യു.എ.ഇ സഹായം: മോദിയുടെ ഫേസ്ബുക്കിൽ പൊങ്കാലയിട്ട് മലയാളികൾ
text_fieldsതിരുവനന്തപുരം: കേരളത്തിന് യു.എ.ഇ വാഗ്ദാനം ചെയ്ത 700 കോടി രൂപയുടെ സഹായം നിഷേധിച്ച കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുെട ഒൗദ്യോഗിക ഫേസ് ബുക്ക് പേജിലാണ് സഹായം നിഷേധിച്ചതിലെ ദേഷ്യം മുഴുവൻ മലയാളികൾ തീർത്തത്.
ഗുജറാത്തിൽ പ്രളയമുണ്ടായപ്പോൾ തീവ്രവാദി രാജ്യമെന്ന് ബി.ജെ.പിക്കാർ വിളിക്കുന്ന സിറിയയിൽ നിന്നു വരെ സഹായം തേടിയിരുന്നെന്നും കേരളത്തിന് സൗഹൃദ രാജ്യമായ യു.എ.ഇ സഹയം തന്നപ്പോൾ സ്വീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്നും ചിലർ ചോദിക്കുന്നു. കേരളം ഇന്ത്യയിലല്ലേ എന്നാണ് ചിലരുടെ സംശയം, പട്ടി പുല്ലു തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല എന്ന് മറ്റു ചിലർ.

രാജ്യത്ത് ഒരു ദേശീയ ദുരന്തം മാത്രം മതി എന്നതു കൊണ്ടാണ് കേരളത്തിലെ പ്രളയം േദശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്നും, ഗുജറാത്തിലും ഝാർഖണ്ഡിലും ജമ്മുവിലും പ്രളയമുണ്ടായത് പശുവിനെ കൊന്നതുകൊണ്ടണോ എന്നും നിങ്ങൾ വെള്ളപ്പൊക്കത്തിൽ പെട്ട് മേൽക്കൂരയിൽ കയറി ജീവന് വേണ്ടി നിലവിളിക്കുേമ്പാൾ ബീഫ് കഴിക്കുന്നവർ രക്ഷിക്കാൻ വന്നാൽ എന്തു ചെയ്യുമെന്നും തുടങ്ങി നിരവധി ചോദ്യങ്ങളും പ്രതിഷേധങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് കമൻറുകൾ. ചിലർ എല്ലാ തരത്തിലുള്ള ബീഫ് വിഭവങ്ങളുടെയും പാചകക്കുറിപ്പാണ് പങ്കുവെച്ചിരിക്കുന്നത്.
കേരളത്തിലെ പ്രളയക്കെടുതി നേരിടാൻ വിദേശ രാജ്യങ്ങൾ നൽകിയ സഹായ വാഗ്ദാനം നിരസിച്ചു, അന്താരാഷ്ട്ര സഹായം തേടിയില്ല, േദശീയ ദുരന്തമായി പ്രഖ്യാപിച്ചില്ല, ആവശ്യപ്പെട്ടതിെൻറ നാലിലൊന്ന് അടിയന്തര സഹായം മാത്രമാണ് നൽകിയത്, ആവശ്യപ്പെട്ട അത്ര കേന്ദ്ര സേനയെ നൽകിയില്ല, തുടങ്ങി നിരവധി എതിർപ്പുകളാണ് ദുരിതം നേരിടുന്ന മലയാളികൾക്ക് കേന്ദ്രത്തോടും ബി.ജെ.പി സർക്കാറിനോടുമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
