നുമുണ്ട്. കഴിഞ്ഞതവണത്തേക്കാളും ഉയർന്ന ഭൂരിപക്ഷത്തോടെ എൻ.കെ. പ്രേമചന്ദ്രൻ ഇത്തവണയും വിജയിക്കുമെന്ന് യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ. ഷാനവാസ്ഖാൻ വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് അകന്നുനിന്ന കശുവണ്ടിമേഖലയിലെ തൊഴിലാളികൾ ഇത്തവണ അടുത്തതും ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാറിെൻറ ഭരണനേട്ടങ്ങൾ ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പിൽ സഹായകമാകുമെന്ന് എൽ.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ. വരദരാജൻ പറഞ്ഞു. മികച്ച ഭൂരിപക്ഷത്തോടെ മണ്ഡലം ഇടതുമുന്നണി തിരിച്ചുപിടിക്കും.
രാഷ്ട്രീയ കുതിരക്കച്ചവടം എല്ലാ കാലത്തും വിജയിക്കില്ലെന്ന് ഇത്തവണ എതിരാളികൾക്ക് ബോധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജയിക്കാനാണ് തങ്ങളുടെ മത്സരമെന്ന് എൻ.ഡി.എ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ഗോപിനാഥ് വ്യക്തമാക്കി. ദേശീയതലത്തിൽ എൻ.ഡി.എക്ക് അനുകൂലമായ രാഷ്ട്രീയസാഹചര്യം ഇവിടെയും പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.


