You are here

ഖാദർ കമ്മിറ്റി റിപ്പോർട്ട്​; സർക്കാർ അപ്പീലിന്​

  • ഡയറക്​ടറേറ്റിലും സ്​കൂളുകളിലും ഭരണസ്​തംഭനമുണ്ടാകുമെന്ന്​ ആശങ്ക 

  • സ്​പെഷൽ റൂൾസ്​ തയാറാക്കൽ നിർത്തിവെക്കും

23:27 PM
18/06/2019
students
representation image

തി​രു​വ​ന​ന്ത​പു​രം: ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്​ പ്ര​കാ​ര​മു​ള്ള ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ല​യ​നം ന​ട​പ്പാ​ക്കി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്​​റ്റേ ചെ​യ്​​ത ഹൈ​കോ​ട​തി​വി​ധി​ക്കെ​തി​രെ സ​ർ​ക്കാ​ർ ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കും. സ്​​റ്റേ ഉ​ത്ത​ര​വ്​ സ്​​കൂ​ൾ ത​ല​ത്തി​ലും ഡ​യ​റ​ക്​​ട​റേ​റ്റ്​​ത​ല​ത്തി​ലും ഭ​ര​ണ​സ്​​തം​ഭ​ന​ത്തി​ലേ​ക്ക്​ വ​ഴി​വെ​ച്ചേ​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ കൂ​ടി​യാ​ണി​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ അ​ധി​കൃ​ത​ർ അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ലി​ൽ​നി​ന്ന്​ അ​ഭി​പ്രാ​യ​മാ​രാ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കാ​നു​ള്ള ധാ​ര​ണ​യി​ൽ സ​ർ​ക്കാ​ർ എ​ത്തി​യ​ത്. 

ഇ​ക്കാ​ര്യ​ത്തി​ൽ അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ലി​​െൻറ നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചാ​ൽ അ​പ്പീ​ലി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കും. കേ​സി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​േ​പ്പാ​ർ​ട്ടി​ലു​ള്ള അ​വ്യ​ക്ത​ത​യാ​ണ്​ സ്​​റ്റേ​യി​ലേ​ക്ക്​ വ​ഴി​വെ​ച്ച​ത്. സിം​ഗി​ൾ ബെ​ഞ്ചാ​ണ്​ സ്​​റ്റേ ഉ​ത്ത​ര​വ്​ ന​ൽ​കി​യ​ത്. സ്​​റ്റേ വ​ന്ന​തോ​ടെ പു​തി​യ ഡ​യ​റ​ക്​​ട​റേ​റ്റി​ൽ ഭ​ര​ണ നി​ർ​വ​ഹ​ണ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന്​ വി​ശേ​ഷാ​ൽ ച​ട്ട​ങ്ങ​ൾ (സ്​​പെ​ഷ​ൽ റൂ​ൾ​സ്) ത​യാ​റാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ക്കേ​ണ്ടി​വ​രും.

വി​ശേ​ഷാ​ൽ ച​ട്ട​ങ്ങ​ൾ ത​യാ​റാ​ക്കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യെ​യാ​ണ്​ മേ​യ്​ 31ലെ ​ഉ​ത്ത​ര​വ്​ പ്ര​കാ​രം ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. മൂ​ന്ന്​ ഡ​യ​റ​ക്​​ട​റേ​റ്റു​ക​ൾ ഒ​ന്നാ​കു​ന്ന​തോ​ടെ പു​തി​യ ഡ​യ​റ​ക്​​ട​റേ​റ്റ്​ ത​ല​ത്തി​ലും താ​ഴെ​യു​ള്ള ഒാ​ഫി​സു​ക​ളു​ടെ​യും ഘ​ട​ന​യി​ൽ വ​രു​ത്തേ​ണ്ട മാ​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്​ ഇ​തോ​ടെ ത​ട​സ്സ​പ്പെ​ട്ട​ത്.

ഒ​റ്റ ഡ​യ​റ​ക്​​ട​റേ​റ്റ്​ യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രു​ടെ വി​ന്യാ​സം സം​ബ​ന്ധി​ച്ചു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യാ​ണ്​ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. 

