മമ്പുറത്തുനിന്ന് തുടങ്ങി ഖാദർ; ബഷീർ രണ്ടാംഘട്ടത്തിലേക്ക്
text_fieldsവേങ്ങര: യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എൻ.എ. ഖാദറിെൻറ മണ്ഡല പര്യടനത്തിന് തുടക്കമായി. എ.ആർ നഗര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട മമ്പുറത്ത് നിന്നാരംഭിച്ച പര്യടനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ. ആബിദ് ഹുസൈന് തങ്ങൾ, യു.എ. ലത്തീഫ്, കെ.പി. അബ്ദുല്‍ മജീദ്, ടി.കെ. മൊയ്തീന്‍കുട്ടി, അബ്ദുല്‍ അസീസ് ഹാജി കാടേങ്ങൽ, ഇസ്മായില്‍ പൂങ്ങാടന്‍ എന്നിവര്‍ സംബന്ധിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. പി.പി. ബഷീർ ആദ്യഘട്ട പര്യടനം പൂർത്തിയാക്കി. വി. ഹംസക്കുട്ടി, അബ്ദുസ്സമദ്, കെ.കെ. സമദ്, ആലീസ് മാത്യു, ഇ. ജയൻ, വേലായുധന് വള്ളിക്കുന്ന് എന്നിവർ സംസാരിച്ചു. ആറു പഞ്ചായത്തുകളിലും ഒാരോ തവണ വോട്ടർമാരെ കണ്ട ബഷീറിെൻറ രണ്ടാംഘട്ട പര്യടനം ഞായറാഴ്ച തുടങ്ങും. ശനിയാഴ്ച വിവിധ കുടുംബയോഗങ്ങളിൽ മന്ത്രി ഡോ. കെ.ടി. ജലീൽ പങ്കെടുത്തു.
ഞായറാഴ്ച വൈകീട്ട് ആറിന് വട്ടപ്പൊന്തയിലും രാത്രി ഏഴിന് ചെങ്ങാനിയിലും എൽ.ഡി.എഫ് പൊതുയോഗങ്ങളിൽ അദ്ദേഹം സംസാരിക്കും. എൻ.ഡി.എ സ്ഥാനാർഥി കെ. ജനചന്ദ്രൻ ചെറുകുന്ന് അന്നപൂർേണശ്വരി ക്ഷേത്രദർശനത്തിനുശേഷം ഉൗരകം കാരാത്തോട് വിജയദശമി ആഘോഷത്തിൽ പെങ്കടുത്തു. ഒതുക്കുങ്ങൽ, ഉൗരകം പഞ്ചായത്ത് കൺെവൻഷനുകളിലും പെങ്കടുത്തു. മത^സമുദായ നേതാക്കളെ സന്ദർശിച്ചു.
പ്രവാസി വോട്ട് തേടി മുന്നണികൾ
40,000ത്തിലധികം പ്രവാസികൾ മണ്ഡലത്തിലുണ്ടെന്നാണ് കണക്ക്
മലപ്പുറം: വേങ്ങരയിൽ പ്രവാസി കുടുംബങ്ങളെ സ്വാധീനിക്കാൻ മുന്നണികൾ മത്സരത്തിൽ. 40,000ത്തിലധികം പ്രവാസികൾ മണ്ഡലത്തിലുണ്ടെന്നാണ് കണക്ക്. ഇവരുടെ കുടുംബവോട്ടുകളിലാണ് പാർട്ടികൾ കണ്ണുവെക്കുന്നത്. ലീഗ് പോഷക സംഘടനയായ കെ.എം.സി.സി, പ്രവാസി േഗ്ലാബൽ മീറ്റ് സംഘടിപ്പിച്ചാണ് പ്രചാരണത്തിന് തുടക്കമിട്ടത്. പാട്ടുവണ്ടി, വാഹനപ്രചാരണം, കുടുബസംഗമം എന്നിവ നടത്തുന്നുണ്ട്. സോഷ്യൽ മീഡിയയിലും വ്യാപക കാമ്പയിനുണ്ട്്്. കേരള പ്രദേശ് പ്രവാസി കോൺഗ്രസ് വാഹന ജാഥയുമായി രംഗത്തുണ്ട്. സി.പി.എം അനുകൂല കേരള പ്രവാസി സംഘം സ്ക്വാഡുകളുമായി മണ്ഡലത്തിൽ സജീവമാണ്. സംസ്ഥാന സർക്കാറിെൻറ പ്രവാസി ക്ഷേമ പദ്ധതികളിലൂന്നിയാണ് പ്രചാരണം. ഷാർജ സുൽത്താെൻറ സന്ദർശനവുമായി ബന്ധപ്പെട്ട് പ്രവാസികൾക്ക് അനുകൂലമായി ഉണ്ടായ തീരുമാനം എൽ.ഡി.എഫ് പ്രചാരണായുധമാക്കുന്നുണ്ട്.
ഖാദറിനെ കൂടെ നടക്കുന്നവർ തോൽപ്പിക്കും --–ലീഗ് വിമതൻ
മലപ്പുറം: വേങ്ങരയിൽ 75 ശതമാനം മുസ്ലിം ലീഗ് വോട്ടുകളും തനിക്ക് ലഭിക്കുമെന്നും യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദറിനെ കൂടെ നടക്കുന്നവർ തന്നെ തോൽപ്പിക്കുമെന്നും വിമതനായി മത്സരിക്കുന്ന അഡ്വ. ഹംസ കറുമണ്ണിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാർട്ടി വിട്ട് പല കാര്യങ്ങളും വെളിപ്പെടുത്തുമെന്ന് ലീഗ് നേതൃത്വത്തെ ഭീഷണിപ്പെടുത്തിയാണ് ഖാദർ സ്ഥാനാർഥിയായത്. നേതൃത്വം മുൻകൂട്ടി തീരുമാനിച്ച സ്ഥാനാർഥി യു.എ. ലത്തീഫാണ്. ഇത് മൂന്നു മണിക്കൂർകൊണ്ടാണ് മാറിമറിഞ്ഞത്. പ്രചാരണത്തിന് ഇതുവരെ മണ്ഡലത്തിൽ പോയിട്ടില്ല. രണ്ടിന് കുഴിപ്പുറത്ത് നിന്ന് പ്രചാരണം തുടങ്ങുമെന്നും ഹംസ പറഞ്ഞു.
വിമതന് 75 വോട്ട് പോലും കിട്ടില്ല -പി.വി. അബ്ദുൽ വഹാബ്
നിലമ്പൂർ: വേങ്ങര മണ്ഡലത്തിൽ മത്സരിക്കുന്ന ലീഗ് വിമതൻ ഹംസക്ക് 75 വോട്ടുപോലും കിട്ടില്ലെന്ന് പി.വി. അബ്ദുൽ വഹാബ് എം.പി. നിലമ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ടി.യു അംഗത്വം ഉണ്ടെന്നല്ലാതെ ലീഗിെൻറ പ്രവർത്തനങ്ങളിൽ ഒരു സ്വാധീനവുമില്ലാത്തയാളാണ് വിമത സ്ഥാനാർഥി. പി.െക. കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷം കെ.എൻ.എ. ഖാദർ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
