മാണിക്ക് രാജ്യസഭ സീറ്റ്: മുൻകൂട്ടി തയാറാക്കിയ തിരക്കഥ
text_fieldsന്യൂഡൽഹി: കോൺഗ്രസിെൻറ രാജ്യസഭ സീറ്റ് കേരള കോൺഗ്രസിനു വിട്ടുകൊടുക്കാനുള്ള തീരുമാനത്തിന് ആഴ്ചകളുടെ പഴക്കമെന്ന് കോൺഗ്രസിൽ പിന്നാമ്പുറ ചർച്ചകൾ. ഹൈകമാൻഡിെൻറ അംഗീകാരത്തോടെ അത് പ്രഖ്യാപിക്കാനുള്ള ഡൽഹിയാത്രയും മുൻകൂട്ടി നിശ്ചയിച്ചിരുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിെൻറ പിന്തുണതേടി കെ.എം. മാണിയുടെ പാലായിലെ വസതിയിൽ കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കൾ എത്തിയ സമയത്ത് ഇൗ ഉറപ്പ് നൽകിയിരുന്നുവെന്നാണ് പറയുന്നത്.
മാണിയുടെ പിന്തുണ പ്രഖ്യാപനം അതിെൻറ അടിസ്ഥാനത്തിലാണ്. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് രമേശ് ചെന്നിത്തലയെ മാറ്റണമെന്ന ഉപാധി രാജ്യസഭ സീറ്റ് വിട്ടുകൊടുക്കാനുള്ള തീരുമാനത്തോടെയാണ് മാണി ഉപേക്ഷിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