ഹയർ സെക്കൻഡറി ഡയറക്​ടറേറ്റ്​ നിലനിർത്തണം –യു.ഡി.എഫ്​ വിദഗ്ധസമിതി
തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഗു​ണ​നി​ല​വാ​രം നി​ല​നി​ർ​ത്താ​നും ഉ​യ​ർ​ത്താ​നും പ്ര​ത്യേ​ക ഡ​യ​റ​ക്​​ട​റേ​റ്റാ​ണ്​ അ​ഭി​കാ​മ്യ​മെ​ന്ന്​ യു.​ഡി.​എ​ഫ്​ നി​യോ​ഗി​ച്ച വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ സ​മി​തി. അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​​െൻറ കാ​ല​ത്ത്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഇ​തി​ന്​ നേ​ർ​വി​രു​ദ്ധ​മാ​യ പ​രി​ഷ്​​ക​ര​ണ​ങ്ങ​ൾ ഗു​ണം ചെ​യ്യു​മോ എ​ന്ന്​ സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സ​മി​തി​യു​ടെ ആ​ദ്യ സി​റ്റി​ങ്ങി​ന്​ ശേ​ഷം ചെ​യ​ർ​മാ​നും കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ്​ ചാ​ൻ​സ​ല​റു​മാ​യ ഡോ. ​എം.​സി. ദി​ലീ​പ്​​കു​മാ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ത​ല​ത്തി​ലു​ള്ള മി​ക​വി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ സി.​ബി.​എ​സ്.​ഇ സി​ല​ബ​സ്​ വി​ട്ട്​ വി​ദ്യാ​ർ​ഥി​ക​ൾ സം​സ്ഥാ​ന സി​ല​ബ​സി​േ​ല​ക്ക്​ മാ​റു​ന്ന​ത്. ഇൗ ​മി​ക​വ്​ ഒ​റ്റ ഡ​യ​റ​ക്​​ട​റേ​റ്റാ​ക്കി മാ​റ്റു​േ​മ്പാ​ൾ നി​ല​നി​ർ​ത്താ​നാ​കു​മോ എ​ന്ന ആ​ശ​ങ്ക സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്ക​ണം. പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഘ​ട​നാ​പ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​റ്റ​ങ്ങ​ൾ​ക്ക്​ നി​ർ​ദേ​ശി​ക്കു​ന്ന ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്​ ന​ട​പ്പാ​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ അ​നാ​വ​ശ്യ​മാ​യ ധി​റു​തി കാ​ണി​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ധ്യാ​പ​ക സ​മൂ​ഹം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി​വേ​ണം തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ. 

ഒ​ന്ന്​ മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളെ പ്രി​ൻ​സി​പ്പ​ലി​ന്​ കീ​ഴി​ൽ കൊ​ണ്ടു​വ​രി​ക​യും ഹൈ​സ്​​കൂ​ൾ ഹെ​ഡ്​​മാ​സ്​​റ്റ​റെ വൈ​സ്​ പ്രി​ൻ​സി​പ്പ​ലാ​ക്കു​ക​യും ചെ​യ്യു​േ​മ്പാ​ൾ ഉ​യ​ർ​ന്നു​വ​രു​ന്ന ഭ​ര​ണ, സാ​േ​ങ്ക​തി​ക പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ മ​റു​പ​ടി​യി​ല്ല.  പ്ര​ശ്​​ന​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി സ​മി​തി ച​ർ​ച്ച ന​ട​ത്തും. ര​ണ്ട്​ മാ​സ​ത്തി​ന​കം സ​മി​തി ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട്​ ന​ൽ​കും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തു​ന്ന സി​റ്റി​ങ്ങി​ന്​ ശേ​ഷം അ​ഞ്ച്​ മാ​സ​ത്തി​ന​കം അ​ന്തി​മ റി​പ്പോ​ർ​ട്ടും ന​ൽ​കും. ഡോ. ​എം.​സി. ദി​ലീ​പ്​​കു​മാ​റി​ന്​ പു​റ​മെ അം​ഗ​ങ്ങ​ളാ​യ എ​സ്.​സി.​ഇ.​ആ​ർ.​ടി മു​ൻ ഡ​യ​റ​ക്​​ട​ർ പ്ര​ഫ. കെ.​എ. ഹാ​ഷിം, ഡോ. ​ജി.​വി. ഹ​രി, ഡോ. ​ബി. ര​ഘു, ഡോ. ​എ​ബ്ര​ഹാം ജോ​സ​ഫ്​ എ​ന്നി​വ​രും സി​റ്റി​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു.   
 

Loading...
COMMENTS