കൊല്ലത്ത് കൊടിയേറി
text_fieldsകൊല്ലത്ത് യഥാർഥത്തിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഒൗദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂെവങ്കിലു ം കൊല്ലം അതിനായി കാത്തുനിൽക്കുന്നില്ല. സിറ്റിങ് സീറ്റിൽ എൻ.കെ. പ്രേമചന്ദ്രെൻറ സ്ഥാനാർഥിത്വം നേരത് തെ തന്നെ ഉറപ്പായിരുന്നു. അദ്ദേഹത്തിെൻറ പാർട്ടിയായ ആർ.എസ്.പിയുടെ സംസ്ഥാന സെക്രട്ടറി അക്കാര്യം പരസ്യമാ യി പ്രഖ്യാപിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ പ്രതിപക്ഷനേതാവും അതിന് അടിവരയിട്ടതോടെ യു.ഡി.എഫിന് ഇനി കൊല്ല ത്ത് സ്ഥാനാർഥിയെ കാത്തിരിക്കേണ്ട സാഹചര്യമില്ല. ഇടതുമുന്നണിയിൽ കൊല്ലം സീറ്റ് ഇപ്പോൾ സി.പി.എമ്മിെ ൻറ പട്ടികയിലാണ്.
തിരുവനന്തപുരം, കൊല്ലം മണ്ഡലങ്ങൾ വെച്ചുമാറണമെന്ന് സി.പി.എമ്മിന് കാലങ്ങളായി ആഗ്രഹം ഉണ് ടെങ്കിലും സി.പി.െഎക്ക് സമ്മതമല്ല. അതിനാൽ ഇത്തവണയും മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥിയെത്തന്നെ ആയിരിക്കും പ്രേമ ചന്ദ്രന് നേരിടേണ്ടിവരുക. ഒൗദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിലെ യുവരക്തമെന്ന് കണക്കാക്കപ്പെടുന്ന കെ.എൻ. ബാലഗോപാലിെൻറ പേരാണ് ഏകദേശം ഉറപ്പിച്ചിരിക്കുന്നത്. മണ്ഡലം നിറഞ്ഞുള്ള നിശ്ശബ്ദപ്രചാരണം രണ്ടുപേരും തുടങ്ങിക്കഴിഞ്ഞു.
അതോടൊപ്പം കൊണ്ടും കൊടുത്തും അവരുടെ പാർട്ടി, മുന്നണി സംവിധാനങ്ങളും ഉണർന്നുകഴിഞ്ഞു. ബി.െജ.പി സ്ഥാനാർഥി ആരെന്ന് വ്യക്തമല്ല. കൊല്ലം നിവാസികൾക്ക് ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത ഇവിടത്തെ മുൻ കലക്ടർ കൂടിയായ സി.വി. ആനന്ദബോസിനെയാണ് അവർ പ്രധാനമായും പരിഗണിക്കുന്നത്. പേക്ഷ, അദ്ദേഹം സമ്മതം മൂളിയിട്ടില്ല. കൊല്ലം സ്വദേശിയും ബി.ജെ.പിയുടെ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെയും മുൻ ഡി.ജി.പി ടി.പി. സെൻകുമാറിേൻറയും പേരും പ്രചരിക്കുന്നുണ്ട്. സീറ്റ് ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് നൽകാൻ ബി.ജെ.പി തീരുമാനിച്ചാൽ പ്രഫസർ ശശികുമാറിെൻറ പേരിനായിരിക്കും പ്രഥമ പരിഗണന. എന്തായാലും പ്രധാനമന്ത്രിയെ പെങ്കടുപ്പിച്ച് മേഖല സമ്മേളനം നടത്തി ബി.ജെ.പിയും സജീവമായിക്കഴിഞ്ഞു.
പ്രമുഖരെ വളർത്തി, വീഴ്ത്തി
കൊല്ലം ലോക്സഭ ഏതെങ്കിലും മുന്നണിയുടെ മാത്രം കുത്തകയല്ല. തൊഴിലാളികൾക്കും കർഷകർക്കും കരുത്തുള്ള മണ്ഡലത്തിന് മുന്നണികളെ മാറിമാറി സ്വീകരിച്ച പാരമ്പര്യമാണുള്ളത്. പല പ്രമുഖരെയും വളർത്തിയതിനൊപ്പം വീഴ്ത്തുകയുംചെയ്തിട്ടുണ്ട് കൊല്ലം. എന്നാൽ, 2009ലെ മണ്ഡല പുനർനിർണയത്തിനുശേഷം നടന്ന രണ്ട് പൊതുതെരഞ്ഞെടുപ്പിലും യു.ഡി.എഫിനോടായിരുന്നു കൊല്ലത്തിെൻറ കനിവ്. അതേസമയം, മണ്ഡലത്തിലെ ഒറ്റ അസംബ്ലി സീറ്റും ഇന്ന് യു.ഡി.എഫിെൻറ കൈവശം ഇല്ലെന്നതും ശ്രദ്ധേയം. നായർ, ഇൗഴവ സമുദായങ്ങൾ മണ്ഡലത്തിൽ ഏകദേശം തുല്യശക്തികളാണെങ്കിലും ഇന്നേവരെ വിജയക്കൊടി പാറിച്ചവരെല്ലാം നായർ സമുദായക്കാരാണെന്നതാണ് സവിശേഷത. മിക്കപ്പോഴും തോൽക്കേണ്ടിവന്നതും അതേ സമുദായാംഗങ്ങൾ തന്നെ.നായർ, ഇൗഴവ സമുദായങ്ങൾ കഴിഞ്ഞാൽ, മുസ്ലിം വിഭാഗമാണ് മണ്ഡലത്തിലെ പ്രധാന ശക്തി.
