Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightബി.ജെ.പിയെ തോൽപിക്കാൻ...

ബി.ജെ.പിയെ തോൽപിക്കാൻ കിസാൻ മഹാപഞ്ചായത്ത് ആഹ്വാനം

text_fields
bookmark_border
Kisan Mahapanchayat
cancel
camera_alt

ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ഒ​രു വ​ർ​ഷം തി​ക​ഞ്ഞ​തി‍െൻറ ഭാ​ഗ​മാ​യി മും​ബൈ​യി​ൽ ന​ട​ന്ന

കി​സാ​ൻ മ​ഹാ​പ​ഞ്ചാ​യ​ത്തി‍െൻറ വേ​ദി​യി​ൽ രാ​കേ​ശ്​​ ടി​കാ​യ​ത്​ അടക്കമുള്ള നേതാക്കൾ

അണിനിരന്നപ്പോൾ

മും​ബൈ: വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി.​ജെ.​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ സം​യു​ക്ത ശേ​ത്​​കാ​രി കാം​ഗാ​ർ മോ​ർ​ച്ച (എ​സ്.​എ​സ്.​കെ.​എം)​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മും​ബൈ​യി​ൽ ന​ട​ന്ന കി​സാ​ൻ മ​ഹാ​പ​ഞ്ചാ​യ​ത്ത്. നൂ​റി​ലേ​റെ ക​ർ​ഷ​ക, തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളാ​ണ്​ എ​സ്.​എ​സ്.​കെ.​എ​മ്മി‍െൻറ നേ​തൃ​ത്വ​ത്തി​ൽ ഞാ​യ​റാ​ഴ്​​ച ആ​സാ​ദ്​ മൈ​താ​ന​ത്ത്​ ന​ട​ന്ന കി​സാ​ൻ മ​ഹാ​പ​ഞ്ചാ​യ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. മ​ല​യാ​ളി​ക​ളും പ​ങ്കാ​ളി​ക​ളാ​യി.

ക​ർ​ഷ​ക​ർ​ക്ക്​ ഉ​റ​പ്പു​ന​ൽ​കു​ന്ന അ​ടി​സ്​​ഥാ​ന ത​റ​വി​ല (എം.​എ​സ്.​പി) നി​യ​മം, വൈ​ദ്യു​തി ഭേ​ദ​ഗ​തി ബി​ൽ​ പി​ൻ​വ​ലി​ക്ക​ൽ, ല​ഖിം​പു​ർ ഖേ​രി സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി അ​ജ​യ്​ മി​ശ്ര​യു​ടെ അ​റ​സ്​​റ്റ്​ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളു​മാ​യി സ​മ​രം തു​ട​രു​മെ​ന്ന്​ ഭാ​ര​തീ​യ കി​സാ​ൻ യൂ​നി​യ​ൻ നേ​താ​വ്​ രാ​കേ​ശ്​​ ടി​കാ​യ​ത്​​ പ​റ​ഞ്ഞു. ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ എം.​എ​സ്.​പി​യെ ന​രേ​ന്ദ്ര മോ​ദി പി​ന്തു​ണ​ച്ചി​രു​ന്ന​ത്​ ചൂ​ണ്ടി​ക്കാ​ട്ടി​യ ടി​കാ​യ​ത്​ കേ​ന്ദ്ര​ത്തി​ലെ മോ​ദി സ​ർ​ക്കാ​ർ ഇ​പ്പോ​ൾ ച​ർ​ച്ച​ക​ളി​ൽ നി​ന്ന്​ ഒാ​ടി​യൊ​ളി​ക്കു​ക​യാ​ണെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തി.

കാ​ർ​ഷി​ക, തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലെ ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച്​ രാ​ജ്യ​ത്തു​ട​നീ​ളം സ​ഞ്ച​രി​ക്കു​മെ​ന്നും ടി​കാ​യ​ത്​ പ​റ​ഞ്ഞു. ദ​ർ​ശ​ൻ പാ​ൽ, ഹ​ന്നാ​ൻ മു​ല്ല, ജോ​ഗേ​ന്ദ്ര ജാ​ദ​വ്, മേ​ധ പ​ട്​​ക​ർ തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു. ല​ഖിം​പു​ർ ഖേ​രിയിൽ കൊ​ല്ല​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ ചി​താ​ഭ​സ്​​മ​വു​മാ​യു​ള്ള 'ശ​ഹീ​ദ്​ ക​ല​ശ്​ യാ​ത്ര' മും​ബൈ​യി​ൽ അ​വ​സാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kisan Mahapanchayatbjp
News Summary - Kisan Mahapanchayat calls for defeat of BJP
Next Story