Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightമു​ൻ കേ​ന്ദ്ര​മ​ന്ത്രി...

മു​ൻ കേ​ന്ദ്ര​മ​ന്ത്രി കി​ഷോ​ർ ച​ന്ദ്ര​ദേ​വ്​ ടി.​ഡി.​പി​യി​ൽ

text_fields
bookmark_border
Kishore-Chandra-Dev
cancel

അ​മ​രാ​വ​തി: മു​ൻ കേ​ന്ദ്ര മ​ന്ത്രി കി​ഷോ​ർ ച​ന്ദ്ര​ദേ​വ്​ കോ​ൺ​ഗ്ര​സ്​ വി​ട്ട്​ ആ​ന്ധ്ര​യി​ലെ ഭ​ര​ണ ക​ക ്ഷി​യാ​യ തെ​ലു​ഗു​ദേ​ശം പാ​ർ​ട്ടി (ടി.​ഡി.​പി)​യി​ൽ ചേ​ർ​ന്നു. ഞാ​യ​റാ​ഴ്​​ച അ​മ​രാ​വ​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തെ​ലു​ഗു​ദേ​ശം പാ​ർ​ട്ടി പ്ര​സി​ഡ​ൻ​റും ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു അ​ദ്ദേ​ഹ​ത്തെ​യും അ​നു​യാ​യി​ക​ളെ​യും പാ​ർ​ട്ടി​യി​ലേ​ക്ക്​ സ്വാ​ഗ​തം ചെ​യ്​​തു.

മ​ൻ​മോ​ഹ​ൻ സി​ങ്​ സ​ർ​ക്കാ​റി​ൽ മ​ന്ത്രി​യാ​യി​രു​ന്ന​ കി​ഷോ​ർ​ച​ന്ദ്ര ദേ​വ്​ ഇൗ​യി​ടെ​യാ​ണ്​ കോ​ൺ​ഗ്ര​സി​ൽ നി​ന്നും രാ​ജി​വെ​ച്ച​ത്. അ​ഞ്ചു​ ത​വ​ണ ലോ​ക്​​സ​ഭ​യി​ലേ​ക്കും ഒ​രു ത​വ​ണ രാ​ജ്യ​സ​ഭ​യി​ലേ​ക്കും ജ​യി​ച്ചി​ട്ടു​ണ്ട്. സം​സ്​​ഥാ​ന​ത്തി​​െൻറ വി​ക​സ​ന​ത്തി​നാ​യി നാ​യി​ഡു​വി​നൊ​പ്പം ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്​ കി​ഷോ​ർ ച​ന്ദ്ര ദേ​വ്​ പ​റ​ഞ്ഞു.

ഇ​ദ്ദേ​ഹ​ത്തെ വി​ശാ​ഖ​പ​ട്ട​ണം ജി​ല്ല​യി​ൽ​നി​ന്ന്​ ലോ​ക്​​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​പ്പി​ക്കാ​ൻ ടി.​ഡി.​പി ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TDPmalayalam newspolitics newsKishore Chandra Dev
News Summary - Kishore Chandra Dev TDP -Politics News
Next Story