ക്രൈസ്തവ, ദലിത്, വിശ്വകർമ വിഭാഗങ്ങൾക്കും തള്ളിക്കളയാൻ സാധിക്കാത്തവിധം സ്വാധീനമുണ്ട്. ഏറ്റവും അവസാനം നടന്ന മണ്ഡല പുനർനിർണയത്തിനുശേഷം ചവറ, കൊല്ലം, കുണ്ടറ, ഇരവിപുരം, ചാത്തന്നൂർ, ചടയമംഗലം, പുന ലൂർ അസംബ്ലി മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കൊല്ലം ലോക്സഭ സീറ്റ്. ഇൗ ഏഴ് സീറ്റുകളും ഇന്ന് ഇടതുമുന്നണിയുടെ കൈവശമാണ്. മണ്ഡല പുനർനിർണയത്തിനുശേഷം നടന്ന 2009ലെ ആദ്യതെരെഞ്ഞടുപ്പിൽ സിറ്റിങ് എം.പി സി.പി.എമ്മിലെ പി. രാജേന്ദ്രനെ 17,531 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കോൺഗ്രസിലെ എൻ. പീതാംബരക്കുറുപ്പ് വിജയക്കൊടി നാട്ടിയത്.
എന്നാൽ, 2014 ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സീറ്റിെൻറ പേരിൽ ഇടതുമുന്നണിയുമായി ഇടഞ്ഞ് അപ്രതീക്ഷിതമായി ആർ.എസ്.പി യു.ഡി.എഫിൽ എത്തിയപ്പോൾ കുറുപ്പിന് മനസ്സില്ലാ മനസ്സോടെയെങ്കിലും കളം ഒഴിയേണ്ടിവന്നു. പകരം, ആർ.എസ്.പിയിലെ എൻ. െക. പ്രേമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർഥിയായി. മറുഭാഗത്ത് എൽ.ഡി.എഫിനുവേണ്ടി സി.പി.എമ്മിലെ എം.എ ബേബിയും. മുന്നണിമാറ്റവും ‘പരനാറി’ പ്രയോഗവും കേരളമാകെ വിവാദംതീർത്ത തീപാറും മത്സരത്തിനൊടുവിൽ പ്രേമചന്ദ്രൻ വിജയപതാക പാറിച്ചു.
ബേബി പരാജയപ്പെട്ടുവെന്ന് മാത്രമല്ല നിയമസഭയിൽ അദ്ദേഹം അന്ന് പ്രതിനിധാനംചെയ്തിരുന്ന കുണ്ടറ അസംബ്ലി മണ്ഡലത്തിലും ലീഡ് നേടാനായില്ല. ഇത് പിന്നീട് യു.ഡി.എഫിന് രാഷ്ട്രീയായുധമായി. പേക്ഷ പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കുണ്ടറയിൽ ഉൾപ്പെടെ തകർപ്പൻ ജയമാണ് ഇടതുമുന്നണിയെ തേടിയെത്തിയതെന്നത് ചരിത്രം.
ലോക്സഭ (2014)
എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി –യു.ഡി.എഫ്) –408528
എം.എ. ബേബി (സി.പി.എം– എൽ.ഡി.എഫ്) –370879
പി.എം. വേലായുധൻ (ബി.ജെ.പി ) – 58671
ഭൂരിപക്ഷം- 37649
നിയമസഭ (2016)
ചവറ
എൻ. വിജയൻപിള്ള (സി.എം.പി) – 64666
ഷിബു ബേബിജോൺ (ആർ.എസ്്്.പി)- 58477
എം. സുനിൽ (ബി.ജെ.പി)- 10276
ഭൂരിപക്ഷം: 6189
കുണ്ടറ
ജെ. മേഴ്സിക്കുട്ടിയമ്മ (സി.പി.എം) – 79047
രാജ്മോഹൻ ഉണ്ണിത്താൻ (കോൺഗ്രസ്) – 48587
എം.എസ്.ശ്യാംകുമാർ (ബി.ജെ.പി) – 20257
ഭൂരിപക്ഷം: 30460
കൊല്ലം
എം. മുകേഷ് (സി.പി.എം) – 63103
സൂരജ്രവി (യു.ഡി.എഫ്) – 45492
പ്രഫ. കെ. ശശികുമാർ (എൻ.ഡി.എ സ്വത.) – 17409
ഭൂരിപക്ഷം: 17611
ഇരവിപുരം
എം. നൗഷാദ് (സി.പി.എം) – 65392
എ.എ. അസീസ് (ആർ.എസ്.പി) – 36589
ആക്കാവിള സതീഖ് (ബി.ഡി.ജെ.എസ്) – 19714
ഭൂരിപക്ഷം: 28803
ചാത്തന്നൂർ
ജി.എസ്. ജയലാൽ (സി.പി.െഎ) – 67606
ബി.ബി. ഗോപകുമാർ (ബി.ജെ.പി) – 33199
ശൂരനാട് രാജശേഖരൻ (കോൺഗ്രസ്) - 30139
ഭൂരിപക്ഷം: 34407
ചടയമംഗലം
മുല്ലക്കര രത്നാകരൻ (സി.പി.െഎ) – 71262
എം.എം. ഹസ്സൻ (കോൺഗ്രസ്) – 49334
കെ. ശിവദാസൻ (ബി.ജെ.പി)- 19259
ഭൂരിപക്ഷം: 21928
പുനലൂർ
കെ. രാജു (സി.പി.െഎ)– 82136
എ. യൂനുസ്കുഞ്ഞ് (മുസ്ലിം ലീഗ്)– 48554
സിസിൽ ഫെർണാണ്ടസ് (കേരള കോൺ. പി.സി) - 10558
ഭൂരിപക്ഷം: 33582
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
